എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്

തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ എന്നീ വെബ് സൈറ്റുകളിൽ പരീക്ഷാ ഫലം അറിയാൻ സാധിക്കും മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ് സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ് എം എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും….

Read More

റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

മാനന്തവാടി; മാനന്തവാടി ചെറ്റപ്പാലം സ്വപ്ന നഗരി കപ്പണക്കുന്ന് പ്രദേശവാസികൾ കെ എം അർഷാദിന്റെ വീട്ടിൽ ഓത്തേർന്നു റെസിഡൻസ് അസോസിയേഷന് രൂപം നൽകി. യോഗത്തിൽ ജോസ്പോൾ മാസ്റ്റർ അധ്യക്ഷത വഹിച്ചു.റെസിഡൻസ് അസോസിയേഷന്റെ പ്രാധാന്യത്തെ കുറിച്ചും അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പ്രധാന പ്രവർത്തനങ്ങളെ കുറിച്ചും മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് ഷിനോജ് വിശദീകരിച്ചു.ഉണ്ണികൃഷ്ണൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഹംസ ഇസ്മാലി,അർഷാദ് കെ എം ,ഡോ രമേശ്,,സുഷമ വിനീഷ്,റമീസ് എൻ,റസാക്ക് മാസ്റ്റർ ,ശെൽഭ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പുതിയ അസോസിയേഷൻ ഭാരവാഹികളെ…

Read More

സ്വപ്നത്തിലേക്ക് ചുവട് വെക്കാൻ കരിയർ മാനിഫെസ്റ്റോ

കാവുംമന്ദം: ഉന്നത വിദ്യാഭ്യാസത്തിൻറെ സാധ്യതകൾ പരിചയപ്പെടുത്തിയും തൊഴിൽ രംഗത്തെക്ക് പുതിയ ദിശാബോധം നൽകിയും തരിയോട് ഗ്രാമപഞ്ചായത്ത്, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉപരിപഠന മാർഗനിർദ്ദേശ സെമിനാർ കരിയർ മാനിഫെസ്റ്റോ 2025 ഏറെ ഗുണപ്രദമായി. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത സെമിനാറിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് എ കെ മുജീബ് മുഖ്യാതിഥിയായി. പ്രമുഖ കരിയർ പരിശീലകനും…

Read More

അറിവ് സമ്പാദനം ലഹരിയാക്കി മാറ്റണം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ വെള്ളമുണ്ട എ.യു.പി സ്കൂൾ തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വിദ്യാർഥികൾക്കിടയിൽ അറിവ് സമ്പാദനം ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധമസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയും അറിവ് സമ്പാദനവുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുവാൻ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ…

Read More

നിരവധി മോഷണ കേസുകളിലെ പ്രതി തൊരപ്പന്‍ സന്തോഷ് പിടിയില്‍

പനമരം :മോഷണം നടത്തി മുങ്ങിയ സന്തോഷ് കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു.പനമരം ബസ്റ്റാന്റ് പരിസരത്ത് നിന്നുമാണ് മാനന്തവാടി ഡിവൈഎസ്പി സെപ്ഷ്യല്‍ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്.

Read More

കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് തിളക്കത്തില്‍ വയനാട്

കൽപറ്റ:കുടുംബശ്രീ സംസ്ഥാന മിഷന്റെ അവാര്‍ഡ് പ്രഖ്യാപനത്തിൽ മികച്ച പ്രകടനവുമായി വയനാട്. പ്രഥമ അവാർഡിൽ മികച്ച നേട്ടമാണ് ജില്ല കൈവരിച്ചത്. 17 ഇനങ്ങളിലായി പ്രഖ്യാപിച്ച അവാർഡിൽ 9 ഇനങ്ങളിലും വയനാട് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച അയൽക്കൂട്ടമായി ബത്തേരി സിഡിഎസ്സിലെ പൗർണമി അയൽക്കൂട്ടത്തെ തിരഞ്ഞെടുത്തു. മികച്ച ഓക്സിലറി ഗ്രൂപ്പ്‌ ആയി ബത്തേരി സിഡിഎസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനെയും മികച്ച ഓക്സിലറി സംരംഭമായിപൂതാടി സിഡിഎസിലെ ടീം ഗ്രാമത്തെയും തിരഞ്ഞെടുത്തു. മികച്ച ഊരുസമിതിക്ക് തിരുനെല്ലി സിഡിഎസിലെ സ്ത്രീ ശക്തി ഊരുസമിതിയും മികച്ച…

Read More

മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണം:- സഫീന ടി

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ടി. ആയിരങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് പരിസരത്തെ റോഡുകൾ പൊട്ടിപൊളിഞ്ഞ് കാൽനട പോലും ദുഷ്കരമായ അവസ്ഥയിലാണ്.പ്രധാനമായും സൂപ്രണ്ടിന്റെ ഓഫീസ് മുതൽ മോർച്ചറി വരെ ഉള്ള റോഡ്, പ്രസവ വാർഡിലേക്ക് ഉള്ള റോഡ് എന്നിവ ജനങ്ങളെ നടു ഒടിക്കുന്ന രൂപത്തിലാണ്. അത് കൊണ്ട് തന്നെ ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ ഈ റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര…

Read More

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടത്തറ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡ് മാടക്കുന്ന് പുതുശേരിക്കുന്നിൽ പ്രവർത്തനം പൂര്‍ത്തീകരിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപയും വനിത ശിശു വികസന വകുപ്പിന്‍റെ കീഴില്‍ 157032 രൂപയും ഉള്‍പ്പെടെ 957032 രൂപ ഉപയോഗിച്ചാണ് പ്രവർത്തനം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി രനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എംജിഎന്‍ആര്‍ഇജിഎ ജോയിന്‍റ് പ്രോഗ്രാം…

Read More

തരുവണ ഹൈസ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി

തരുവണ: ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും തരുവണ ഗവ.ഹൈസ്കൂളിന് കൈമാറി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും പി.ടി.എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ ഏറ്റുവാങ്ങി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ജംഷീർ കെ. കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

മകൻ അച്ഛനെ വെട്ടിക്കൊന്നു

എടവക: കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി 63ആണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ വെട്ടേറ്റ് മരിച്ചത്. രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയിൽ നെഞ്ചിന് ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഐ സി യു ആംബുലൻസ് എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ വച്ച് തന്നെ മരിച്ചു മകൻ റോബിൻ പോലീസ് കസ്റ്റഡിയിൽ

Read More