Headlines

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും

രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ വിദ്യാഭ്യാസ – സാമൂഹ്യ സേവന മേഖലകളിൽ വയനാട്ടിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാപനമാണ് ബദ്റുൽഹുദാ അക്കാദമി. പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന നൂറിൽപരം കുട്ടികൾ ഇപ്പോൾ സ്ഥാപനത്തിലുണ്ട്. അനാഥർക്ക് അവരുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്ന ഓർഫൻ ഹോം കെയറും, ജോലിക്ക് പോകാൻ കഴിയാത്ത പ്രായം ചെന്ന ഉസ്താദുമാർക്ക് മാസം 2000 രൂപ സഹായിക്കുന്ന പെൻഷൻ പദ്ധതിയും നടന്നുവരുന്നുണ്ട്.

 

അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിൻ പരിപാടിയുടെ സമാപനമായി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസ് സെപ്റ്റംബർ 10, 11, 12 തീയതികളിൽ നടക്കുന്നു.

സെപ്റ്റംബർ 10ന് രാവിലെ നടക്കുന്ന മെഹ്ഫിലെ റബീഅ് വിദ്യാർത്ഥി ഫെസ്റ്റ് ലോക പ്രശസ്ത ഗായകൻ മാസ്റ്റർ മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ മുഖ്യാഥിതിയാകും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ ഭാഷകളിലുള്ള ഫെസ്റ്റ് നടക്കും.

12ന് വൈകീട്ട് 5 മണിക്ക് സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് ത്വാഹിർ തുറാബ് തങ്ങൾ പ്രാർത്ഥന നടത്തും.

മിസ്കുൽ ഖിതാം ബുർദ സംഘം അവതരിപ്പിക്കുന്ന

ബുർദ മജ്‌ലിസും ഡോക്ടർ കോയാ കാപ്പാടും സംഘവും നയിക്കുന്ന ദഫ് അറബന പ്രദർശനവും ഇശൽ വിരുന്നും നടക്കും. ബഹു: കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദീഖ് അവാർഡ് വിതരണം ചെയ്ത് സംസാരിക്കും.

എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുൽ ഹക്കീം അസ്ഹരി മദ്ഹുറസൂൽ പ്രഭാഷണം നടത്തും, സമസ്ത വയനാട് ജില്ല അധ്യക്ഷനും കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ ഹസൻ ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി ആമുഖ ഭാഷണം നടത്തും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് എസ് എഫ് ജില്ലാ നേതാക്കൾ സംബന്ധിക്കും

 

പി ഉസ്മാൻ മൗലവി ( ജനറൽ സെക്രട്ടറി ബദ്റുൽഹുദ )

പി കെ ഇബ്രാഹിം സഖാഫി (സെക്രട്ടറി )

നസീർ കോട്ടത്തറ (മാനേജർ )

അമീർ അറക്കൽ (കൺവീനർ സ്വാഗത സംഘം )

മുഹമ്മദ് ഷാഫി നൂറാനി

ഹാഫിൾ സാബിത് തരുവണ

Leave a Reply

Your email address will not be published. Required fields are marked *