കൽപ്പറ്റ: വയനാട് ജില്ലയിലേക്ക് ഗതാഗതത്തിന് റെയിൽവേയോ മറ്റ് മാർഗ്ഗങ്ങളോ ഇല്ല. റോഡ് ഗതാഗതത്തെ മാത്രമാണ് ഈ നാട്ടിലെ ജനത പരിപൂർണ്ണമായും ആശ്രയിക്കുന്നത്.
വയനാടിന് ഒരു ബദൽ പാതയായി പ്രഖ്യാപിച്ച് നിർമ്മാണം ആരംഭിച്ച മേപ്പാടി – കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത, പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പേരിൽ നിർത്തിവെച്ചിട്ട് നൂറ് ദിവസത്തിലധികമായി.
ആനക്കാംപൊയിൽ ഭാഗത്ത് തുരങ്ക നിർമ്മാണം ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു. വലത് ടണൽ 120 മീറ്ററിലധികവും ഇടത് ടണൽ 20 മീറ്ററിലധികവും പൂർത്തിയായതാണ്. പ്രദേശവാസികളുടെ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഈ നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സങ്കീർണ്ണമായ ഭൂഗർഭ പദ്ധതികളിലെ പ്രവർത്തനത്തിലൂടെ പരക്കെ അംഗീകരിക്കപ്പെട്ട, പ്രത്യേകിച്ച് കഠിനമായ ഘടനാപരവും ഭൗമപരവുമായ വെല്ലുവിളികൾ പരിഹരിക്കുന്നതിന് 1-സിസ്റ്റം, I-TM (I-സിസ്റ്റം ടണലിംഗ് മെത്തേഡ്) നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഓസ്ട്രേലിയൻ കൺസൾട്ടന്റ് Dr. ബിനീഷ് ഹോസും, ശ്രീ. കെ.പി പുരുഷോത്തമൻ സാറും വയനാട്ടിൽ വന്ന് തുരങ്കപാതയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ജനപ്രതിനിധികളെ ബോധ്യപ്പെടുത്തിയിരുന്നു. കൊങ്കൺ റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ. ദിവാകർ ജോഷി, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ഗുൽസാർ അഹമ്മദ് എന്നിവരും കൂടെ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ച് മേപ്പാടി . കള്ളാടി – ആനക്കാംപൊയിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ 18-10-2026 ഞായറാഴ്‌ച വൈകുന്നേരം 4.30 ന് മേപ്പാടിയിൽ വെച്ച് ബഹുജന ധർണ്ണ നടത്തുന്നതാണ്
