വയോധികൻ കാറിടിച്ച് മരിച്ചു

അരപറ്റ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്.നെടുങ്കരണ പുതിയ പാടിയിലാണ് അപകടം. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: രാധ. മകൾ: അനു.

Read More

മാതനെ ക്രൂരമായി ആക്രമിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.: പി.കെ. ജയലക്ഷ്മി.

മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി..പ്രതികൾക്കെതിരെ എസ്.സി.എസ് ടി.അതിക്രമം തടയൽ നിയമപ്രകാരം കൂടി കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിന്റെ പല ഭാഗത്തും പട്ടിക വർഗ്ഗ…

Read More

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരക്കണം മുസ്ലിം ലീഗ്

മാനന്തവാടി: ആദിവാസി യുവാവ് മാതന് നേരെ നടന്ന അക്രമം,അപലപനീയമെന്നും ശക്തമായ നടപടി സ്വീകരക്കണമെന്നും നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,ജനറൽ സെക്രട്ടറി കെ.സി. അസീസ്,ട്രെഷറർ കടവത് മുഹമ്മദ്,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.ആദിവാസി മന്ത്രിയുടെ മൂക്കിന് താഴെയാണ് ആദിവാസി ക്ക് നേരെ ഈ ആക്രമം ഉണ്ടായിരിക്കുന്നതെന്നും എത്രയും വേഗം അക്രമികളെ പിടികൂ ടണമെന്നും പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.

Read More

വൈദ്യുതി ചാർജ് വർദ്ധനവ് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി

മാനന്തവാടി : കേരളത്തിലെ ഗുണഭോക്താക്കൾക്ക് വലിയ പ്രഹരമേൽപ്പിച്ചുകൊണ്ടുള്ള വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാനന്തവാടി കെഎസ്ഇബി ഓഫീസിലേക്ക് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയം നടത്തി കേരളത്തിലെ ഗവൺമെൻറ് എല്ലാ മേഖലകളിലും വിലക്കയറ്റവും കെട്ടുകാര്യസ്ഥിതിയും അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് പൊതുസമൂഹം ആകെ കാണുന്നത് ഇതുപോലെ പരാജിതനായ ഒരു മുഖ്യമന്ത്രിയും മന്ത്രിസഭയും കേരളത്തിൽ ഇന്നേവരെ അധികാരം കയ്യാളിയിട്ടില്ല എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി ആരോപിച്ചത് ജനങ്ങളുടെ മേൽ അതിക നികുതി ഭാരവും ബാധ്യതകളും…

Read More

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംഭവത്തിൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയും തിരിച്ചറിഞ്ഞു. സംഘം സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി…

Read More

ആദിവാസി യുവാവിനെതിരെ നടന്ന ക്രൂരത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം യൂത്ത് കോൺഗ്രസ്

മാനന്തവാടി: പയ്യംമ്പള്ളി കൂടൽ കടവിൽ വെച്ച് ഇന്നലെ വൈകുന്നേരം കാറിൽ എത്തിയ ഒരു സംഘം ആളുകൾ കൂടൽകടവ് ചെമ്മാട് നഗർ കോളനിയിലെ മാതനെ കയ്യിൽ പിടിച്ച് അര കിലോമീറ്റർ ഓളം റോഡിലൂടെ വലിച്ചഴച്ച് ക്രൂരമായി അക്രമിച്ച സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിസി ടീവി അടക്കമുള്ള സുരക്ഷ സംവിദാനങ്ങളുള്ള ഈ കാലഘട്ടത്തിൽ മണിക്കുറുകൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തത്…

Read More

ആദിവാസി മധ്യവയസ്കനെനെറോഡിൽ വലിച്ചിഴച്ച സംഭവം: വാഹനം കണ്ടെത്തി

മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി മധ്യവയസ്‌കനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കാർ പോലീസ് കണ്ടെ ത്തി. പ്രതികൾ സഞ്ചരിച്ച കെ എൽ 52 എച്ച് 8733 നമ്പർ മാരുതി സെലേറിയോ കാറാണ് മാനന്തവാടി കണിയാമ്പറ്റ ഭാഗത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം നടന്നുവരികയാണ്. ഇവർ പച്ചിലക്കാട് സ്വദേശികളാണെന്നാണ് സൂചന.

Read More

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി

തിരുവനന്തപുരം: മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാതൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. കുറ്റവാളികൾക്കെതിരെ കർശന നടപടി ഉടൻ സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി…

Read More

ജനക്ഷേമ മുന്നേറ്റം: ആം ആദ്മി പാർട്ടി വയനാട് ജില്ലാ തല ഉദ്ഘാടനം നടത്തി

അമ്പലവയൽ: 2025 തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു ആം ആദ്മി പാർട്ടി. ജനക്ഷേമ മുന്നേറ്റം വയനാട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. വയനാടിൻ്റെ പ്രാദേശിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത കേരളം മാറി മാറി ഭരിച്ചവരെയും കേന്ദ്രം ഭരിക്കുന്നവരെയും തിരിച്ചറിയണമെന്നും അവർക്ക് തക്കതായ മറുപടി നൽകാൻ വയനാട്ടുകാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വയനാട് ജില്ല അഭിമുഖീകരിക്കുന്ന രാത്രിയാത്രാ നിരോധനം, ചുരം ഗതാഗത കുരുക്ക്, വന്യമൃഗ ശല്യം,…

Read More

കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL] സീസൺ 8, ഡിസംബർ 27.28, 29 തിയ്യതികളിൽ.

കമ്പളക്കാട് : കേരളത്തിലെ ആദ്യ പ്രീമിയർ ലീഗ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL]- Season 8 ഡിസംബർ 27.28, 29 തിയ്യതികളിൽ കമ്പളക്കാട് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. കമ്പളക്കാടും പരിസര പ്രദേശത്തുമുള്ള 100 ഓളം കളിക്കാരും, കേരളത്തിലെ മികച്ച 10 ഓളം ടെന്നീസ് ബോൾ കളിക്കാരും പങ്കെടുക്കുന്ന ടൂർണ്ണമെൻ്റാണ്. ഒന്നാം സ്ഥാനക്കാർക്ക് മേമാടൻ ഹംസ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് കടവൻ പോക്കർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 20000 രൂപയും…

Read More