ഷാര്‍ജയിൽ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റര്‍ ആർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ജൂലൈ 12-ന് ഷാര്‍ജയിൽ വെച്ച് ആഘോഷാത്മകമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി ബോക്സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആർട്സ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിമിഷ മനോജിത് കൺവീനർ ശ്രീമതി നന്ദിത ബിനോയ്‌ ചേർന്ന് നൽകിയ ശക്തമായ നേതൃത്വം ആയിരുന്നു. രജീഷ് ആലത്ത് ,…

Read More

വാഹന അപകടത്തിൽ വിദ്യാത്ഥിനി മരണപെട്ടു

  കമ്പളക്കാട്: പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.

Read More

യുവ പരിശീലകർക്കുള്ള റിഫ്ലക്ഷൻ ക്യാമ്പ് സമാപിച്ചു

കോറോം: ഷീൻ ഇന്റർനാഷണലും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷിയേറ്റീവും സംയുക്താമായി യുവ പരിശീലർക്കായി സംഘടിപ്പിച്ച സൗജന്യ റസിഡൻഷ്യൽ ക്യാമ്പ്സമാപിച്ചു. ഷീൻ ട്രെയിനേഴ്സ് ലോഗോ യുടെ പ്രകാശന കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സിനിമാതാരം കെ.കെ മൊയ്‌തീൻ കോയ വിശിഷ്ട അഥിതിയായി പങ്കെടുത്തു.ഷീൻ എം. ഡി മുഹമ്മദ്‌ റാഫി കെ.ഇ, ബഷീർ എടാട്ട്, റൗഫ് എളേറ്റിൽ, നിഷാദ് ചാലാട്, ലത്തീഫ് വി തുടങ്ങിയവർ…

Read More

സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

കല്‍പ്പറ്റ: സിപിഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി. കാര്‍ഷക ബാങ്ക് ഹാളില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു. പ്രഫ.വി.കാര്‍ത്തികേയന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശിന്ദ്രന്‍, വി.വി. ബേബി, എ.എന്‍. പ്രഭാകരന്‍, എം. മധു, പി.വി. സഹദേവന്‍, വി. ഉഷാകുമാരി, എന്‍.പി. കുഞ്ഞുമോള്‍, ബീന വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ എസ്‌എസ്‌എൽസി ബുക്കിലെ പേരുതിരുത്തൽ ഫീസ്‌ അഞ്ചിരട്ടി കൂട്ടി

    തിരുവനന്തപുരം : എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ പേരു തിരുത്തുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. നിലവിൽ ഈടാക്കിയിരുന്ന 30 രൂപയിൽ നിന്ന് 150 രൂപയായാണ് ഫീസ് ഉയർത്തിയത്. ഏകദേശം അഞ്ചുമടങ്ങ് വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.   സർട്ടിഫിക്കറ്റ് അച്ചടി, അനുബന്ധ പ്രിന്റിംഗ് ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ നിലവിലെ 30 രൂപ അപര്യാപ്തമാണെന്ന പരീക്ഷാ കമീഷണറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരുമാറ്റം വരുത്തിയ ശേഷം എസ്എസ്എൽസി…

    Read More

    യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

    വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉൽഘാടനം ചെയ്തു.ചെയർമാൻ പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ചിന്നമ്മ ജോസ് സ്വാഗതം പറഞ്ഞു.മഞ്ചേശ്വരo എം.എൽ.എ.എ.കെ.എം.അഷ്‌റഫ്,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ സി.പി.മൊയ്‌ദു ഹാജി,സി.കുഞ്ഞബ്ദുല്ല പി.വി.എസ്.മൂസ്സ,ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ,അമ്മദ് കൊടുവേരി,പി.പി..ജോർജ്,ചിന്നമ്മ ജോസ്,പി.ബാലൻ,റംല മുഹമ്മദ്,പുഷ്പ,വി.അബ്ദുള്ള ഹാജി,ശറഫു മടംമ്പള്ളി,തുടങ്ങിയവർ സംസാരിച്ചു.

    Read More

      തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം: മുഖ്യമന്ത്രി പിണറായി വിജയൻ

      തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും…

      Read More

        ഉന്നതി ജല്‍ സുരക്ഷാ പദ്ധതി; ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി

        മാനന്തവാടി: വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്‌ വിവിധ ഉന്നതികളില്‍ ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി. മൂന്നുവര്‍ഷം നീളുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്‌, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂര്‍, എടയൂര്‍കുന്ന്‌ ഉന്നതികളിലും നൂല്‍പ്പുഴ പഞ്ചായത്തിലെ മായിക്കര, മാടക്കുന്ന്‌, അബേദ്‌കര്‍ മണലിമൂല, മാടപ്പുര, ഓടാന്‍കൊല്ലി, കോളൂര്‍ ഉന്നതികളിലുമാണ്‌ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നത്‌. ഓരോ പ്രദേശത്തെയും ഭൂഗര്‍ഭ…

        Read More

        തരിയോട് ജി.എച്ച്.എസ്.എസിൽ സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം നടത്തി.

        കാവുംമന്ദം: വിദ്യാർഥികളുടെ അക്കാദമികവും ഭൗതികവുമായ കഴിവുകൾ വിവിധ ശിൽപശാലകൾ, സഹവാസ ക്യാമ്പുകൾ ,പഠനയാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയിലൂടെ വികസിപ്പിച്ച് എല്ലാ മേഖലകളിലും വിജയിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആർ.ശരചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, വിമുക്തി ജില്ലാ മാനേജർ എ.ജെ.ഷാജി, പി.എം.കാസിം.,…

        Read More

        കുളമ്പ് രോഗ പ്രതിരോധകുത്തിവെപ്പ് തുടങ്ങി

        കാവുംമന്ദം: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.  തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍  ബീന റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കേണ്ടതിന്റെ ആവശ്യകത, കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡോ.കെ.എം സീന ക്ലാസ്സെടുത്തു. ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.ബി ബബിത തുടങ്ങിയവര്‍ സംസാരിച്ചു.

        Read More