മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു; മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു, ഒരു വീടിന്റെ ഫൗണ്ടേഷൻ പണി പൂർത്തിയായി
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ മാതൃകാ വീടിൻ്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ടൗൺഷിപ്പ് നിർമ്മാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ…
