ഗ്യാസ് കണക്ഷൻ ഏർപെടുത്തി പൊതുവിതരണ വകുപ്പ്
കൽപറ്റ: മേപ്പാടി ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങൾ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ കബനി ഗ്യാസ് ഏജൻസിയുമായി ചേർന്ന് സൗജന്യ ഗ്യാസ് കണക്ഷനും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്കാണ് ഇവ വിതരണം ചെയ്യുന്നത്. ചൂരൽമല പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതരായി വിവിധ ക്യാംപുകളിൽ കഴിയുന്ന മുഴുവൻ…
