കേശദാന സന്ദേശവുമായ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി

തൃശിലേരി : കാട്ടിക്കുളം ചേലൂർ വട്ടപ്പാറയിൽ ബിജു വിഅർ അമ്പിളി എ ദമ്പതികളുടെ മകൻ അശ്വന്ത് വിബി എന്ന പതിനാറുകാരൻ മുടി ദാനം ചെയ്ത് മാതൃകയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിലെ സെകണ്ടറി ക്ലാസ് വിദ്യാർത്ഥിയായ അശ്വന്ത് കഴിഞ്ഞ നാല് വർഷമായ് മുടി വളർത്തുകയാണ്. ക്വാൻസർ എന്ന രോഗം വന്നവർക്ക് അവരുടെ മുടി കൊഴിഞ്ഞു പോക്കുമെന്നും കൊഴിഞ്ഞ മുടിക്ക് പകരം കേശദാനം ചെയ്യുന്ന മുടി വെപ്പുമുടിയായ് രോഗികൾക്ക് നൽകാൻ പറ്റുമെന്നും അശ്വന്ത് സിനിമകളിലും മറ്റും…

Read More

    യുഡിഎഫിന് ഉജ്വലവിജയം നൽകിയ ജനങ്ങൾക്ക് നന്ദി; തെരഞ്ഞെടുപ്പ് ഫലം കൊള്ള സംഘത്തിന് സംരക്ഷണ കവച മൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ ജനവിധിയെന്ന് നേതാക്കൾ

    കൽപ്പറ്റ: യുഡിഎഫിന് തിളക്കമാർന്ന വിജയം സമ്മാനിച്ച മുഴുവൻ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നേതാക്കൾ കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽഡിഎഫിന്റെ ജന ദ്രോഹനയങ്ങൾക്കെതിരായ ശക്തമായ വിധിയെഴുത്താണ് സംസ്ഥാന ത്തും ജില്ലയിലുമുണ്ടായത്. ജില്ലാപഞ്ചായത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും വലിയ വിജയ മാണ് ഉണ്ടായത്. വയനാട്ടിലെ യുഡിഎഫ് ശക്തമാണെന്നും ജനങ്ങ ളുടെ പിന്തുണയുണ്ടെന്നും തെളിയിച്ച ഫലമാണുണ്ടായത്. കൽപ്പറ്റ മുൻസിപ്പാലിറ്റി ഉൾപ്പെടെ പരാജയപ്പെട്ട സ്ഥലങ്ങളിൽ അതിന്റെ കാര ണങ്ങൾ പരിശോധിക്കും. വിജയിച്ച എല്ലായിടങ്ങളിലും ഏറ്റവും നല്ല സദ്ഭരണം കാഴ്ചവെക്കാൻ യു…

    Read More

      നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോ റൺ

      കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്‌മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.   ഓറഞ്ച് റണ്ണേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ നടന്ന…

      Read More

      മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: വാടക വീടുകളിലുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയായി

      കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 888…

      Read More

      റോഡ് ഉദ്ഘാടനം ചെയ്തു

      ഇല്ലത്ത്മൂല: പ്രവൃത്തി പൂർത്തീകരിച്ച ഇല്ലത്ത്മൂല കാത്തിരിക്കൽ ചോയി മൂല റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം സംഭക്ഷണഭിത്തി, കോൺ ക്രീറ്റ് വർക്കുകൾ പൂർത്തീകരിച്ചത്. ഡിവിഷൻ കൗൺസിലർ അബ്ദു‌ൾ ആസിഫ് അദ്ധ്യക്ഷ്യത വഹിച്ചു. ജനപ്രതിനിധികളായ വി.ആർ പ്രവിജ്, ശാരദ സജീവൻ, ജി.രാമചന്ദ്രൻ, തങ്കമണി, എന്നിവരും, പി.ടി ബിജു, കെ.സൈനബ, സുമിത്ര ബാലൻ എ….

      Read More

        ഗവ. സർവജന സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

        സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും എൽ.സി.ഡി. പ്രോജക്ടറും അദ്ദേഹം വിദ്യാർത്ഥികൾക്ക് കൈമാറി. പി.ടി.എ പ്രസിഡൻ്റ് ടി.കെ ശ്രീജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. സഹദേവൻ പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, എസ്.എം.സി. ചെയർമാൻ…

        Read More

        മെഡിക്കൽ എക്സ്പോ ശ്രദ്ധേയമാകുന്നു

        കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ ബൈപാസ്സിലുള്ള ഫ്ലവർഷോ ഗ്രൗണ്ടിൽ നടത്തി വരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജന ശ്രദ്ധ ആകർഷിക്കുന്നു. അനാട്ടമി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സജ്ജീകരിച്ച എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. പ്രദർശനത്തിൽ കടാവർ (തുറന്ന മനുഷ്യ ശരീരം) കൂടാതെ യഥാർത്ഥ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം,…

        Read More

        ഉരുൾപൊട്ടൽ: സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 9ന് ചൂരൽമലയിൽ

        മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കൽപറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9നു ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്. വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ പരിചയസമ്പന്നരായസ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. ഹൃദ്രോഗ വിദഗ്ധരും ക്യാൻസർ രോഗ…

        Read More

        ഇന്ദിരാജി അനുസ്മരണം നടത്തി

        കൽപ്പറ്റ : കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിൻ്റെ വീരപുത്രിയുടെ ഓർമ്മകൾ എന്നും ദീപ്തസ്മരണകളായി നില നിൽക്കുമെന്ന് അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് പറഞ്ഞു. കെ.ടി ഷാജി, സജി ജോൺ, എം. നസീമ, ടി.അജിത്ത്കുമാർ, വി.ആർ ജയപ്രകാശ്, ലൈജു ചാക്കോ, എം.എ. ബൈജു തുടങ്ങിയവർ സംസാരിച്ചു

        Read More

          സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

          മുള്ളൻകൊല്ലി പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സാന്ത്വനം പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉത്ഘാടനം പാടിച്ചിറയിൽ സുൽത്താൻ ബത്തേരി M L A ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. മാരക രോഗങ്ങളാലും വിവിധങ്ങളായ അപകടങ്ങൾ സംഭവിച്ചും കിടപ്പിലാകുന്ന രോഗികൾക്ക് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ വലിയ സഹായമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മരണാസന്നരായി കിടക്കുന്നവർക്കും അവരുടെ കുടുംബാങ്ങൾക്കും പാലിയേറ്റീവ് പ്രവർത്തകർ വലിയ ആശ്വാസം പകരുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. യോഗത്തിൽ സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ ജോയി…

          Read More