കൽപറ്റ ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു

കൽപറ്റ: ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി 13 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒപി ടിക്കറ്റ് ഓൺലൈനായി  എടുക്കാൻ സാധിക്കും. രോഗികൾക്ക് സൗകര്യമായ സമയത്ത് ഒപിയിൽ വന്നു ഡോക്ടറെ കാണുന്നതിനുള്ള സൗകര്യമാണ് ഓൺ ലൈൻ ബുക്കിങ്ങിലൂടെ സാധ്യമാവുന്നത്. അതേസമയം ആളുകൾക്ക്   മൊബൈൽ ഫോൺ ഉപയോഗിച്ചു വീട്ടിൽ നിന്നു തന്നെ ഒപി ടിക്കറ്റ് എടുക്കാൻ സാധിക്കും.  ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിയ ഇ– ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഓൺ ലൈൻ ബുക്കിങ്  സൗകര്യം…

Read More

ദേശീയ ഗോത്ര കലാ സംഗമത്തിന് മാനന്തവാടി വള്ളിയൂർക്കാവിൽ തുടക്കം

മാനന്തവാടി : വിവിധ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം. വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാ സംഗമം നടക്കുന്നത്.ഇന്നലെയും ഇന്നുമായി (20,21)നടക്കുന്ന കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, കാസർഗോഡ് മാവിലൻ ഗോത്ര വിഭാഗത്തിൻറെ മംഗലംകളി,വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു സംഗമത്തില്‍ കാണികളെ…

Read More

    കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

    കൽപ്പറ്റ: ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്. 28 വിഭവങ്ങൾക്ക് 300 രൂപ* രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ…

    Read More

    മൊബൈല്‍ നിയമ സഹായ കേന്ദ്രം പര്യടനം

    കൽപ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റി മൊബൈല്‍ നിയമ സഹായ കേന്ദ്രം സെപ്തംബര്‍ 18 മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. സെപ്തംബര്‍ 18 ന് മേപ്പാടി പഞ്ചായത്ത്, 19 ന് ചൂരല്‍മല റേഷന്‍ കടക്ക് സമീപം, 20 ന് രാവിലെ മുട്ടില്‍ പഞ്ചായത്തിലും ഉച്ചക്ക് ശേഷം സിവില്‍ സ്റ്റേഷനിലുമാണ് നിയമസേവനം നടത്തുക. ഹൈക്കോടതി അഭിഭാഷകരുടെയും വയനാട് ജില്ലയിലെ അഭിഭാഷകരുടെയും സേവനം മൊബൈല്‍ നിയമ സഹായ കേന്ദ്രത്തലുണ്ടാകും.

    Read More

    നൈപുണ്യ പരിശീലനം : സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

    കേണിച്ചിറ: സൂക്ഷ്മ സംരംഭമേഖലയിൽ ഉപജീവനം കണ്ടെത്താൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കിൽ ട്രെയിനിങ്ങിന്റെ സമാപനവും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ നിന്നും 32 കുടുംബശ്രീ പ്രവർത്തകർക്കാണ് നിർമ്മാണം, പാക്കിങ്, ലേബലിങ്,ഫീൽഡ് വിസിറ്റ് എന്നിവ ഉൾപ്പെടുത്തി 15 ദിവസം വരുന്ന പരിശീലനം നൽകിയത്.നവംബർ 26 ആരംഭിച്ച പരിശീലനം ജുബ്ബ രാമകൃഷ്ണപിള്ള ഇൻസ്റ്റിറ്റ്യൂട്ട്…

    Read More

    പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ലാ കൺവൻഷൻ നടത്തി

    കൽപറ്റ: ഇന്ധനവില വെട്ടിക്കുറയ്ക്കുക, മോട്ടോർ വാഹന നിയമ ഭേതഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക്‌ ക്ഷേമപദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 24ന്‌ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ല കൺവൻഷൻ നടത്തി. പാർലമെന്റ്‌ മാർച്ചിന്റെ ഭാഗമായി 17, 18 തീയതികളിൽ ജില്ലാ വാഹന ജാഥയും 24ന്‌ പോസ്റ്റ്‌ ഓഫിസ്‌ പിക്കറ്റിങും നടത്താൻ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ മമ്മു ഉദ്ഘാടനം ചെയ്തു. എം എസ്‌ സുരേഷ്‌ ബാബു അധ്യക്ഷനായി. കെ…

    Read More

    മുണ്ടക്കൈ ദുരിതബാധിതരെ ചേർത്ത് പിടിച്ച് ഓണാഘോഷം നടത്തി.

    വാരാമ്പറ്റ: താത്കാലിക പുനരാധിവാസത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിച്ചുവരുന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായ ദനവും ഓണവിരുന്നും സമ്മാനിച്ച് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി. പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ പിസി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വിജയൻ,മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി എ അസീസ്,…

    Read More

      അറിവ് ജീവിത വ്യവസ്ഥയുടെ അടിസ്ഥാനം:ജുനൈദ് കൈപ്പാണി

      മീനങ്ങാടി: അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മീനങ്ങാടി ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സെമിനാർ ഹാളിൽ സംവദിക്കുയായിരുന്നു അദ്ദേഹം. ജി.സി.ഐ സൂപ്രണ്ട് സിൻഡ്രീല്ല ജേക്കബ്,പ്രതിഭ കെ.എസ്, ഹരീഷ് കുമാർ എ.വി, മിഥുന സി.വി, അശ്വനി കെ.ആർ തുടങ്ങിയവർ സംസാരിച്ചു. മനുഷ്യ ജീവിതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അത് കൃഷിയിൽ നിന്ന് ആരംഭിച്ച് വാണിജ്യ വ്യവസായ യുഗങ്ങളിലൂടെ…

      Read More

      ജില്ലാപഞ്ചായത്ത്‌ മെമ്പർമാർക്ക് ക്ഷേമകാര്യ സ്നേഹപത്രം കൈമാറി

      കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷഫലത്തിൽ കഴിഞ്ഞ വർഷം 13-ാം സ്ഥാനത്തുണ്ടായിരുന്ന വയനാടിനെ ഇത്തവണ 99.59% ൽ എത്തിച്ച് 6-ാം സ്ഥാനത്തേക്ക് ഉയർത്തി ജില്ലയ്ക്കു ചരിത്രവിജയം സമ്മാനിക്കാൻ കൂട്ടമായ ശ്രമങ്ങൾ നടത്തുകയും ഏകോപന പ്രവർത്തനങ്ങൾക്ക് ജില്ലയിലാകെയും അതത് ഡിവിഷനുകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്ത വയനാട് ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹപത്രം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്തു.

      Read More

        എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു

        കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,ഷിജോ ജോർജ്,അമൽദേവ്,NSS ലീഡർമാരായ ഫായിസ് പി,അർബിന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

        Read More