മോഷ്ടാക്കളെ പിടികൂടണം: മർച്ചന്റ്‌സ് അസോസിയേഷൻ

പുൽപ്പള്ളി: ടൗണിൽ ഒറ്റ രാത്രി അഞ്ച് സ്ഥാപനങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തിയവരെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ നിർത്തണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ പച്ചക്കറിക്കകടയിലും രണ്ട് പലചരക്കുകടകളിലും ഇൻഷ്വറൻസ് ഓഫീസിലും മൊത്തക്കച്ചവട സ്ഥാപനത്തിലുമാണ് കള്ളൻ കയറിയത്. ടൗണിൽ സിസിടിവി കാമറകൾ സ്ഥാപിക്കാത്തതും എല്ലായിടത്തും തെരവുവിളക്ക് ഇല്ലാത്തതും മോഷ്ടാക്കൾക്ക് സൗകര്യമാകുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു

Read More

    പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

    പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും.   മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍…

    Read More

    റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

    കണിയാമ്പറ്റ : ജില്ലയിൽ ഡിജിറ്റൽ റീസർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10-ാമത്തെ ഡിജിറ്റൽ റിസർവെ ക്യാമ്പ് ഓഫീസ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് സമീപമുള്ള മുല്ല ഹാജി മദ്രസ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാർഡ് മെമ്പർമാരായ അബ്ദുൾ ലത്തീഫ്, നൂർഷാ, വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ കെ രാജൻ, റീസർവെ അസി.ഡയറക്ടർ എസ് മംഗളൻ, മാനന്തവാടി റീസർവെ സൂപ്രണ്ട് സജീവൻ, സ്പെഷ്യൽ…

    Read More

      സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

      കൽപറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കൽപറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയർമാൻ…

      Read More

        രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു

        ഡൽഹി: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു. ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും.   19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,078.50 രൂപയായി വർധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.അതേസമയം, ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 7 ന് അവസാനമായി പരിഷ്കരിച്ചതിന് ശേഷവും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ…

        Read More

        മാനന്തവാടി-യവനാർക്കുളം -പേര്യ റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം: എസ്ഡിപിഐ

        മാനന്തവാടി : മാനന്തവാടി യിൽ നിന്നും തുടങ്ങി യവനാർക്കുളം വഴി പേര്യ 36 ൽ അവസാനിക്കുന്ന റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.   2021ൽ നിർമാണം ആരംഭിച്ച റോഡ് മൂന്ന് വർഷം പിന്നിട്ടിട്ടും ഇത് വരെ നിർമാണം പൂർത്തിയായിട്ടില്ല. മാനന്തവാടിയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് യാത്ര എളുപ്പമാക്കുന്ന ഈ റോഡ് ന്റെ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് ഇത് വഴി യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഈ റോഡിനിരുവശവും വിവിധയിടങ്ങളിൽ മണ്ണെടുത്തതിനാലും,കുഴിയെടുത്തതിനാലുമൊക്കെ ഇവിടങ്ങളിൽ താമസിക്കുന്ന…

        Read More

          ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

          ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ്…

          Read More

            കേരള ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ക്ഷേമനിധി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി

            കൽപ്പറ്റ:ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലയിലെ ആറ് ക്ഷേമനിധി ബോർഡ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ഫലപ്രദമായ രീതിയിൽ ഇഎസ്ഐ ചികിത്സാ പദ്ധതി നടപ്പിലാക്കുക, വിദ്യാഭ്യാസം, വിവാഹം,ചികിത്സ, മരണാനന്തര ചെലവുകൾക്കായുള്ള ക്ഷേമനിധി വിതരണം സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുക, ചുമട്ടുതൊഴിലാളികൾക്ക് 26 Aഅനുവദിക്കുന്നത് ജില്ലാ ക്ഷേമ ബോർഡുകളുടെ അഭിപ്രായം കൂടി പരിഗണിച്ചു നടപ്പിലാക്കുക , എൻഎഫ് എസ്,സിവിൽ സപ്ലൈസ്,എഫ്സിഐ, ബീവറേജസ്…

            Read More

              തെലങ്കാന കാർഷിക സർവകലാശാലയുടെ സ്വർണ പതക്കം നേടി അജയ് ആന്റോ സോയി

              മാനന്തവാടി : പ്രൊഫസർ ജയശങ്കർ തെലങ്കാന കാർഷിക സർവകലാശാലയുടെ കാർഷിക സാമ്പത്തിക ശാസ്ത്ര, ബിരുദാനന്തര ബിരുദത്തിന് മാനന്തവാടി കണിയാരം കൈതാരത്ത് ഭവനത്തിൽ അജയ് ആന്റോ സോയി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.സർവകലാ ശാലയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് ലഭിക്കുന്ന വിദ്യാർത്ഥിക്കുള്ളതാണ് സ്വർണ മെഡൽ.ഇപ്പോൾ ഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചർ ഓഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ(IARI) കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ, ഗവേഷണം നടത്തുന്ന അജയ് ആന്റോ സോയി,ആറാട്ടുതറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ സോയി ആന്റണി യുടെയും പോരൂർ സെൻറ്….

              Read More

                ക്രിയേറ്റ് ഡെസ്ക്ക് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു.

                എരുമത്തെരുവ്: ഡിസൈൻ&പ്രിന്റിംഗ് മേഖലകളിൽ അതിനൂതന സാങ്കേതിക വിദ്യയോട് കൂടി പരിചയസമ്പത്തുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ച് കൊണ്ട് ക്രിയേറ്റ് ഡെസ്ക്ക് എരുമത്തെരുവിൽ ബഹു:പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു.   മെമെന്റോസ്, ഗിഫ്റ്റ്ഐറ്റംസ്, ഫോട്ടോ&ഗ്ലാസ് ഫ്രെയിംസ്,നോട്ടീസ്, ഫ്ലെക്സ്, വിസിറ്റിങ് കാർഡ്,തുടങ്ങിയവ മികച്ച നിലവാരത്തോടെ ക്രിയേറ്റ് ഡെസ്ക്കിൽ ലഭിക്കുമെന്ന് മാനേജ്മെന്റ്പ്രതിനിധികളായ ഫൈസൽപഞ്ചാരകൊല്ലി, എ പി ജാബിർ,അസില ഫൈസൽ തുടങ്ങിയവർ അറിയിച്ചു   നഗരസഭാ ചെയർപേഴ്സൻ സി കെ രത്നവല്ലി,സ്റ്റാന്റിങ് കമ്മിറ്റി…

                Read More