പാലിയേറ്റീവ് ഫണ്ട് കൈമാറി

    വൈത്തിരി:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല സദാനന്ദൻ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്,…

    Read More

      “തലകുനിക്കില്ല കേരളം” വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

      തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയ എൽഡിഎഫ് സർക്കാർഅത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.   ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും. റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.   ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 555 കുടുംബങ്ങളുടെ 1620 വായ്‌പ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്.കേരള ബാങ്ക് എഴുത്ത് തള്ളിയ വായ്പകൾ പുറമേ ആണിത്….

      Read More

      പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് ആംബുലന്‍സുകള്‍ കൈമാറി

      കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പി.ഡബ്യു.സി പ്രൈസ് വാട്ടര്‍ കൂപ്പര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിമ്പിളിറ്റി ഫണ്ട് വകയിരുത്തി രണ്ട് ടാറ്റാ ആംബുലന്‍സുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് പി.ഡബ്യു.സി വൈസ് ചെയര്‍മാന്‍ ജയ്‌വര്‍സിങ് കൈമാറി. കളക്ടേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍,…

      Read More

        ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

          തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.   ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.   ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ…

        Read More

        ഗോത്രബന്ധു: മെന്റർ ടീച്ചർ നിയമനം

          പ്രൈമറി ക്ലാസുകളിലെ പിന്നാക്ക പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ നിയമനം നടത്തുന്നു. വിദ്യാർത്ഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കൽ, വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒഴിവുകളിലേക്കാണ് നിയമനം. ടിടിസി/ഡിഎഡ് യോഗ്യതയുള്ള, 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും, 40 വയസ് കവിയാത്തവരുമായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റ് പട്ടികവർഗ വിഭാഗക്കാരെ പരിഗണിക്കും. ഗോത്ര വർഗ ഭാഷാ…

        Read More

        ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം-: ഗാന്ധിജി കൾച്ചറൽ സെൻറർ

        ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം, സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും ചിന്തകളും…

        Read More

          സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

          കൽപറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കൽപറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയർമാൻ…

          Read More

          പ്രിയങ്ക ഗാന്ധി നാളെ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും

          കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ (28/11) വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും. എം..പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ…

          Read More

            വിളംബരജാഥ നടത്തി; ‘എം ഫിയസ്റ്റ-2026’ന്‌ ഇന്ന്‌ തുടക്കം

            മേപ്പാടി: മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘എം ഫിയസ്റ്റ-–2026’ എന്ന പേരില്‍ ശാസ്ത്ര–കല–സാഹിത്യ ഉത്സവം വെള്ളി രാവിലെ തുടങ്ങും. മൂന്ന്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ പ്രചാരണാർഥം മേപ്പാടിയിൽ വിദ്യാർഥികൾ വിളംബരജാഥ, ഫ്‌ളാഷ്‌മോബ്‌, മൈം എന്നിവ നടത്തി. രാജീവ്‌ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജി, ജില്ലാ ശിശുക്ഷേമസമിതി, ലൈബ്രറി ക‍ൗൺസിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്‌ പരിപാടി. വെള്ളി രാവിലെ സയൻസ്‌ ഫെസ്‌റ്റോടെയാണ്‌ പരിപാടികൾ ആരംഭിക്കുക. ആർജിസിബി ഡയറക്ടർ ഡോ. ടി ആർ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും….

            Read More

            ഖര, ദ്രാവക മാലിന്യങ്ങളുടെ പേരിൽ ഹോട്ടൽ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

            കൽപ്പറ്റ: ഖര ദ്രാവക മാലിന്യങ്ങളുടെ പേരിൽ ചെറുകിട ഹോട്ടലുകളെ വലിയ ഫൈൻ ഈടാക്കി  പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വർദ്ധനവിന്റെ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ആകാതെ ഭക്ഷണ വിതരണ മേഖല പ്രയാസപ്പെടുകയാണ്.  ഈ സമയത്താണ് സംസ്കരണ പ്ലാന്റുകൾ വേണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.  ഇത്തരം പ്ലാന്റുകൾ നിർമ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നൽകാൻ ഹോട്ടൽ അസോസിയേഷൻ സജ്ജമാണ്. ഈ…

            Read More