വയനാട് ടൗൺഷിപ്പ് രാജ്യത്തിന് മാതൃക; തേജ്വസി യാദവ്
കൽപ്പറ്റ: രാജ്യത്തിന് മാതൃകയായ ടൗൺഷിപ്പാണ് സംസ്ഥാന സർക്കാർ ഉരുൾ ദുരിതബാധിതർക്കായി വയനാട്ടിൽ ഒരുക്കിയതെന്ന് ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡണ്ടും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജ്വസി യാദവ്. കേന്ദ്രം സഹായം നൽകാതെ സംസ്ഥാനത്തെ ഞെരിച്ചപ്പോഴും എൽഡിഎഫ് സർക്കാർ മാതൃകാപരമായി പുനരധിവാസം നടപ്പാക്കി. കേരളത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് നടത്തി. അതുകൊണ്ട് മൂന്നാം തവണയും എൽഡിഎഫ് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ധനസഹായം പോലും…
