തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

    മാനന്തവാടി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി. വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.

    Read More

      വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ 37,368 പേർ

      കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ട ത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന്…

      Read More

        മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?

        മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും? തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ…

        Read More

        വാരാമ്പറ്റയിൽ കരകൗശല ശിൽപ്പശാല സംഘടിപ്പിച്ചു

        വാരാമ്പറ്റ: ഗവ.ഹൈസ്‌കൂളിൽ സ്പെഷ്യൽ എൻറിച്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന കരകൗശല ശിൽപശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.എച്ച്. സനൂപ്, കെ ഫൗസിയ, സീബ തോമസ്,അബ്ദുൾ സലാം, സൗമ്യ ടി,മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു സ്കൂളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിവിധങ്ങളായ നിർമാണ പ്രവർത്തികളുടെ പരിശീലനമാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയത്

        Read More

        സ്‌കൂട്ടറിൽ നിന്നും വീണ് വയോധിക മരിച്ചു

        തലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ സ്കൂട്ടറിന് പിന്നിലിരുന്ന് പോകവെ ഇടിക്കര ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മകൾ: നിജേഷ്, നിമിഷ. മരുമക്കൾ: അഞ്ജു, സുനിൽ.

        Read More

          വീടിന് തീ പിടിച്ച് വയോധികന് ദാരുണാന്ത്യം

          ബത്തേരി: സുൽത്താൻ ബത്തേരി അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണ്ണമായും കത്തി നശിച്ചു.  

          Read More

          പാചകത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി

          സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അസംപ്ഷന്‍ എയുപി സ്‌കൂളില്‍ നല്‍കിയ പരിശീലനം ഉപജില്ലാ എച്ച്എം ഫോറം സെക്രട്ടറി സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം ചെയ്തു. ന്യൂണ്‍ മീല്‍ ഓഫീസര്‍ എസ്. ബിനുരാജ് അധ്യക്ഷത വഹിച്ചു. ചെതലയം ഹെല്‍ത്ത് സെന്റര്‍ ജെഎച്ച്‌ഐ ഡെല്‍നസ് ജോസഫ്, വി.കെ. ഷൈജു, എം.ജി. സാജു, സി.എന്‍. ജിഷ, ഷിമില്‍ അഗസ്റ്റിന്‍, ഷിനറ്റ് പാപ്പച്ചന്‍, ടി.ജെ. നീത എന്നിവര്‍ നേതൃത്വം നല്‍കി.

          Read More

          സുഗന്ധഗിരിയിലെ പ്രവൃത്തികൾ ഇനി വേഗത്തിലാകും ടി.സിദ്ധിഖ് എം.എൽ.എ

          കൽപ്പറ്റ: സുഗന്ധഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗ തീരുമാനപ്രകാരം നിലവിലുള്ള റോഡ് നവീകരണ പ്രവൃത്തികൾ തുടരും,നിലവിലുള്ള പി.എച്ച്.സി കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെ പുതിയ പി.എച്ച്.സി നിർമ്മിക്കും, കമ്മൂണിറ്റി ഹാൾ, സബ്ബ് സെന്റർ നിർമ്മാണത്തിനായി സ്‌കെച്ച് റവന്യു വകുപ്പിൽ നിന്നും വനം വകുപ്പ് അധികൃതർക്ക് നൽകും, 40 ഏക്കറിന്റെ ഗ്രൂപ്പ് സ്‌കെച്ചിൽ വനം വകുപ്പ്, റവന്യു,…

          Read More

            പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു

            പടിഞ്ഞാറത്തറ : അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിച്ചേരുന്ന പടിഞ്ഞാറത്തറ ടൗൺ നവീകരിച്ച് സൗന്ദര്യവൽക്കരിക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.പടിഞ്ഞാറത്തറ ടൗണിന്റെ ഇരുഭാഗത്തുമുള്ള ഡ്രൈനേജ് പുനക്രമീകരിച്ച് സ്ലാബും ടൈലുകളും മാറ്റി വീതി കൂട്ടേണ്ടിടത്ത് വീതികൂട്ടി കൈവരികൾ സ്ഥാപിച്ചു അതിനുമുകളിൽ ഫ്ലവറുകൾ വെച്ച്ടൗൺ സൗന്ദര്യവൽക്കരിക്കും.ഫോക്കസ് ക്ലിനിക്ക് മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ വാം ലൈറ്റുകൾ സ്ഥാപിക്കും.ആവശ്യമായ സൈൻ ബോർഡുകളും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തും.പടിഞ്ഞാറത്തറ ടൗൺ ക്ലീൻ സിറ്റിയും ഗ്രീൻ…

            Read More

            ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.

            പുലിക്കാട് വാർഡ് അനുഗ്രഹ കുടുംബശ്രീയുടെയും മുല്ല JLG യുടെ കീഴിൽ ഉള്ള ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉൽഘാടനം വാർഡ് മെമ്പർ സൗദ കൊടുവേരി നിർവഹിച്ചു.ADS പ്രസിഡന്റ്‌ ഷകീല താനിക്കൽ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ADS സെക്രട്ടറി റസീന കഞ്ഞായി, മാസ്റ്റർ കർഷകയായ രതി ദേവി, മുല്ല JLG സെക്രട്ടറി ആസ്യ പുതിയമ്മൽ എന്നിവർ പങ്കെടുത്തു.

            Read More