ജില്ലയിൽ അതീവ ജാഗ്രത; ഇന്ന് റെഡ് അലർട്ട്

കൽപ്പറ്റ :ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാല്‍, തൊണ്ടർനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാല്‍, പൊഴുതന, മുട്ടില്‍, തരിയോട്, മേപ്പാടി കണിയാമ്പറ്റ ഞ്ചായത്തുകളില്‍ അധികൃതർ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ അപകട സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റെഡ് അലർട്ട്…

Read More

യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും പിഴയും

കൽപ്പറ്റ: കത്തികൊണ്ട് വയറിന് കുത്തിയ കേസിൽ യുവാവിന് ഏഴുവർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മുള്ളൻകൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയിൽ താമസിക്കുന്ന വിനോദി(37) നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 2019 മെയ് മാസം 24ആം തീയതി രാത്രിയോടെ കൽപ്പറ്റ ഫ്രണ്ട്സ് നഗർ ഉന്നതിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനമരം ഏച്‌ചോം വാടോത്ത് ഉന്നതിയിലെ വിജീഷി(24)നെ പ്രതി ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്നത്തെ കൽപ്പറ്റ പോലീസ്…

Read More

ലീഗ് ഫോർ എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ അങ്കണ മാവിൻതൈ (മല്ലിക) പദ്ധതിക്ക് തുടക്കം

മാനന്തവാടി: എൽ. ഇ.പിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജന സഹകരണത്തോടെ 1000 മല്ലിക മാവിൻതൈ വയനാട്ടിൽ നട്ടുപിടിപ്പിക്കും. ജൂൺ 5 പരിസ്ഥിതിദിനത്തിന് മുൻ പായി നടീൽ പ്രവർത്തനം പൂർത്തീകരിക്കും. പരിചരണത്തിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും അനുബന്ധ സഹായങ്ങളും എൽ. ഇ.പി നൽകും.കൃത്യമായി പരിചരണം നടത്തുന്ന കുടുംബങ്ങൾക്ക് അടുത്ത വർഷത്തെ പരി പരിസ്ഥിതി ദിനത്തിൽ പ്രശസ്തി പത്രം നൽകും. കൂളിവയൽ സൈനിൽ വച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ഭാരതീയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം Dr റാഷിദ്…

Read More

വെള്ളമുണ്ട വൈബ്സ്; കലാകാരൻമാരുടെ സമ്പൂർണ കൂട്ടായ്മ 26ന്

മാനന്തവാടി: വയനാട് ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ 2025 മെയ്‌ 26 തിങ്കളാഴ്ച്ച വൈകിട്ട് 3 ന് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘വെള്ളമുണ്ട വൈബ്സ്’ ആദരായനആസ്വാദന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വെള്ളമുണ്ടയുടെ പേരും പെരുമയും ഭംഗിയും ആഘോഷിക്കുന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നൂറിലധികം വരുന്ന ചെണ്ട/തുടി കലാകാരന്മാരെയും പാരമ്പര്യ തെയ്യം കലാകാരൻ മാരെയും മറ്റ് പ്രതിഭകളെയും ആദരിക്കും. പ്രശസ്ത സൗണ്ട് ഹീലർ ഡോ. ശ്യാംറോക്ക് മുഖ്യാതിഥിയായി പങ്കെടുക്കുന്ന എക്സ്ക്ലൂസിവ് ഡ്രം ഇവന്റ് സദസ്സും…

Read More

എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ.

കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ. പിണങ്ങോട്, കനിയിൽപടിയിൽ വെച്ചാണ് നാല് യുവാക്കളെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്. 0.23 ഗ്രാം എം.ഡി.എം.എയുമായി പിണങ്ങോട്, പള്ളിമാലിൻ വീട്ടിൽ, മുഹമ്മദ് സഫ്വാൻ(30), കഞ്ചാവ് നിറച്ച സിഗരറ്റുമായി വെങ്ങപ്പള്ളി പനന്തറ വീട്ടിൽ, അബ്ദുൽ സമദ്(29), പിണങ്ങോട്, പള്ളിയാൽ വീട്ടിൽ, അജ്മൽ നിസാം(30), പിണങ്ങോട്, പീച്ചൻവീടൻ വീട്ടിൽ പി.വി. റിജു മിലാൻ(30) എന്നിവരെയാണ് പിടികൂടിയത്. 22.05.2025 രാത്രിയോടെയായിരുന്നു ഇവരെ പിടികൂടിയത്

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബോൾ ക്ലബും പങ്കാളികളായി. ഈ മാസം ആദ്യ വാരത്തിൽ വയനാട് ജില്ലാ പോലീസ് ലഹരിക്കെതിരെ സംഘടിപ്പിച്ച ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്‌ബോള്‍ കാര്‍ണിവലില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു 666 വൈത്തിരി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജില്ലാ പൊലീസിനൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. 23.05.2025 തീയതി…

Read More

പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ: മെയ് 29, 30 തീയതികളിൽ കൽപ്പറ്റ ഗവ. ഐ.ടി.ഐ യിൽ നടക്കുന്ന Spectrum Jobfair 2025-ൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്ലാനിംഗ് ഓഫീസറും ജില്ലാ സ്കിൽ കമ്മറ്റി കൺവീനറുമായ എം.പ്രസാദൻ നിർവഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത്, ഐ.ടി.ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസ്, DCIP പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ടി.ഐ വിജയിച്ചവർക്കും ഈ വർഷം പഠനം പൂർത്തിയാക്കുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം

Read More

പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് അതിവേഗം വീട് നിര്‍മ്മിക്കും: മന്ത്രി ഒ.ആര്‍ കേളു

മീനങ്ങാടി: പട്ടയം ലഭിച്ച ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അതിവേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച 44 വീടുകളുടെ താക്കോല്‍ വിതരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മീനങ്ങാടി മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 10 സെന്റ് സ്ഥലത്ത് വൈദ്യുതി, കുടിവെള്ളം മറ്റനുബന്ധ സൗകര്യങ്ങളോടെയാണ് വീടുകള്‍ നിര്‍മ്മിച്ചത്….

Read More

ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

മാനന്തവാടി :- മുൻ സിപ്പാലിറ്റിയിലെ ഇരുപത് ലൈബ്രറികളെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ സുധീർ നിർവ്വഹിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. ആർ.അജയകുമാർ, എ.വി മാത്യം ,പി.സുരേഷ് ബാബു ,പി.ജെസെബാസ്റ്റ്യൻ, കെ.ഷബി തപ്രസംഗിച്ചു.

Read More

ബത്തേരി സെന്റ് ജോസഫ് സ്കൂളിന് സമീപം പുലി; വനം വകുപ്പ് പരിശോധന നടത്തി.

സുൽത്താൻ ബത്തേരി : സെന്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്ത് എത്തി പരോശോധന നടത്തുകയും ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും ചെയ്തു. തുടർന്ന് പുലർച്ചെ 4 മണി മുതൽ ഇരുളം സ്റ്റേഷൻ സ്റ്റാഫ്‌ ഈ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുകയും പുലിയെ കണ്ട ഭാഗങ്ങളിൽ പരോശോധന നടത്തുകയും ചെയ്തു. പ്രഭാത സവാരിക്കാർക്കും രാവിലെ പോകുന്ന യാത്രക്കാർക്കും വേണ്ടി സ്ഥലത്തു സ്റ്റാഫ് 7 മണി വരെ കാവൽ നിൽക്കുകയും ചെയ്തു. ബത്തേരി…

Read More