കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

    കൽപ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി.  …

    Read More

    ദുരന്തബാധിതരോട്‌ അവഗണന; പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ എൽഡിഎഫ്‌ രാപകൽ സമരം

    കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭമെന്ന്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന്‌ ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്‌, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു…

    Read More

    വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ; പ്രദേശവാസികളെ ആശങ്കയകറ്റണം: വി സുലൈമാൻ

    വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ. പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

    Read More

      ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

      ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ…

      Read More

      ഓണസമ്മാനത്തിലൂടെ ഗോത്ര വിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍: മന്ത്രി ഒ.ആര്‍ കേളു

      തിരുനെല്ലി: സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി വിഭാഗക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല നഗറില്‍ ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണാഘോഷ ദിനങ്ങളില്‍ ആദിവാസി മേഖലകളില്‍ പണ്ടുണ്ടായിരുന്ന പ്രതിസന്ധി ഇന്നുണ്ടാകാന്‍ പാടില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഓണക്കിറ്റിന് പുറമേ വയോധികര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്‍കുന്നത്. ഗോത്ര…

      Read More

      മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും

      കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ കഴിഞ നാല് വർഷമായി നടത്തിയ വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ ഫെബ്രുവരി 22 – ന് തുടങ്ങും. വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി 2020 – ലാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്…

      Read More

      പടിഞ്ഞാറത്തറ എബിസി കേന്ദ്രം പ്രവർത്തനം തുടങ്ങി

      കൽപറ്റ : കൽപറ്റ, മാനന്തവാടി ബ്ലോക്ക് ,നഗരസഭ , ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറയിൽ ആരംഭിച്ച എബിസി കേന്ദ്രത്തിൽ വന്ധ്യംകരണ ശാസ്ത്രക്രിയകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൽപറ്റ, മാനന്തവാടി മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും 55 ഓളം തെരുവ് നായകളെ ഡോഗ് ക്യാച്ചർ മാരുടെ സഹായത്തോടെ പിടിച്ചു ഷെൽട്ടറിൽ എത്തിച്ചിട്ടുണ്ട് . 17 ആൺ നായകളെയും 13 പെൺ നായകളെയും നിലവിൽ എ ബി സി ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്….

      Read More

      വയനാട് ദുരന്തബാധിതര്‍ക്ക് ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട്; മുന്‍ഗണന വീട് നഷ്ടപ്പെട്ടവര്‍ക്കെന്നും മുഖ്യമന്ത്രി.

      വയനാട് ദുരന്തബാധിതര്‍ക്ക് ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട്; മുന്‍ഗണന വീട് നഷ്ടപ്പെട്ടവര്‍ക്കെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍…

      Read More

      അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

      തിരുനെല്ലി: അപ്പപാറ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡബ്ല്യു.ടി.ഐ.യുടെയും സംയുക്താഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. തിരുനെല്ലി ഫോറസ്റ്റ് ഐ.ബി.യിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷർമിള ഉദ്ഘാടനം ചെയ്തു. അപ്പപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ഹരിതസമിതി ചെയർമാൻ ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാർത്തിക് എസ്. സ്വാഗതവും കുമാരി വിനീത നന്ദിയും പറഞ്ഞു. സുജൻ എം.കെ., അനുരാഗ് വി.കെ., കുമാരി…

      Read More

        ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

        വയനാട് സോഷ്യൽ ഫോറസ് ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചുo,26.11.2025 ന് GVHSS വാകേരി SPC വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി തിരുനെല്ലി ,ബ്രഹ്മഗിരിയിലേയ്ക്ക് ട്രക്കിംങ്ങ് നടത്തി ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ ശ്രീ .സി .എസ് .വേണു .ശ്രീ .ടി .ബി .സത്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി സംസാരിച്ചു ,ശ്രീ .അജയൻ പി .എ .ജില്ലാ ബയോഡവോ സിറ്റി അംഗം ക്ലാസെടുത്തു അധ്യാപകരായ ശ്രീ.രവിന്ദ്രൻ വി .ആർ ,ശ്രീമതി .ശ്രീദേവി…

        Read More