സ്വകാര്യ റിസോർട്ടിന് സമീപം രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്റെ പരിസരത്താണ് ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ടു പേരെയും കണ്ടെത്തിയത്. കോഴിക്കോട് നടേരി സ്വദേശി പ്രമോദ് (54), ഉള്ളിയേരി സ്വദേശി ബിൻസി (34) എന്നിവരാണ് മരിച്ചതെന്നാണ് രേഖകൾ പ്രകാരമുള്ള പ്രാഥമിക നിഗമനം. ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്.

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

‏തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,…

Read More

എഫ് സോൺ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ ആരംഭിച്ച ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജനുവരി 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലാണ് എഫ് സോൺ കലോത്സവം നടക്കുന്നത്….

Read More

    സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനപ്രതിനിധികളുടെ കലക്ടറേറ്റ് മാര്‍ച്ച്

    കല്‍പ്പറ്റ: ഫണ്ട് നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരുമ്പി. നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാറിനെതിരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തിയത്. വിവിധ തദ്ദേഷ സ്ഥാപനങ്ങളില്‍ നിന്ന് പണി പൂര്‍ത്തിയാക്കി ബില്‍ നല്‍കിയ 33 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ജില്ലയുടെ…

    Read More

      ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

      തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനുള്ളിൽ, വിവിധ പ്രദേശങ്ങളിൽ മാറി മാറി അരമണിക്കൂർ വീതമാകും പവർ കട്ട് ഏർപ്പെടുത്തുക.   നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമായി തുടങ്ങും. ഇത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് നേരിയ…

      Read More

      കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി.

      കാവും മന്ദം: കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്. തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു. കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും…

      Read More

        ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന: യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

        കാവുമന്ദം: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇസ്‌പെക്ടർ ജി. ജിഷ്ണുവും സംഘവും ഡ്രൈഡേയോടനുബന്ധിച്ച് കാവുമന്ദം പൊയിൽ ഉന്നതി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 11.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാവുമന്ദം പൊയിൽ ഉന്നതി സ്വദേശി കുനിയിൽ വീട്ടിൽ അനുമോൻ ജോസ് (Age:38) എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം , സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ്.എം.വി , മുഹമ്മദ് മുസ്‌തഫ.ടി , സനൂപ്.സി.കെ , വനിതാ സിവിൽ…

        Read More

          വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

          കൽപ്പറ്റ: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം. മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്‌വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം.   ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍ നിന്നും പത…

          Read More

          ടി നസുറുദ്ധീൻ ഓർമ്മ ദിനം ആചരിച്ചു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി

          കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസറുദ്ദീൻ ഓർമ്മദിനം 2025ഫെബ്രുവരി 10ൻ ആചരിച്ചു യൂണിറ്റ് ഓഫീസിൽ പതാക യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാബ ഉയർത്തി ടീ നസുറുദ്ദീൻ ഓർമ്മ ദിന സന്ദേശം ജില്ലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് ട്രഷററുമായ സി രവീന്ദ്രൻ നിർവഹിച്ചു പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കണിയാമ്പറ്റ ചിത്രമൂല പ്രവർത്തിക്കുന്ന ഹോൾഡേജ് ഹോമിലെ അംഗങ്ങൾക്ക് പ്രഭാത ഭക്ഷണം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

          Read More

          നവകേരള സദസ്സ്: മോണിങ്ങ് വാക്ക് നടത്തി

          മാനന്തവാടി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തത്തിൽ കുട്ടികളടക്കം സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിരവധി പേർ അണിനിരന്നു. രാവിലെ 8.15ന് മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ വേദിയായ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സ് മൈതാനത്ത് നിന്നും തുടങ്ങിയ പ്രഭാത സവാരി മാനന്തവാടി നഗരം ചുറ്റി കാലത്ത് 9 മണിയോടെ മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. നവകേരള സദസ്സിൻ്റെ ടീ ഷർട്ടുകൾ…

          Read More