ദുഃഖ വെള്ളി പരസ്യ പ്രചരണം ഇല്ലാതെ യു ഡി എഫ്.

    സുൽത്താൻബത്തേരി: ദുഃഖവെള്ളി പ്രമാണിച്ച് പരസ്യ പ്രചരണത്തിന് അവധി കൊടുത്ത് യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി.

    ദുഃഖവെള്ളിയോടനുബന്ധിച്ച് എല്ലാ ദേവാലയങ്ങളിലും പീഡാനുഭവ ശുശ്രൂഷ നടക്കുന്നതിനാൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് അനൗൺസ്‌മെന്റ് അടക്കമുള്ള പരസ്യപ്രചരണങ്ങൾ മാറ്റിവച്ചത്.പൊതു ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാതെ വീടുകളും ഉന്നതികളും കേന്ദ്രീകരിച്ചായിരുന്നു ഐ സി ബാലകൃഷ്ണന്റെ ദുഃഖ വെള്ളിയിലെ പ്രചരണം.

    Leave a Reply

    Your email address will not be published. Required fields are marked *