വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നാളെ ജില്ലയിൽ

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ ഇന്ന് (സെപ്റ്റംബര്‍ 28) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംയുക്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ജില്ലയ്ക്കാവശ്യമായ പ്രവര്‍ത്തങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ- സ്‌പെഷല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 12.30 ന് മന്ത്രി നിര്‍വഹിക്കും. ജില്ലയിലെ പ്രൈമറി -സെക്കന്‍ഡറി മേഖലയിലെ 124 വിദ്യാലയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പിന്നാക്ക മേഖലയിലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക ഉയര്‍ച്ച, പഠന തുടര്‍ച്ച ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനാവും. ഉച്ചയ്ക്ക് 2.30 ന് നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പേരാല്‍ ഗവ എല്‍.പി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *