“ജീവിതമാകട്ടെ ലഹരി”; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്. രൂപത പ്രസിഡന്റ് ബിബിൻ പില്ലാപ്പിള്ളി അധ്യക്ഷനായ സമ്മേളനത്തിൽ പയ്യമ്പള്ളി മേഖല ഡയറക്ടർ ഫാ. ജിജോ പാലാട്ടുക്കുന്നേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തത് ആവേശകരമായ മത്സരമാക്കി മാറ്റി. മത്സരത്തിൽ കാട്ടിക്കുളം യൂണിറ്റ് ഒന്നാം സ്ഥാനവും, വിളമ്പുകണ്ടം…
