രാത്രികാല യാത്രാനിരോധം അവസാനിപ്പിക്കണം:-റസാഖ് പാലേരി

ബത്തേരി: വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ബത്തേരി-മൈസൂർ റൂട്ടിലെ രാത്രിയാത്ര നിരോധനം നീക്കാനുള്ള ഇടപെടലുകൾ അടിയന്തരമായി കേരള സർക്കാർ നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സാഹോദര്യ കേരള യാത്രയുടെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രികാല യാത്രാനിരോധം കാരണം ബത്തേരി ടൗണിലെ എല്ലാ വ്യാപാരങ്ങളും ബിസിനസുകളും പ്രതിസന്ധിയിലാണ്. ഈ മേഖലയിലെ ആളുകളുടെ ഉപജീവന മാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബത്തേരി മേഖലയിൽ ടൗണിൽ…

Read More

വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓട്ടോ പെർമിറ്റ് പുന:സ്ഥാപിച്ചു

ചുണ്ടേൽ: വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഓട്ടോ പെർമിറ്റ് വിതരണം പൂർത്തീകരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ വൈത്തിരി പഞ്ചായത്തുമായി ‘ സഹകരിച്ചാണ് പത്ത് വർഷത്തിലധികമായി മുടങ്ങിക്കിടന്ന ഓട്ടോ പെർമിറ്റ് പുതുക്കൽ സാധ്യമാക്കിയത്. ഇതിനു മുൻകൈയെടുത്ത വൈത്തിരി ‘പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷിനെയും, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെയും സംയുക്ത ട്രേഡ് യൂണിയൻ അഭിനന്ദിച്ചു . ജയിംസ് എം.ജെ, ഗഫൂർ സി.പി, ഷാജി പോൾ, ഓജസ് ദേവസി, സലിം, രാജേഷ് പി.ജെ, മജീദ്, രജീഷ്, അർജുൻ പ്രസംഗിച്ചു.

Read More

വന്യ മൃഗ സാന്നിധ്യം ; അധികൃതർ നിസംഗത വെടിയണം: എസ്‌ഡിപിഐ

മൂപ്പൈനാട്: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വന്യജീവി സാന്നിധ്യം നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വന്യമൃഗങ്ങളെ പിടികൂടി നാട്ടുകാർക്ക് സുരക്ഷ ഒരുക്കാൻ തയ്യാറാകാത്ത സർക്കാറും,വനം വകുപ്പും, ആവശ്യമായ ഇടപെടൽ നടത്താത്ത ജനപ്രതിനിധികളും നിസംഗത വെടിയണമെന്ന് എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനേനെയെന്നോണം റിപ്പൺ കടച്ചികുന്ന്, വാളത്തൂർ, അരമംഗലം ചാൽ,ആനടിക്കാപ്പ് പുതുക്കാട് അടക്കം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുലി,കടുവ, കാട്ടുപോത്ത് തുടങ്ങിയവയെ നാട്ടുകാർ നേരിൽ കണ്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാളത്തൂർ ആനടിക്കാപ്പ് വഴിയിൽ…

Read More

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കണിയാമ്പറ്റ:കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ പനങ്കണ്ടി പഞ്ചായത്ത്‌ കുളത്തിൽ 3000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി ഉദ്ഘാടനം ചെയ്തു പ്രമോട്ടർ മനോജ്‌, രുഗ്മിണി പനങ്കണ്ടി, ഷീബ പാലൻ തുടങ്ങിയവർ സംസാരിച്ചു

Read More

സമൂഹം ലഹരി മുക്തമാവണം എം എസ് എസ്

ബത്തേരി : എല്ലാ കുറ്റകൄത്യങ്ങൾക്കും പ്രേരണയായി മാറുന്ന ലഹരിഉപയോഗത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കണമെന്ന് എം എസ് എസ് കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ പി മമ്മത് കോയ ആവശ്യപ്പെട്ടു. MSS മെയ് മാസ ക്യാമ്പയിനിന്റെ ഭാഗമായി സുൽത്താൻ ബത്തേരി യൂണിറ്റ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം, സുൽത്താൻ ബത്തേരി ഡി വൈ എസ് പി ശ്രീ അബ്ദുൽ ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.,യുവ തലമുറയെ ചേർത്ത് പിടിച്ച്…

Read More

ദേശീയ ലോക് അദാലത്ത് ജൂൺ 14ന് മൂന്ന് കേന്ദ്രങ്ങളിൽ

കൽപ്പറ്റ : ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളിൽ ജൂൺ 14 ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങൾക്ക് ചെക്ക് കേസുകൾ സംബന്ധിച്ച പരാതികൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി, വെള്ളക്കരം, മെയിൻറനൻസ് കേസുകൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ നേരിട്ട് നൽകാം. മോട്ടോർവാഹന നഷ്ടപരിഹാര കേസുകൾ, ലേബർ കോടതിയിലെ കേസുകൾ, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെയുള്ള കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച…

Read More

ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ :ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി- ചാലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി കരണി കല്ലഞ്ചിറയിൽ സൈത് പാറമ്മൽ അദ്ദേഹത്തിന്റെ പിതാവ് പരേതനായ ബീരാൻ പാറമ്മൽ എന്ന വരുടെ സ്‌മരണാർത്ഥം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ 5 സെന്റിൽ നിർമാണം പൂർത്തീകരിച്ച ആയുഷ്‌മാൻ ആരോഗ്യ മന്ദിർ മെയിൻ സെൻ്ററിൻ്റെ (ഹെൽത്ത് ആന്റ് വെൽനെസ് സെൻ്റർ) ഉദ്ഘാടനം ടി. സിദ്ധിഖ് എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…

Read More

‘കെയർനെസ്റ്റ് ‘ ലോഗോപ്രകാശനം ചെയ്തു

മാനന്തവാടി:സിദ്ര ലിബറൽ ആർട്സ് കോളേജ് പൂർവ്വവിദ്യാർത്ഥികളുടെ ജീവകാരുണ്യ-കരുതൽ കൂട്ടായ്മയായ കെയർനെസ്റ്റിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽഫുർഖാൻ ഡയറക്ടർ ജസീൽ അഹ്സനിക്ക് നൽകി പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശിപാർക്കിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ ഹൈദർ സഖാഫി അധ്യക്ഷത വഹിച്ചു.സ്വാലിഹ് സഖാഫി,എം.സി മജീദ് മുസ്‌ലിയാർ, ഹാരിസ് സഖാഫി, മുസ്തഫ നിസാമി, ഷറഫുദീൻ സുൽത്താനി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രഥമ പി ജി ബാച്ചിന്റെയും ആറാം ബാച്ച് എം ബി ബി എസിന്റെയും കോൺവൊക്കേഷൻ ശനിയാഴ്ച

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കൽ പി ജി വിദ്യാർത്ഥികൾക്കും 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം ചെയർമാൻ ഡോ. ആസാദ്‌ മൂപ്പന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച…

Read More

മൂന്നര ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസിന്റെ പതിവ് പരിശോധനയ്ക്കിടയിൽ മൂന്നര ടണ്ണോളം നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മാനന്തവാടി വാളാട് സ്വദേശി സഫീര്‍ എന്‍.എ (36) ഓടിച്ച ട്രക്കില്‍ കാലിതീറ്റയാണ് ലോഡെന്ന് പറഞ്ഞതില്‍ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.ഇയാള്‍ മുന്‍ കഞ്ചാവ് കേസുകളുലും പ്രതിയാണ്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതിയും സഹിതം ബത്തേരി എസ് എച്ച്.ഒ യ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. കവറിങ്ങ് ലോഡായ 40 ചാക്ക് ബിയര്‍ വേസ്റ്റ് കൊണ്ട് മറച്ച രീതിയില്‍ 15 കിലോഗ്രാം വരുന്ന…

Read More