സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

    കൽപറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നു സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൽപറ്റ ഫൊറോന വികാരി ഫാ. ബിജു കോയിക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർഥികൾ സ്കൂളിൻ്റെ അഭിമാനമായി…

    Read More

      സ്വാഗത സംഘം രൂപീകരിച്ചു

      കുഞ്ഞോം : ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ച യോഗം മാനേജർ ശിവൻ സാർ ഉദ്‌ഘാടനം ചെയ്തു. റിട്ടയർഡ് HM മോഹനൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും, എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ഷാജുമോൻ ക്യാമ്പ് സന്ദേശവും നൽകി. പ്രോഗ്രാം ഓഫീസർ ഡോ: സാലിം…

      Read More

        കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: ബദൽ റോഡ് വികസന സമിതി

        കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, ബദൽ റോഡ് വികസന സമിതി നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാ ഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ആസ്പിരേഷൻ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ പാത,മൈസൂർ- പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല രൂപീകൃതമായിട്ട് 45 വർഷങ്ങൾ…

        Read More

        മുണ്ടക്കൈ ചൂരൽമല പുനരധിവാസം: ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

        കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ ആദ്യഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 242, പേരാണ് ആദ്യപട്ടികയിലുള്ളത്. മറ്റൊരിടത്തും വീടില്ലാത്തവരെയാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 10ാം വാർഡിൽ 51 പേരും , 11ാം വാർഡിൽ 83 പേരും , 12ാം വാർഡിൽ 108 പേരുമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടിക വയനാട് കലക്ട്രേറ്റ് , മാനന്തവാടി ആർ ഡി ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ് , മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ജില്ലാ…

        Read More

          യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

          തരുവണ: വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു.ഇതിനു വേണ്ടിഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി യോഗം ഉൽഘാടനം ചെയ്തു. മിഷൻ 2025 കർമ്മപദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ വിശദീകരിച്ചു. ഇടത് തുർഭരണത്തിനെതിരെ നവംബർ 2, 3 തിയ്യതികളിൽ മുസ്ലിം ലീഗ് നടത്തുന്ന…

          Read More

          ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

          സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ ജോയിയും , മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ അയ്ഫാ മെഹ്റിനുമാണ് സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സുൽത്താൻ ബത്തേരി ഡി വൈ . എസ്. പി അബ്ദുൽ ഷെറീഫ് ഉത്ഘാടനം ചെയ്തു. ഡി. എഫ്. ഒ സജ്നാ കരീം മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി…

          Read More

            വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി.

            ന്യൂഡൽഹി: വയനാട് തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചു. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണെന്നും കോടതി ഇടപെടൽ പദ്ധതി വൈകിപ്പിക്കാൻ മാത്രമേ കാരണമാകൂവെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. ‘ജനങ്ങൾക്ക് ആശ്വാസമാകുന്നതാണ് തുരങ്കപാത. 58 നിബന്ധനകളോടെയാണ് സമിതി തുരങ്കപാതയ്ക്ക് അനുമതി നൽകിയത്. വയനാടിൻ്റെ ജീവരേഖയാണ് തുരങ്കപാതയെന്നും വന്യജീവികളെ തുരങ്കപാത ബാധിക്കില്ലെന്നും’ സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം,വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ വാദങ്ങൾ സുപ്രിംകോടതി തള്ളി. 600 പേർ മണ്ണിടിച്ചിലിൽ…

            Read More

            സമസ്ത താലൂക്ക് മീലാദ് റാലി വർണാഭമായി

            സുൽത്താൻ ബത്തേരി: തിരു നബി(സ്വ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സമസ്ത മീലാദ് കാംപയിനിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലി സുൽത്താൻ ബത്തേരി ടൗണിനെ വർണാഭമാക്കി പ്രൗഢോജ്വലമായി. നിരവധി ദഫ് സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ടൗൺ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ചുങ്കം ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ, അസംപ്ഷൻ ജംഗ്ഷൻ, ഗാന്ധി ജംഗ്ഷൻ വഴി സ്വതന്ത്ര മൈതാനിയിൽ സമാപിച്ചു. താലൂക്കിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ…

            Read More

            ഐ സി എൽ ഫിൻകോർപ്പ്; കളറിംഗ് മത്സരം നടത്തി

            മാനന്തവാടി : ഐ സി എൽ ഫിൻകോർപ്പ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാനന്തവാടി എൽ എഫ് സ്കൂളിൽ വെച്ച് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി. വിജയികളായ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷീന യോഹന്നാൻ, ഐ സി എൽ ഫിൻകോർപ്പ് ബ്രാഞ്ച് മാനേജർ സൂരജ് സി ടി, രാകേഷ് എ ജി, അഖില തുടങ്ങിയവർ നേതൃത്വം നൽകി

            Read More

            സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്റ്റേഷൻ സന്ദർശനം നടത്തി.

            മാനന്തവാടി /വെള്ളമുണ്ട : തരുവണ ജി.എച്ച് എസ്.എസ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡററ്റുകൾ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലും പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസ് സ്കൂളിലെ കേഡറ്റുകൾ മാനന്തവാടി പോലീസ് സ്റ്റേഷനിലുമാണ് 04.12.2024 ബുധനാഴ്ച്ച സന്ദർശനം നടത്തിയത്. മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുനിൽ ഗോപിയുടെയും വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴയുടെയും നേതൃത്വത്തിൽ സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിഖ്, റഹിം, സിവിൽ പോലീസ് ഓഫീസർമാരായ റിഷാദ്,…

            Read More