ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതി: റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു
കൽപ്പറ്റ : ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ കല്‍പ്പറ്റ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്കിലെ 1072 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.68 കോടി രൂപയുടെ ആര്‍.എഫാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സി.പി പ്രദീപന്‍ അധ്യക്ഷനായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍,…
