മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ.

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ…

Read More

സംസ്‌കാര ഫുട്ബോൾ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

പടിഞ്ഞാറത്തറ: ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ പടിഞ്ഞാറത്തറ സംസ്ക‌ാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്‌കാര ഫുട്‌ബോൾ പ്രീമിയർ ലീഗ് നാലാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു‌. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം അനുസിത്താര ലോഗോ പ്രകാശനം ചെയ്തു. വരുന്ന ഏപ്രിൽ 21 മുതൽ 26 വരെ തീയതികളിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് മിനി ‌സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുക

Read More

വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം കർഷകരോടുള്ള വെല്ലുവിളി

കൽപ്പറ്റ: കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി ജോലികൾ തടസപ്പെടുത്തുകയും നിരവധി വനിതാ ജീവനക്കാരെ ഉൾപ്പെടെ പേരെടുത്തു പറഞ്ഞു കേട്ടാൽ അറക്കുന്ന അസഭ്യ വാക്കുകൾ പ്രയോഗിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കണമെന്നും കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ പത്രക്കുറുപ്പിൽ അറിയിച്ചു.

Read More

കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മാനന്തവാടി : കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിബേഗുർ സെക്ഷൻ പരിധിയിലെ ആലത്തൂർ റിസർവിലെ 1977 ടി.പി.വനഭാഗത്തെ പായൽകുളത്തിന് സമീപമാണ് കുട്ടികൊമ്പൻ ചരിഞ്ഞത്. ഏകദേശം ഒരു വയസ്സ് പ്രായമുണ്ട്

Read More

‘ജ്വാല 3.0’വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കൽപ്പറ്റ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന “ജ്വാല 3.0” വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി മാനന്തവാടി മേരി മാതാ കോളേജിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. കെ സുരേഷ് കുമാർ ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ. ഗീത ആൻ്റണി, മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ…

Read More

രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ച പരിഭ്രാന്തി പരത്തിയ എരുമയെ അഗ്നിരക്ഷാസേന പിടിച്ചുകെട്ടി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തുകയും 2 പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇടഞ്ഞ എരുമയെ മാനന്തവാടി അഗ്നിരക്ഷാസേന പിടിച്ചു കെട്ടി. ഇന്ന് ഉച്ചയോടു കൂടി വള്ളിയൂര്‍ക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമ വഴിയില്‍ നിന്ന ഇതര സംസ്ഥാന തൊഴിലാളി മനോജ് കുമാര്‍, കുഞ്ഞുമോന്‍ മറ്റത്തില്‍ എന്നിവരെ കുത്തിയ ശേഷം കമ്മന ഭാഗത്തേക്ക് ഓടുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന പ്രദേശങ്ങളിലെ വീടുകളില്‍ വിവരമറിയിക്കുകയും എരുമയെ ഓടിച്ച് പെരുങ്കുഴിയില്‍ ജോസ് എന്നയാളുടെ തോട്ടത്തില്‍…

Read More

ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

കല്‍പറ്റ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. മേപ്പാടി, കല്‍പറ്റ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ബോധവല്‍ക്കരണ യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. കല്‍പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്രാഞ്ച്…

Read More

വന്യമൃഗ ആക്രമണം: കത്തോലിക്കാ കോൺഗ്രസ് സമര പ്രഖ്യാപനം നടത്തി

മാനന്തവാടി: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തിനും ജീവനോപാധിക്കും സംരക്ഷണം നൽകണമെന്നുംഅതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിർമാണങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാൻ അധികാരികൾ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങൾക്ക് രൂപതയിലെ കെ സി വൈ എം ,മാതൃവേദി ,ഇതര ക്രൈസ്തവ സംഘടനകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണു സമരം. സമരത്തിൻ്റെ ആദ്യഘട്ടം എന്ന…

Read More

ആരോഗ്യത്തോടെയുള്ള ചുവടുവെപ്പിൽ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെ; ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്: കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

കൽപ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness)എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാൻ തക്കം പാർത്തിരിക്കുകയാണ്…

Read More

അപ്പാട് ജി എൽ പി സ്കൂൾ 52 -ാം വാർഷികാഘോഷം നടത്തി

മീനങ്ങാടി: അപ്പാട് ഗവ. എൽപി സ്കൂൾ 52 -ാം വാർഷികാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ മികവ് പുലത്തിയ കുട്ടികൾക്ക് അവാർഡ് നൽകി. അപ്പാട് സ്‌കൂളിലേയും അങ്കണവാടിയിലേയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് എൽ.പി.ഷിജു സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ കെ.എ.മാഴ്സ് വാർഷിക റിപ്പോർട്ട് അതരിപ്പിച്ചു. വാർഡ്…

Read More