ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു. കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ…

Read More

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

വാളാട്: വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ വാളാട് കപ്പുമ്മല്‍ ജഗന്‍ (21) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20) , കാര്‍ യാത്രികന്‍ വാളാട് നിരപ്പേല്‍ സണ്ണി (56) എന്നിവര്‍ക്ക് പരിക്ക് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു…..

Read More

കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ

കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. മേയർ കുട്ടികൾക്ക് കോഴിക്കോടിൻറെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Read More

ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ചീരാൽ: ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഭൂനികുതി വർദ്ധനവ്, ദുരന്ത ബാധിതരെ അവഗണിക്കുന്ന സർക്കാർ നയത്തിനെതിരെ, വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിനെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാത്ത സർക്കാർ നടപടിക്കെതിരെയുമാണ് ധർണയും നടത്തിയത്. ധർണ സമരം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാനം ചെയ്തു. സി എം ഷിജു അദ്ധ്യക്ഷത വഹിച്ചു. വി ടി രാജു, കെ വി ശശി, വി ടി ബേബി, ജെ എ രാജു കെ സി കെ തങ്ങൾ,…

Read More

അഞ്ചുകുന്ന് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധാരണയും നടത്തി

അഞ്ചുകുന്ന്: അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുകുന്ന് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം പനമരം ബ്ലോക്ക് പ്രസിഡൻ്റ് ജിൽസൺ തുപ്പുംകര ഉദ്ഘാടനം ചെയ്തു. ജോസ് നിലമ്പനാടൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈ: പ്രസി.സിനോ പാറക്കാല, സെബാസ്റ്റ്യൻ വെള്ളാക്കുഴി, ഒഎം മോനായ് ,മാലതി, മേരി, ഹരിദാസൻ കെ.എം ,റോക്കി, സണ്ണി ചെറുക്കാട്ട്, ഉപ്പി മമ്മൂട്ടി, ഗോപാലകൃഷ്ണൻ മത്തായി, ടി എം ജറാൾഡ്, ഉസ്മാൻ’ സതീശൻ, ചന്ദ്രൻ , സിപി മത്തായി തുടങ്ങിയവർ സമരത്തിന് നേതൃത്വം…

Read More

പഴശ്ശിരാജ എൽ പി സ്കൂൾ വാർഷികാഘോഷം

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും 22ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവർ മാനന്തവാടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി പരിപാടിയിൽ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ മുഖ്യപ്രഭാഷണം നടത്തും.എൻഡോമെന്റ് വിതരണം സ്കൂൾ മാനേജർ സികെ…

Read More

ഡിവൈഡറുകൾ സ്ഥാപിക്കണം എസ്. ഡി. പി. ഐ

എടവക : മാനന്തവാടി ആർ. ടി.ഓ യുടെ കീഴിൽ തോണിച്ചാൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടിന് സമീപത്ത് റോഡിൽ ടൂ വീലർ റോഡ് ടെസ്റ്റ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും ഡിവൈഡറുകൾ സ്ഥാപിച്ച് അപകടങ്ങളിൽ നിന്ന് മുൻകരുതൽ കൈക്കൊള്ളണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പരിചയ കുറവുള്ള സ്ത്രീകളടക്കം പ്രധാന റോഡിൽ നിന്നും റോഡ് ടെസ്റ്റിന് വിധേയമാക്കുമ്പോൾ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ റോഡിൽ ടെസ്റ്റ് നടക്കുന്ന വിവരം അറിയാതെ വേഗതയിൽ എത്തുകയും ടെസ്റ്റിന്…

Read More

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിൻറെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും…

Read More

പടിഞ്ഞാറത്തറ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും…

Read More

തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ

തലപ്പുഴ 43 ൽ ജനവാസ മേഖലയിൽ കടുവയെ കണ്ടു. കൊല്ലിയിൽ സന്തോഷ് എന്ന വ്യക്തിയുടെ വീടിനു സമീപത്താണ് രാത്രി കടുവ എത്തിയത് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വീട്ടുകാർ കടുവയെ കാണുകയായിരുന്നു തൊട്ടടുത്ത വെച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ദൃശ്യം പതിഞ്ഞു. സ്ഥലത്ത് രാത്രി മുതൽ വനംവകുപ്പ് ക്യാമ്പ് ചെയ്ത് വരുന്നുണ്ട് .വനംവകുപ്പിന്റെ ഡാറ്റയിൽ പെടാത്ത കടുവയാണ് പ്രദേശത്തുള്ളതെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു ദൃശ്യങ്ങളിൽ കടുവ പൂർണ ആരോഗ്യവാൻ ആണെന്ന് വനം വകുപ്പ്

Read More