മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് നാല് രൂപയുടെ വര്‍ധനവ്

    തിരുവനന്തപുരം: സംസ്ഥാനത്തെ മില്‍മ പാലിൻ്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപയാണ് വർധിക്കുക. മില്‍മ പുറത്തിറക്കുന്ന തൈര്, മോര് അടക്കമുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും വില വർധിക്കും. വെണ്ണ, നെയ്യ് പോലെയുള്ള ഉത്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വർധിപ്പിച്ചതിനാല്‍ പുതുക്കിയ നിരക്ക് ബാധകമാകില്ല. ക്ഷീര കർഷകന് 3 രൂപ 33 പൈസ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അനുമതിയോടെ കഴിഞ്ഞ തവണ ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗമാണ് വിലവർധനയ്ക്ക്…

    Read More

      തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

      മാനന്തവാടി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി. വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.

      Read More

      കാർഷിക സെമിനാർ സംഘടിപ്പിച്ചു

      വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ കർഷക സമിതികളുമായി സഹകരിച്ച്‌ സംഘടിപ്പിച്ച കാർഷിക സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് കൃഷി ഓഫീസർ. മുഹമ്മദ് ഷഫീഖ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ലൈബ്രറി സെക്രട്ടറി എം ശശി, മായൻമണിമ, പി വിജയൻ, വിജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു. കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരിക…

      Read More

      വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുത്: കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിം

      വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പല നിലക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കിം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്.പി.ഐ.ഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളര്‍ന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ…

      Read More

      പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

      കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ കെ ബിജുജൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് പ്രണവ് പി വി, അഖില കെ ആർ, സുമേഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. നവമാധ്യമ സമിതി കൺവീനർ അഡ്വ: സരുൺ മാണി സ്വാഗതവും, ഡോ: ജോസ് ജോർജ്ജ് നന്ദിയും…

      Read More

        15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി

        ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ സ്വയം തയ്യാക്കിക്കൊണ്ട് 14,804 കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യക്കേഷൻ (കൈറ്റ്) സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ള 2,248 ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളിൽ അംഗങ്ങളായ 2.08 ലക്ഷം കുട്ടികളിൽ നിന്നും അവരുടെ സ്‌കൂൾ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 225 കേന്ദ്രങ്ങളിലായി നടക്കുന്ന ദ്വിദിന സബ്ജില്ലാ ക്യാമ്പുകളിൽ പ്രോഗ്രാമിംഗ്, അനിമേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്. താപനില, മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ നൽകി കാലാവസ്ഥ…

        Read More

          ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്‌, കെ എം ഫ്രാൻസിസ്‌ സെക്രട്ടറി

          മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ്‌ നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ്‌ ട്രഷറർ. ടി. പി. ഋതുശോഭ്‌, വി. ബി. ബബീഷ്‌, കെ. കെ. ഇസ്‌മായിൽ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ, പി. ജംഷിദ്‌ എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ. എസ്‌. ഹരിശങ്കർ, കെ. വി. അനീഷ്‌ എന്നിവരാണ്‌ മറ്റു സെക്രട്ടറിയറ്റ്‌ അംഗങ്ങൾ….

          Read More

          മാനന്തവാടി താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം: എസ്‌ഡിപിഐ

          മാനന്തവാടി:ആദിവാസി വിദ്യാർത്ഥികളെ താമസ സ്ഥലത്ത് നിന്ന് സ്കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കിൽ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികൾ പട്ടിക വർഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. സ്കൂൾ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ…

          Read More

            ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചരണം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കി

            അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ കോളെജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിത്യേന ഇന്റര്‍നെറ്റിന്റെ സ്വാധീനമുണ്ടെന്നും സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം അപകടവും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സുരക്ഷ ഓരോരുത്തരുടെയും അവകാശമാണ്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാന്‍…

            Read More

              കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

              സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരി മരണപ്പെട്ടു. കൊളഗപ്പാറ ചുരിമല കുന്ന് സ്വദേശിനി കോട്ടാമറ്റം ഏലിയാസിന്റെ ഭാര്യ മേരി ഏലിയാസ് (64) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. കൊളഗപ്പാറ പള്ളിയിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മേരി. പള്ളിക്ക് സമീപം നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇവരെ ഉടൻ തന്നെ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ…

              Read More