പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും
കല്‍പ്പറ്റ: പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും. വയനാട്, മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സിജു സി. മീനയുടെ ‘വല്ലി’യെന്ന കാവ്യസമാഹാരമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദാനന്തബിരുദ മലയാളം വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ഗോത്രസമുദായത്തിലെ പണിയ വിഭാഗത്തിലെ സംസാര ഭാഷയിലാണ് കവിത രചിച്ചിരിക്കുന്നത്. ഈ ഭാഷക്ക് ലിപിയില്ലാത്തതിനാല്‍ മലയാളത്തിലാണ് രചന. 58 കവിതകളാണ് വല്ലിയിലുള്ളത്. കവിതകള്‍ക്ക് താഴെ മലയാളം പരിഭാഷയും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതലാണ് ‘വല്ലി’ എന്ന കവിതാ സമാഹാരം സിലബസിൽ…
