ഉദ്യോഗസ്ഥര്‍ക്ക് അവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

Read More

ചാലിൽ കോറോമിൽ നടക്കുന്ന അനധികൃത നിർമ്മാണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപറ്റ: തൊണ്ടർനാട് വില്ലേജ് പരിധിയിൽ ചാലിൽ കോറോമിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് നടക്കുന്ന നിർമ്മാണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. മൂന്ന് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയോടെയാണ് അനധികൃത കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അനധികൃത കെട്ടിട നിർമ്മാണത്തിന്റെ മറവിൽ പണം വെട്ടിപ്പും നികുതിവെട്ടിപ്പും നടക്കുന്നതായും പരാതിയിൽ…

Read More

പ്രിയങ്ക ഗാന്ധി സെൻ്റ് ജോസഫ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു. ലക്കിടിയിൽ ഒരു ബൂത്തിലും പ്രിയങ്ക സന്ദർശിക്കും. തുടർന്നു കോഴിക്കോട്ടേക്കു തിരിക്കും. ഉച്ചയോടെ ഡൽഹിക്കു പോകും.

Read More

എസ് എം ഫാമിലി കുടുംബ സംഗമം നടത്തി

മീനങ്ങാടി: കാര്യമ്പാടി പ്രദേശത്തെ മുൻകാല നിവാസികളിൽ പ്രമുഖനായ ശാന്ത് മുഹമ്മദ് റാവുത്തറുടെ സ്മരണാർത്ഥം ബന്ധുക്കൾ കുടുംബസംഗമം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ 13 മക്കളും കൊച്ചുമക്കളും മരുമക്കളുമടങ്ങിയ 215 ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന മകൾ ഹലീമ അബ്ദുൾ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു. മരുമകൻ എൻ യു അബ്ദുൾ ജബ്ബാർ കുടുംബചരിത്രം അവതരിപ്പിച്ചു. പൗത്രൻ ജാഫർ പുൽപ്പള്ളി സ്വാഗതവും മകൻ ജാഫറലി അധ്യക്ഷപദവും അലങ്കരിച്ച ചടങ്ങിൽ മുതിർന്നവരെ ആദരിച്ചു. മീനങ്ങാടി 54 അഷ്ടമി റിസോർട്ടിൽ വച്ചു നടത്തിയ പ്രൗഢ ഗംഭീരമായ…

Read More

ചക്രവാതചുഴി; അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം

  തിവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്,…

Read More

നാഷണൽ സർവീസ് സ്കീം- രക്തദാന ക്യാമ്പ് നടത്തി

കൽപ്പറ്റ: എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ബത്തേരി ഗവൺമെൻ്റ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. കൽപ്പറ്റയിലെ സന്നദ്ധ സംഘടനകളും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അടക്കം അമ്പതോളം പേർ വിവിധ ഗ്രൂപ്പുകളിൽ പെട്ട രക്തം ദാനം ചെയ്തു. 61 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഗവൺമെൻ്റ് ഹോസ്പിറ്റലിലെ ഡോക്ടർ മോഹൻരാജ് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. മുണ്ടേരി കാരുണ്യ സ്വാശ്രയ സംഘം പ്രസിഡൻ്റ്…

Read More

തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം:-എസ്ഡിപിഐ

തലപ്പുഴയിലെ വഖഫ് ബോർഡ് നോട്ടീസ് പ്രദേശവാസികളെ ആശങ്കയകറ്റണം -എസ്ഡിപിഐ മാനന്തവാടി : തലപ്പുഴയിലെ ഏതാനും കുടുംബങ്ങൾക്ക് സംസ്ഥാന വഖഫ് ബോർഡിൽ നിന്നും ലഭിച്ച നോട്ടീസുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കിടയിൽ ഉരുണ്ടുകൂടിയ ആശങ്കകളകറ്റണമെന്നും ബിജെപിയുടെ വർഗീയ പ്രചരണങ്ങൾക്ക് തടയിടണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. 4 മുസ്ലിം കുടുംബത്തിനും ഒരു ഹൈന്ദവ കുടുംബത്തിനും ഉൾപ്പെടെ 5 കുടുംബങ്ങൾക്ക് ലഭിച്ച നോട്ടീസ് പ്രകാരം അവരുടെ വീടടക്കമുള്ള സ്ഥലം മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്ത് തിണ്ടുമ്മൽ ദേശം സർവ്വേ നമ്പർ 47/1,45/1 എന്നിവയിലായി…

Read More

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 13 ലക്ഷം കവർന്നു: മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി.

ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പോലീസ് പിടികൂടി. ബത്തേരി, പത്മാലയം വീട്ടില്‍ വൈശാഖ് (29)നെയാണ് ശനിയാഴ്ച വൈകിട്ടോടെ കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് വൈശാഖ് പിടിയിലാകുന്നത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി….

Read More

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം. 44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം). 214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (…

Read More

എസ്.എം.എഫ് ജില്ലാ നേതൃത്വ സംഗമം 16ന് മുട്ടിൽ

കൽപ്പറ്റ: മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി എസ് എം എഫ് വയനാട് ജില്ലാ നേതൃ സംഗമം വയനാട് ഖാളി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നവംബർ 16 ശനിയാഴ്ച്ച പത്തുമണി മുതൽ മുട്ടിൽ ഡബ്ല്യു. എം .ഒ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ കെടി ഹംസ മുസ്ലിയാർ, വി മൂസക്കോയ മുസ്ലിയാർ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി…

Read More