മലയാളം അധ്യാപക വേദി (മാവ് ) വയനാട് ജില്ലാതല സംഗമവും, യാത്രയയപ്പും നടത്തി

    പനമരം. ‘മാവ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളം അധ്യാപക വേദി ജില്ലാതല സംഗമവും യാത്രയയപ്പും നടത്തി. വയനാട് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണിത്. ജൂൺ 28 ന് ഞായർ രാവിലെ പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലയാളികളുടെ ഇഷ്ടകവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള മലയാളം അദ്ധ്യാപകർ പങ്കെടുത്തു. ഈ വർഷം വിരമിക്കുകയും പ്രമോഷൻ നേടി പോവുകയും ചെയ്ത വിവിധ മലയാളം അദ്ധ്യാപകരെ മാവ് കൂട്ടായ്മ ആദരിച്ചു….

    Read More

      ശ്രേയസ് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

      കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം നൽകി.”മനസറിഞ്ഞ് സഹായിക്കാം,മനം നിറഞ്ഞ് ആഘോ ഷിക്കാം”എന്ന ആപ്തവാക്യത്തോടെ പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി കേക്ക് ചലഞ്ചിനും തുടക്കമായി.സോഫി ഷിജു, സിനി ഷാജി,ലിസി യാക്കോബ്,ലിസി ബാബു എന്നിവർ സംസാരിച്ചു.കരോൾ ഗാനാലാപനത്തിന് ശേഷം സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

      Read More

        പതിവ് തെറ്റിക്കാതെ ഇക്കുറിയും അമ്മമാരെ കാണാൻ പനമരം കുട്ടി പോലീസെത്തി

        പനമരം: ഒക്ടോബർ 1 വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി വ്യദ്ധമന്ദിരത്തിലെത്തി പനമരം കുട്ടി പോലീസ്” കഴിഞ്ഞ 6 വർഷമായി ഒക്ടോബർ 1 ന് തങ്ങൾ ശേഖരിച്ച ഭക്ഷണ സാമാഗ്രികളുമായി വ്യദ്ധസദനത്തിലെത്തിഅമ്മമാരെ കാണുന്ന പനമരം കുട്ടി പോലീസ് ഈ വർഷവും പതിവ് തെറ്റിച്ചില്ല . അമ്മമാരോടൊപ്പം അടിയും പാടിയും സമയം ചിലവഴിച്ചിട്ടാണ് കേഡറ്റുകൾ പിരിഞ്ഞു പോയത്.

        Read More

          വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 35 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

          മുത്തങ്ങ: വയനാട് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ 35 ഗ്രാം എം.ഡി.എം.എയുമായി ബസ് യാത്രക്കാരനായ കൊല്ലം സ്വദേശിയെ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.   കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചൻ (29) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലെ പ്രത്യേക അറയിൽ പ്ലാസ്റ്റിക് ട്രാൻസ്പരന്റ് സിപ് ലോക്ക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എം.ഡി.എം.എ…

          Read More

            തൃക്കൈപ്പറ്റ പള്ളിയിൽ തിരുനാൾ കൊടിയേറി

            തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. വിനോയി കളപ്പുരക്കൽ കൊടിയുയർത്തി. വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും, വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാൾ ഫെബ്രുവരി 6, 7, 8 തിയ്യതികളിലാണ്.

            Read More

            യാത്രയയപ്പ് നൽകി

            പൊരുന്നന്നൂർ: പൊരുന്നന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും സ്‌തുത്യർഹമായ സേവനത്തിന് ശേഷം ട്രാൻസ്‌ഫറായി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി.കെ, ഡോ. ഗീതു, ക്ലർക്ക് ജ്യോതിലക്ഷ്‌മി, ഡ്രൈവർ പ്രകാശൻ എന്നിവർക്ക്‌ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ദിവ്യ സ്വാഗതം ആശംസിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു സ്ഥലം മാറി പോകുന്നവർക്ക് യോഗത്തിൽ വെച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു. ആശംസ അറിയിച്ചുകൊണ്ട്…

            Read More

              ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച മരിയനാട് ഭൂസമരകേന്ദ്രം സന്ദര്‍ശിക്കും; 70 കുടുംബങ്ങള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് നല്‍കും

              കല്‍പ്പറ്റ: ചാണ്ടി ഉമ്മന്‍ എംഎല്‍എ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മരിയനാട് ആദിവാസി ഭൂസമര കേന്ദ്രം സന്ദര്‍ശിക്കും. കുടിലുകളുടെ ചോര്‍ച്ച തടയുന്നതിന് സമരകേന്ദ്രത്തിലെ 70 കുടുംബങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ലഭ്യമാക്കിയ പ്ലാസ്റ്റിക് ഷീറ്റുകളുടെ വിതരണം അദ്ദേഹം നിര്‍വഹിക്കും. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ പാമ്പ്രയ്ക്കു സമീപമാണ് മരിയനാട്. ഇവിടെ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തിലാണ് ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ ഭൂസമരം നടത്തുന്നത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍…

              Read More

                വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യം കെ.ടി ഹംസ മുസ്‌ലിയാർ

                സുൽത്താൻ ബത്തേരി: വിശ്വാസം പൂർണമാവണമെങ്കിൽ പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും പ്രവാചക ജീവിതത്തിലേക്ക് മടങ്ങിയാൽ മാത്രമേ മനുഷ്യന് സൻമാർഗ്ഗ ദർശനം സാധ്യമാവുകയുള്ളൂ എന്നും സമസ്ത ജില്ലാ പ്രസിഡൻ്റ് കെ.ടി ഹംസ മുസ്‌ലിയാർ പറഞ്ഞു. പ്രവാചക പരമ്പരയുടെ പിൻഗാമികളായ പണ്ഡിതൻമാർ പ്രവാചക ദൗത്യം സമൂഹത്തിൽ നിർവ്വഹിക്കാൻ സദാ സന്നദ്ധമാവണമെന്നും സമസ്ത ഇവിടെ നിർവ്വഹിച്ചു വരുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച പണ്ഡിത സംഗമവും സമസ്ത സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി…

                Read More

                വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം

                ഡൽഹി: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ സംയുക്തമായി വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിന് കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രകൃതി…

                Read More

                  കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തി പൊതുജനങ്ങൾക്ക് സമഗ്ര ചികിത്സാ സേവനങ്ങൾ ഉറപ്പാക്കും : മന്ത്രി ഒ. ആർ കേളു

                  കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സമഗ്രവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കൊറോം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ എഫ്. എച്ച്. സി കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കാൻസർ, കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ അടിത്തറ…

                  Read More