നവീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൽപറ്റ: കൽപറ്റ എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. റഫറൻസ് ഗ്രന്ഥങ്ങൾ, നോവൽ, ചെറുകഥ, സഞ്ചാര സാഹിത്യം നിരൂപണം തുടങ്ങി അയ്യായിര ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ലൈബ്രറി യോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ എൻ. എസ്. എസ്. വൊളണ്ടിയർമാർ സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. നവീകരിച്ച സ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്…

Read More

“നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ…

Read More

    സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിന്

    കൊച്ചി: സ്കൂൾ അധ്യയന വർഷം ആരംഭിക്കുവാൻ ദിവസങ്ങൾ ശേഷിക്കെ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂളിൽ പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെന്ന് ഭേദഗതി വരുത്തി സർക്കാർ കഴിഞ്ഞ ദിവസം പുതിയ സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത പൊതു താൽപ്പര്യ ഹർജിയിൽ ഉണ്ടായ വിധിന്യായം അനുപാലിച്ച് കഴിഞ്ഞ വർഷം വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ മാർഗരേഖ ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ…

    Read More

      ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിച്ച സ്വര്‍ണം രേഖപ്പെടുത്താന്‍ എന്തുകൊണ്ട് വൈകി?; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ മാളികപ്പുറത്ത് സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തയച്ച 10 പവന്‍ സ്വര്‍ണമാല തുടക്കത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രായശ്ചിത്തമായാണ് ഗോവര്‍ദ്ധന്‍ മാല നല്‍കിയത്. 2021ലാണ് മാല സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാതെ വര്‍ഷങ്ങളോളം ശബരിമലയില്‍ സൂക്ഷിച്ച മാല പിന്നീട് മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കൊള്ള വിവാദം പുറത്തുവന്നതിന് പിന്നാലെയെന്നും…

      Read More

        വയനാടിൻ്റെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി ടി.സിദ്ദീഖ്

        കൽപ്പറ്റ: ചുരത്തിലെ യാത്രാക്ലേശത്തിന് ധ്രുതഗതിയിൽ പരിഹാരങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം വേഗത്തിലാക്കും. ചിപ്പിലിത്തോട് ബദൽ റോഡ്, പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത എന്നിവ സാധ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ടി.യു. ടവറിൽ നടന്ന റീസ്റ്റോറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ അടിയന്തരപ്രാധാന്യത്തോടെ…

        Read More

        ഇടത് അധ്യാപകരെ കൂട്ടുപ്പിടിച്ച് കോളേജ് ഇലക്ഷന് അട്ടിമറിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമം ചെറുക്കും: എം.എസ്.എഫ്

        മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഇലക്ഷന്റെ നോമിനേഷൻ പ്രക്രിയ 19/08/2025 ചൊവ്വാഴ്ചയാണ് നടന്നത്.ഇലക്ഷൻ ബൈലോ പ്രകാരം 22 വയസ്സ് കഴിഞ്ഞ ഡിഗ്രി വിദ്യാർഥികൾക്ക് നോമിനേഷൻ നൽകുവാനും മത്സരിക്കുവാനും അവകാശമില്ല. എന്നാൽ പ്രസ്തുത നിയമത്തെ മാനിക്കാതെ മാനന്തവാടി ഗവൺമെന്റ് കോളേജിൽ റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടുകൂടി രണ്ട് എസ്എഫ്ഐ പ്രവർത്തകരുടെ നോമിനേഷൻ സ്വീകരിക്കുകയുണ്ടായി.ഇതിനെതിരെ മറ്റു സ്ഥാനാർത്ഥികൾ പരാതിപ്പെട്ടപ്പോൾ പരാതികൾ യൂണിവേഴ്സിറ്റി വഴി നൽകുവാനാൻ പറഞ്ഞ് ഇറക്കിവിടുകയാണ് റിട്ടേണിംഗ് ഓഫീസർ ചെയ്തത്. തുടർന്ന് എം എസ് എഫ് വയനാട്…

        Read More

        പ്രിയങ്ക ഗാന്ധി നാളെ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യും

        കൽപ്പറ്റ: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ (28/11) വയനാട് എം..പി.യായി സത്യപ്രതിജ്ഞ ചെയ്യും. എം..പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് ചീഫ് ഇലക്ഷൻ ഏജൻ്റ് കെ.എൽ. പൗലോസിൽ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദീഖ് എം.എൽ.എ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ…

        Read More

        പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്

        കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്‍കിയാല്‍ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്….

        Read More

        ദീപശിഖ പ്രയാണത്തിന് സ്വീകരണം ഭാഗ്യ ചിഹ്നം തക്കുടു ആവേശമായി

        കൽപ്പറ്റ: കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നല്കി. സ്കൂളിലെ എൻ സി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാൻ്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്ന്…

        Read More

        ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്

        എടവക : വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കലാ-കായിക രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരത്തിന് സ്കൂളിനെ തിരഞ്ഞെടുത്തത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സംസ്ഥാനതല അംഗീകാരമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മികച്ച…

        Read More