കൽപ്പറ്റ ബൈപാസ് : പരാതി പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : കൽപ്പറ്റ ബൈപ്പാസിൽ ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് മണ്ണെടുത്തതിനെ തുടർന്നുണ്ടായ കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് കിണറുകൾ മലിനമായെന്ന പരാതി അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയിലാണ് പരാതിയെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനിയെ പരാതികളെ തുടർന്ന് നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇതുകാരണം പ്രവൃത്തി നീണ്ടു പോയി….

Read More

എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ

ബത്തേരി : ബാംഗ്ലൂർ കല്യാൺ നഗർ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധൃവകുമാർ (43), വിജയ നഗർ സ്വദേശിഎൻ പ്രദീപ്‌ (32), എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. 09.10.2024 ശനിയാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.11 ഗ്രാം തൂക്കം വരുന്ന രണ്ട് സ്ട്രിപ്പുകളിലായി 9 എൽ.എസ്. ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ചിരുന്ന…

Read More

പേരിയ ചുരം റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു

പേരിയ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിഞ്ഞിടുന്നു ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല വരായാൽ ,പേരിയ 39,പേരിയ 36,പേരിയ 34,ചന്ദനത്തോട്‌ ,അലാർ ,അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്ര…

Read More

    മുനീശ്വരം കുന്നിന് സമീപം സ്വകാര്യ തോട്ടത്തിനു തീ പിടിച്ചു.

    മാനന്തവാടി:തലപ്പുഴ മുനീശ്വരം കുന്നിന് സമീപം കെ കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള തോട്ടത്തിലെ അടിക്കാടുകൾക്ക് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിച്ചു. 15 ഏക്കറോളം ഭൂമിയിലെ അടികാടുകൾ കത്തി നശിച്ചു. മാനന്തവാടിയിൽ നിന്നു രണ്ടു അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി തീ സമീപത്തെ വീടുകളിലേക്കും തേയില തോട്ടത്തിലേക്കും പടരാതെ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസി സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മാരായ വിനോദ് വി പി,…

    Read More

      മുസ്ലിം ലീഗ് ഗ്രാമയാത്ര ഞായറാഴ്ച തുടങ്ങും

      തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷ പാതത്തിനുമേതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ട് ദിവസത്തെ ഗ്രാമ യാത്ര മറ്റെന്നാൾ ഞായറാഴ്ച ആരംഭിക്കും.തരുവണ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന പഞ്ചായത്ത് കൺവെൻഷൻ ഇതിനു അന്തിമ രൂപം നൽകി.ഞായറാഴ്ച്ച രാവിലെ കെല്ലൂരിൽ നിന്നും മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി പതാക കൈമാറി ആരംഭിക്കുന്ന ഗ്രാമ യാത്ര കാട്ടിച്ചിറക്കൽ,പീച്ചാംകോട്‌,കരിങ്ങാരി,കുന്നുമ്മലങ്ങാടി,ആറുവൾ, പുലിക്കാടു,കട്ടയാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം തരുവണയിൽ സമാപിക്കും.രണ്ടാം ദിവസത്തെ ജാഥ കണ്ടത്തു വയലിൽ നിന്നും…

      Read More

      സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ആരംഭിക്കും: മന്ത്രി ജെ ചിഞ്ചുറാണി

      ബത്തേരി: സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും മൊബൈൽ വെറ്ററിനറി യൂണിറ്റും വെറ്ററിനറി ആംബുലൻസ് സംവിധാനവും ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പ്രസ്താവിച്ചു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം ബത്തേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ദുരന്ത മുഖങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീര കർഷകരുടെ ക്ഷേമത്തിനായി ഇൻഷുറൻസ് പദ്ധതികൾ ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ…

      Read More

      ‘കണക്ട് വയനാട്’ വെള്ളമുണ്ട ഡിവിഷൻതല ക്യാമ്പയിൻ സമാപിച്ചു

      വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ ‘കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ District Panchayath Vellamunda Division തല സമാപന സെഷൻ GMHSS Vellamunda യിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ശേഖർ എസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ ഫാത്തിമത്ത് ഷംല ടി. കെ, ഷീജ എൻ എന്നിവർ പ്രസംഗിച്ചു….

      Read More

      വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി.

      വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു. സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ബോളുകളാണ് കൈമാറിയത്. ലൈഫ് ഈസി…

      Read More

      പാലിയേറ്റീവ് നഴ്സ് റസീന് യാത്രയയപ്പ് നൽകി

      മാനന്തവാടി: പി.ടി.എച്ചിന്റെ രാത്രികാല പാലിയേറ്റീവ് ജനകീയ നഴ്സായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് വിദേശത്തേക്ക് പോകുന്ന റസീന് പി.ടി.എച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെയർമാൻ കെ.സി. അസീസ് അധ്യക്ഷത വഹിച്ച യോഗത്തിന് കൺവീനർ അഡ്വ. പടയൻ റഷീദ് സ്വാഗതം പറഞ്ഞു. ഖാലിദ് മുതുവോടൻ, ഉസ്മാൻ പള്ളിയാൽ, റഫീഖ് ആലമ്പാടി, അത്തിലൻ ഇബ്രാഹീം ഹാജി, മൊയ്ദുട്ടി വെട്ടൻ, ഉസ്മാൻ കൊക്കടവ്, കെ.ടി. അഷ്റഫ്, ജമാൽ സി.എച്ച്, ശിഹാബ് ആയാത്ത്, എടവക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അർഷിത ബാരിക്കൽ, ജംഷീറ ഷിഹാബ്…

      Read More

      വെള്ളമുണ്ടയിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

      വെള്ളമുണ്ട: കൗമാരക്കാരുടെ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള ടീൻസ് ക്ലബ്ബ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. എച്ച്‌. എം മഹേഷ്‌ ടി അധ്യക്ഷത വഹിച്ചു.നോഡൽ ഓഫീസർ ഉഷ കെ. എൻ, വി. കെ പ്രസാദ്,ടി മിസ് വറലി, നാസർ.പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ബാലിക ദിനത്തിൽ നടത്തിയ ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു. കൗമാര പ്രായത്തിൽ നല്ല കൂട്ടുകെട്ടുകൾ സൃഷ്ടിക്കുക, പഠനത്തോടൊപ്പം…

      Read More