സമാപൻ സമാരോഹ്’ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപഹാരം സ്വീകരിച്ചു

കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി സമ്പൂർണ്ണത അഭിയാൻ ജില്ലാതല പ്രഖ്യാപനം, ‘സമാപൻ സമാരോഹ്’ പരിപാടിയിൽ വെച്ച് മികച്ച രീതിയിൽ സമ്പൂർണ്ണത അഭിയാൻ പൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിൽ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കലക്ടർ ഡി. ആർ മേഗശ്രീ ഐ.എ.എസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്,ആസ്പിരേഷനൽ ബ്ലോക്ക് ഫെലോ റോഷൻ രാജ് എന്നിവർ മികച്ച…

Read More

ജനതാ സ്വാശ്രയസംഘം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒഴുക്കൻമൂല: സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്‌ ജനതാ സ്വാശ്രയസംഘം കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അഖിൽ ശശിദരൻ അധ്യക്ഷത വഹിച്ചു. സന്തോഷ്കുമാർ എ, ലിജോ ചെറിയാൻ,ഡോ. കിരൺ ശിവാനന്ദൻ,ഡോ. കമറുന്നിസ ലക്ഷദീപ്,സിസ്റ്റർ സോണിയ,നിഖിൽ പ്രേം നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

    പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

    മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ പയ്യമ്പള്ളി പാടുകാണിക്കുന്ന് ഇടവകകളുടെ വികാരിയായ ഫാ. കെന്നി ജോൺ മാരിയിലിൻ്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു . പയ്യമ്പള്ളി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ഷിബു കെ ജോർജ് ഉദ്ഘാടനം ചെയ്തു . യാക്കോബായ സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി നഗരസഭ കൗൺസിലർമാരായ ലിസി ജോസ്…

    Read More

    ഊരുകളിലെ വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കണം- എം.പി. പ്രിയങ്ക ഗാന്ധി

    ജില്ലയിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധികളും കെ.എസ്.ഇ.ബി. നിലവിൽ നേരിടുന്ന വിവിധ വെല്ലുവിളികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിഹരിക്കകാന്‍ പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദേശം നൽകി. ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഇതുവരെ കുടിശ്ശിക ഇല്ലാത്ത കുടുംബങ്ങൾക്ക് നിശ്ചിത യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിനുമുകളിലുള്ള തുക അടയ്ക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഊരുകളില്‍ സുരക്ഷിതമായ വൈദ്യുതി വിതരണത്തിന്…

    Read More

      ഹരിത കര്‍മ്മ സേനക്ക് ഓണം ബോണസ് വിതരണം ചെയ്തു 

      തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു. സേനാംഗങ്ങള്‍ക്ക് 12 ശതമാനം ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണായി നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍,…

      Read More

      തിരുനെല്ലിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

      തിരുനെല്ലി: പോത്തു മൂലയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരി നിവാസിൽ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ഇവർ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്‌നി സുരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      Read More

        ആദായ നികുതിയിൽ ഇളവുകൾ ഉണ്ടാവുമോ?ബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

        തിരുവനന്തപുരം: ആദായ നികുതിയിൽ ഇളവുകൾക്ക് കൂടുതൽ സാധ്യതയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ മധ്യവർഗം. 12 ലക്ഷമെന്ന വാർഷിക വരുമാന പരിധിയിൽ മാറ്റങ്ങളുണ്ടാകുമോ എന്നാണ് ആകാംക്ഷ. ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയാൽ അത് ജനപ്രിയ പ്രഖ്യാപനങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.   ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കണ്ണും നട്ടിരിപ്പാണ് കേരളത്തിലെ മധ്യവർഗം. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ആദായ നികുതി ഇളവുകൾക്ക് സാധ്യത ഉണ്ടോ…

        Read More

        സീഡ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

        കമ്പളക്കാട്: സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും കമ്പളക്കാട് യുപി സ്കൂൾ സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി 250 ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ഒ. സി എമ്മാനുവൽ, പിടിഎ പ്രസിഡന്റ് മുനീർ ചെട്ടിയങ്കണ്ടി പിടിഎ വൈസ് പ്രസിഡന്റ് നയിം സിഎ എന്നിവർ പങ്കെടുത്തു.

        Read More

        നിർമ്മാണ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

        കൽപ്പറ്റ: നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് മാർച്ച് ധർണ്ണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധി യുടെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാർ ഏറ്റെടുക്കുക,സെസ്സ് പിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാർച്ചുo ധർണ്ണയും നടത്തിയത്. മാർച്ച് സിഐടിയു ജനറൽ സെക്രട്ടറി വി. വി ബേബി ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ കെ വി ഹൈദ്രു, ഡി. ഷാജി, കെ വി ജുബൈർ, പ്രതീഷ് കെ, നാസർ, കുര്യാച്ചൻ എന്നിവർ സംസാരിച്ചു….

        Read More

          ടൗൺഷിപ്പ്‌ ഇച്ഛാശക്തിയുടെ പ്രതീകം: എം എസ്‌ വിശ്വനാഥൻ

          കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പ് സന്ദർശിച്ച് ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥൻ. ബുധൻ രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ദിവസേന ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തുന്നത്. ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. വീടുകളും അനുബന്ധ സൗകര്യങ്ങളും മികച്ചത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിർമ്മാണ രീതി. കമ്യൂണിറ്റി ലിവിങ്…

          Read More