മേപ്പാടിയിൽ കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.
കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം. ഭീതി സൃഷ്ടിച്ചു പോത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ തിനെ തുടർന്ന് അഗ്നി സംരക്ഷാ സേന, പോലീസ് എന്നിവരുടെ സഹായ ത്താൽ പോത്തിനെ പിടിക്കുന്നതിനായി വനം വകുപ്പ് ആർആർടി സംഘ മെത്തിയെങ്കിലും പോത്ത് ആർആർടി അംഗമായ ജയസൂര്യയെ ആക്ര മിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നിസാര പരിക്കേറ്റു.മുൻപ് പഞ്ചാര ക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റിരുന്നു….
മാനന്തവാടി: പേരിയ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് മാനന്തവാടി താലൂക്ക് ലോറി ഓണഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാസങ്ങളായി പേരിയ വഴിയുള്ള യാത്ര ഇല്ലാതായിട്ട്. റോഡ് തകർന്നതിനു ശേഷം റോഡ് പണി ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതിയിലാണ്. റോഡ് പണി ഉടനടി തീർത്തു റോഡ് ഉടൻ തുറന്നു കൊടുക്കണമെന്നും വാഹനങ്ങൾ കുറ്റ്യാടി വഴിയും ബോയ്‌സ് ടൗൺ വഴിയും പോകുന്നത് ഏറെ ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകുന്നുണ്ടെന്നും ലോറി ഓണഴ്സ് അസോസിയേഷൻ. ആയതിനാൽ എത്രയും പെട്ടെന്ന് റോഡ് പണിതീർത്ത് ഗതാഗത യോഗ്യമാക്കണമെന്ന്…
ബത്തേരി: ആഗോള വിപണിയില്‍ വയനാടന്‍ ബ്രാന്റ് കീഴടക്കാന്‍ സംരംഭകര്‍ ശ്രമിക്കണമെന്നും വ്യവസായ വികസനത്തിന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംങ് ആന്റഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ…
കാവുംമന്ദം: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃകാപരമായി കൃഷി ചെയ്യുന്ന മികച്ച കർഷകരെ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, കാർഷിക വികസന സമിതി…
മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു. ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്…
കൽപ്പറ്റ: ആദിവാസി യുവാവായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 2 പോലീസുകാർക്ക് സസ്പെൻഷൻ. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ചുമതലയുള്ള എഎസ്ഐ ദീപ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താ ലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്‌തത്.കണ്ണൂർ റൈഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസാണ് പൊലീസുകാരെ സസ്പെൻ്റ് ചെയ്‌തുള്ള ഉത്തരവിറക്കി യത്.ഏപ്രിൽ ഒന്ന് ചൊവ്വാഴ്‌ച രാവിലെയാണ് അമ്പലവയൽ സ്വദേശിയായ ഗോകുലിനെ പോലീസ് സ്‌റ്റേഷനിലെ ബാത്‌റൂമിൽ…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ…
മലപ്പുറം: വയനാട് പുനരധിവാസം മുസ്‌ലിംലീഗ് അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചു. 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്ന് പേർക്കും വാഹനങ്ങൾ വാങ്ങിനൽകുമെന്നും ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം തുടങ്ങുമെന്നും ചെലവഴിക്കുന്ന തുകയും ആപ്പിൽ പ്രദർശിപ്പിക്കും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സഹായങ്ങളും…
വെള്ളമുണ്ട എട്ടേനാൽ : വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി, പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷീര കർഷകരും സംഘം…