മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സമരം ഇന്ന്

മുള്ളന്‍കൊല്ലി: ക്വാറികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച (ഇന്ന്) പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്താന്‍ സിപിഎം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പഞ്ചായത്താണ് മുള്ളന്‍കൊല്ലി. കര്‍ണാടകയുമായി അതിരുപങ്കിടുന്ന പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കരിങ്കല്‍ ഖനനത്തിനു ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളത്. ക്വാറി വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കാന്‍ പഞ്ചായത്ത്…

Read More

    സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലിനങ്ങളിൽ എ ഗ്രേഡ് സ്വന്തമാക്കി ഋഗ്വേദ് എസ് നായർ

    ബത്തേരി:തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കിയ ഋഗ്വേദ് എസ് നായർ . സു.ബത്തേരി അസംപ്ഷൻ സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അഷ്ടപതി, കഥകളിസംഗീതം, ഗാനാലാപനം, വൃന്ദവാദ്യം എന്നിവയിലാണ് നേട്ടമുണ്ടാക്കിയത്. പുല്ലുമല സ്വദേശികളായ ശ്രീജേഷ് ഹസിത ദമ്പതികളുടെ മകനാണ്.

    Read More

      പൊലീസ് സംഘടനകളിൽ വൻമാറ്റം; എണ്ണം മൂന്നിൽ നിന്നു രണ്ടായി, ഉത്തരവിറങ്ങി

      തിരുവനന്തപുരം: പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. എസ്ഐ മുതൽ എസ്‌പിമാർ വരെയുള്ളവർ ഇനി ഒരേ സംഘടനയിൽ അംഗങ്ങളാകും. പൊലീസ് സംഘടനകളുടെ അംഗത്വ ഘടനയിൽ മാറ്റം വരുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ നിലവിലുള്ള സംഘടനകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെപിഒഎ) ഇല്ലാതായി പകരം കേരള പൊലീസ്  സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ (കെപിഎസ്ഒഎ) രൂപീകരിക്കും. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫിസേഴ്സ് അസോസിയേഷൻ എന്നീ 2 സംഘടനകളായിരിക്കും ഇനിയുണ്ടാവുക….

      Read More

        മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

        കൽപ്പറ്റ:  സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ ഒ.വിഷ്ണു വന്യജീവി സംരക്ഷണം മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ അധ്യക്ഷനായ…

        Read More

          ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി

          കൽപറ്റ:നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനുമായി നിരവധി ആളുകൾ എത്തുന്ന കലക്ടറേറ്റ് ഗാർഡനിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരിയില്ലാത്ത നവകേരളത്തിന്നായ്, ലഹരി വിപത്തിനെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കണമെന്നും ലഹരി വിരുദ്ധ സന്ദേശം നൽകി എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഓർമിപ്പിച്ചു. ചടങ്ങിൽ എൻ.എസ്.പ്രമോദ്, അനീഷ് , ദേവിദാസൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ കെ.സി.ആദിദേവ്, സി.പി.ആകാശ്,അദീബ ജാസ്മിൻ എന്നിവരും ചർച്ചയിൽ…

          Read More

            അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന

            അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന എക്സൈസ് ഇന്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഹോട്ട്…

            Read More

              ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

              പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സോളമൻ എൽ. എ , നവാസ് കരാട്ട്, ജംഷീദ് തെക്കൻ, ഉമേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവർക്ക്നവംബർ 2 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈർ…

              Read More

              വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല : എസ്‌ഡിപിഐ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും വെള്ളിയാഴ്ച്ച മാനന്തവാടിയിൽ

              മാനന്തവാടി: വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി 2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാർച്ച് ഗാന്ധിപാർക്കിൽ സമാപിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം…

              Read More

              ഉരുൾപൊട്ടൽ: ഓട്ടോറിക്ഷ വിതരണവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും നടത്തി

              മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു….

              Read More

                കുറഞ്ഞ നിരക്കിൽ കുടിവെള്ളം; കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി ‘KL 15’ ബ്രാൻഡും ലഭ്യമാകും

                യാത്രക്കാർക്ക് ആശ്വാസമായി കെ.എസ്.ആർ.ടി.സി സ്വന്തം ബ്രാൻഡിൽ കുടിവെള്ളം വിപണിയിലിറക്കുന്നു. ബസുകളുടെ രജിസ്ട്രേഷൻ നമ്പറായ ‘KL 15’ എന്ന പേരിലായിരിക്കും ഈ കുടിവെള്ളം ലഭ്യമാകുക എന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.   അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ബസ് ടെർമിനൽ ശബരിമല തീർത്ഥാടകർക്ക് വലിയ അനുഗ്രഹമാകുമെന്നും, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ ഏകദേശം 80-ഓളം ചെറുതും വലുതുമായ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി വ്യക്തമാക്കി. ഇനി മുതൽ കെ.എസ്.ആർ.ടി.സിക്ക്…

                Read More