ലോക ഹൃദയ ദിനം മെഡിക്കൽ ക്യാമ്പ് നടത്തി

    കൽപ്പറ്റ :ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ,ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ്,നഴ്സിംഗ് കോളേജ് എൻഎസ്എസ് യൂണിറ്റ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് ക്ലബ്ബ് വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കടച്ചിക്കുന്ന് അങ്കണവാടിയിൽ വച്ച് സൗജന്യ ആരോഗ്യ പരിശോധനയും മരുന്നു വിതരണവും നടത്തി. നൂറോളം രോഗികളെ പരിശോധിക്കുകയും മരുന്നുകളും സപ്ലിമെന്റുകളും വിതരണം ചെയ്യുകയും ചെയ്തു.ക്യാമ്പ് ലവ്‌ലി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മൂപ്പൻസ് നഴ്സിംഗ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനീത കെ നായർ, ഹാജിറ ബീഗം, മെഡിക്കൽസ് റപ്രസന്റേറ്റീവ് ക്ലബ്ബ് വയനാട്…

    Read More

    അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം: എസ്.ഡി.പി.ഐ 

     അഞ്ചാംമൈൽ : അഞ്ചാംമൈൽ കെട്ടിടത്തിനു മുകളിൽ അപകടഭീഷണി ഉയർത്തി മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മാനന്തവാടി ദേശീയപാതയിൽ മത്സ്യമാംസ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന തിരക്കേറിയ സ്ഥലത്താണ് ടവർ സ്ഥാപിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങൾ കെട്ടിടത്തിനോട് ചേർന്നാണ് പാർക്ക് ചെയ്യുന്നത്. ബലക്ഷയം ബാധിച്ചു തുടങ്ങിയ കെട്ടിടത്തിനു നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് പഞ്ചായത്ത് മുകളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുമ്പോഴും മൊബൈൽ ടവറിന് വീണ്ടും…

    Read More

    ഖാദി മേള ഉദ്ഘാടനം ചെയ്തു

    പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം, മാനന്തവാടി അർബർ കോപ്പറേറ്റീവ് സൊസൈറ്റി പനമരം ശാഖ മാനേജർ കെ രതീഷ്, ഡോ റെയ്‌സ ഭാനു, ജോൺ മാത്യു, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ അനിത എം നന്ദി എന്നിവര്‍ സംസാരിച്ചു.

    Read More

      വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

      സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു നാട്ടുകാരുടെ ഇടപെടല്‍.   സംഘടിച്ച് രാവിലെ എട്ടോടെ തൊവരിമല എസ്റ്റേറ്റ് ഓഫീസിലെത്തിയ ആള്‍ക്കൂട്ടം ജീവനക്കാരെ പൂട്ടിയിടുകയായിരുന്നു. മൂന്ന് ജീവനക്കാരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. എസ്റ്റേറ്റിലെ അടിക്കാട് കൂടുതല്‍ ഭാഗത്ത് വെട്ടുമെന്നതടക്കം ഉറപ്പില്‍…

      Read More

        ഓണക്കനി നിറപ്പൊലിമ: ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

        കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓണാ ഘോഷങ്ങള്‍ക്കാവശ്യമായ പൂക്കളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ച് വനിതകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനാണ് കൃഷി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി വ്യാപകമായി നടപ്പാക്കുന്നുണ്ട്. സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് പ്രാദേശിക വിപണിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജൈവ കൃഷി പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ചെണ്ടുമല്ലി കൃഷിയും…

        Read More

          ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം

          പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ‘ചലഞ്ചേഴ്സ് ക്ലബ്ബ്’. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്. സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ…

          Read More

            തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

            ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് 14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ…

            Read More

              മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

              മാനന്തവാടി: എഡ്‌ബെൽ സ്‌കിൽ സെന്ററിൽ പഠനം പൂർത്തിയാക്കിയ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥികളുടെ സനദ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സംഗമം മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് നിലവിൽ രണ്ട് ബാച്ച് വിദ്യാർഥികൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങി. സംഗമത്തിൽ എഡ്‌ബെൽ മാനേജിങ് ഡയറക്ടർ അഡ്വ. ആരിഫ് വാഫി അധ്യക്ഷനായി. എഡ്‌ബെൽ ഡയറക്ടർമാരായ സകരിയ വാഫി, അബ്ദുറഹീം, മുഹമ്മദ് റാഷിദ്, ലിബിത മനോജ്, ഷിഫ,…

              Read More

              സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വയനാട്ടിൽ ഓറഞ്ച് അലർട്ട്.

              കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

              Read More

              ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി: ആശയശേഖരണം തുടങ്ങി

              കൽപ്പറ്റ : ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷന്‍ പോര്‍ട്ടലിലൂടെ ആശയ ശേഖരണം നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ നൂതനാശയ ധാതാക്കളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായിട്ടാണ് ആശയശേഖരണം നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമായ നൂതന ആശയം ഉണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയാണ് പോര്‍ട്ടലില്‍…

              Read More