ഉരുള്‍പൊട്ടല്‍: കണ്ടെത്താനാവാത്തവരെ മരിച്ചവരായി കണക്കാക്കും; സര്‍ക്കാര്‍ നടപടി ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും. അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കുന്നതിനായാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉരുള്‍ പൊട്ടലില്‍ കാണാതായവരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ വിശദാംശങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കാൻ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി ഉത്തരവില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള പ്രദേശിക സമിതിയായിരിക്കും പട്ടിക തയ്യാറാക്കുക. ഈ സമിതി കാണാതായവരുടെ പട്ടിക തയ്യാറാക്കി…

Read More

പി.ടി.കുഞ്ഞി മുഹമ്മദ് അനുസ്മരണ വാർഷികം നടത്തി

കൽപറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമ്മദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരദാനവും കൽപറ്റയിൽ നടന്നു. ഉരുൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചൂരൽമല കാരുണ്യ റെസ്ക്യു ടീം അംഗവും സിവിൽ ഡിഫൻസ് വൊളൻ്റിയറുമായ വൈ യുനാഫിനാണ് ഈ വർഷത്തെ പുരസ്കാരം . കൽപറ്റ ആനപ്പാലം ജംക്ഷനിൽ നടന്ന പരിപാടി അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും നടത്തി. ചാരിറ്റബിൾ സൊസൈറ്റി…

Read More

നിരോധിത പുകയില വിൽപ്പന: ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ : കൽപ്പറ്റ ടൗൺ മേഖലയിൽ നിരോധിത പുകയില ഉൽപന്നം ഹാൻസ് വിറ്റതുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് സംഘം പിടികൂടി. സോനൂസ് ബേക്കറി ഉടമ വൈത്തിരി അത്തിമൂല സ്വദേശി സത്താറാണ് എക്സൈസ് പിടിയിലായത്. ഇയാളിൽ നിന്ന് 200 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കോട്പ ആക്റ്റ് പ്രകാരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തു. ഹാൻസ് കടത്തിക്കൊണ്ടുവന്ന് സ്കൂട്ടറും കസ്റ്റഡിയിലെടുത്തി. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ, പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൻ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്…

Read More

വനമേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കളക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ…

Read More

‘ധന്യം വയോധികം’ വയോധിക സമ്മേളനം വ്യാഴാഴ്ച്ച

കൽപ്പറ്റ: വിമൺ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ധന്യം വയോധികം ‘ വയോധിക സമ്മേളനം വ്യാഴാഴ്ച്ച കെ ജെ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഗോപകുമാർ കർത്ത ഉദ്ഘാടനം ചെയ്യും. സമ്മേളത്തിൽ വയോധികർ നേരിടുന്ന സാമൂഹികവും ആരോഗ്യപരവുമായ വിഷങ്ങളിൽ ക്ലാസുകളും ചർച്ചയും നടക്കും. വാർദ്ധക്യം: സാമ്പത്തിക വെല്ലുവിളികൾ അവസരങ്ങൾ, വാർദ്ധക്യവും സൈബർ കുറ്റങ്ങളും മുൻകരുതലുകളും, വാർദ്ധക്യവും പൊതു…

Read More

പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ കേസ് : പ്രതിക്ക് 12 വർഷം തടവ്

മേപ്പാടി: പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൻ പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും വിധിച്ചു. മൂപ്പെനാട് അരപ്പറ്റ മുട്ടിയാൻ വീട്ടിൽ സൈതലവിയെയാണ് വയനാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ജൂണിലാണ് ഇയാളുടെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. മേപ്പാടി സബ്ബ് ഇൻസ്പെക്ടറായിരുന്ന പി സി സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ജി രാജ്‌കുമാർ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം…

Read More

സൈബർ ക്ലാസ് സംഘടിപ്പിച്ചു.

പനമരം : പനമരം ജനമൈത്രി പോലീസും WMO ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യും ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ തലമുറയെ സൈബർ കുറ്റകൃത്യങ്ങളും, സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു. പനമരം ജനമൈത്രി ചാർജ് ഓഫീസറും പോലീസ് സബ് ഇൻസ്‌പെക്ടറുമായ ടി.ദാമോദരൻ ചീക്കല്ലൂർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വയനാട് സൈബർ പോലീസ് വിഭാഗം ഓഫീസർ കെ സലാം സൈബർ വിഷയത്തിൽ…

Read More

കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു

വെള്ളമുണ്ട:കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി.സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു.സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ്‌ പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം…

Read More

മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി.ഡി സതീശന്‍

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായ കുടുംബങ്ങളോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കു നീതി ആവശ്യപ്പെട്ടു ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പോലും വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്ത ബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയമായി…

Read More

ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ ജോയിയും , മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ അയ്ഫാ മെഹ്റിനുമാണ് സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സുൽത്താൻ ബത്തേരി ഡി വൈ . എസ്. പി അബ്ദുൽ ഷെറീഫ് ഉത്ഘാടനം ചെയ്തു. ഡി. എഫ്. ഒ സജ്നാ കരീം മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി…

Read More