‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

    കരിങ്ങാരി: കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ മോളോയിസ്, മനോജ് വി, ഷിജിന കെ, നിമിഷ സി എന്നിവർ ആശംസകൾ നേർന്നു.സ്കൗട്ട് മാസ്റ്റർ ബാലൻ പുത്തൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ നന്ദിയും പറഞ്ഞു.

    Read More

      യൂണിഫോമില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാര്‍ക്ക് സർക്കുലർ.

      പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ…

      Read More

        ചൂട്ടകടവ് റോഡിൽ വെട്ടിയിട്ട അടി കാടിന് തീ പിടിച്ചു

        നഗരസഭ ഡിവിഷൻ 26 റിവേറ ഹോട്ടൽ ഉടമസ്ഥതയിലുള്ള ചൂട്ടകടവ് റോഡിൽ വെട്ടിയിട്ട അടി കാടിന് തീ പിടിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തെത്തി അര മണിക്കുറോളം വെള്ളം പമ്പ് ചെയ്യുന്നതാണ് തീ നിയന്ത്രണവിധേയമാക്കിയത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പി. എം അനിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ജി ശശി, സി.ബി അഭിജിത്ത്, ആർ. സി ലെജിത്, ഹോം ഗാർഡ് ശിവദാസൻ കെ എന്നീ സേനാംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് തീ…

        Read More

          പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണം

          കൽപറ്റ:ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും, ശമ്പള പരിഷ്കരണം, കുടിശിക ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കണമെന്നും കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി എസ്.എ താലൂക്ക് പ്രസിഡൻ്റ് കെ.വാസു പതാക ഉയർത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് ടി.കെ.ഷിജു അധ്യക്ഷത വഹിച്ചു. താലൂക്ക്…

          Read More

            പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്‌ഡ്; നടപടി വായ്‌പകളെടുത്തതുമായി ബന്ധപ്പെട്ട്

            പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്‌ഡ്; നടപടി വായ്‌പകളെടുത്തതുമായി ബന്ധപ്പെട്ട്   മുൻ എംഎല്‍എ പിവി അൻവറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലും അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.   വായ്പകളെടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഒരു സ്ഥലത്തിന്റെ രേഖവച്ച്‌ രണ്ട് വായ്പയെടുത്തെന്നാണ് അൻവറിനെതിരെയുള്ള പരാതി.   2015ല്‍ അൻവറും സഹായിയും ചേർന്ന് 12 കോടി വായ്പയെടുത്തിരുന്നു. സംഭവത്തില്‍ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

            Read More

              റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:  ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

              റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയിൽ   – ബുളു എന്ന ജിതിന്‍ ജോസഫിനെയാണ് ബത്തേരി പോലീസ് പിടികൂടിയത്   ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ്(35)നെയാണ് ബത്തേരി പോലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച്് ശനിയാഴ്ച പിടികൂടിയത്. 2023 ല്‍ കാപ്പ…

              Read More

              സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ

              തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ…

              Read More

              കുടുംബശ്രീ വിഷു വിപണന മേള ഉദ്ഘാടനം ചെയ്തു.

              കൽപറ്റ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ നിർവഹിച്ചു.കൽപറ്റ സി ഡി എസ് ചെയർപേഴ്സൺ ദീപ എ വി അധ്യക്ഷയ്യായി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും കൽപറ്റ പോസ്റ്റ്‌ ഓഫീസിന് മുൻവശത്തുമായാണ് ജില്ലാതല വിപണന മേള ഒരുക്കിയിരിക്കുന്നത്.മിതമായ വിലയും മായമില്ലാത്ത ഉത്പന്നങ്ങളുമായി വിഷുവിനെ വരവേൽക്കാൻ ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും വിപണന മേളകൾ സജ്ജമായിട്ടുണ്ട്.പച്ചക്കറികൾ, പലഹാരങ്ങൾ, വിവിധ…

              Read More

              സൗഹാർദ്ദവും സ്നേഹവും വളർത്താൻ നാം പ്രതിജ്ഞാ ബദ്ധരാവണം: മന്ത്രി ഒ.ആർ കേളു

              പനമരം: നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ ഏറ്റെടുത്തുകൊണ്ട് അവർക്ക് ഒരു വിദ്യാഭ്യാസവും സാമൂഹിക സംസ്കാരിക മുന്നേറ്റവും ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബദ്റുൽ ഹുദാ എന്ന സ്ഥാപനം സമൂഹത്തിന് വലിയ സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കേരള പട്ടിക ജാതി പട്ടിക വർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. പനമരം ബദ്റുൽ ഹുദയിൽ പുതുതായി നിർമിച്ച ദർസ് ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….

              Read More

              വര്‍ണോത്സവം: കലാമത്സരം ഡിസംബര്‍ ഏഴിന് കല്‍പ്പറ്റയില്‍

              കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വര്‍ണോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി,…

              Read More