അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു
കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ സ്വമേധയാ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട്, പ്രത്യേകിച്ച്…
