തരുവണ : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി _പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ, പ്രൊഫസർ K ആലിക്കുട്ടി ഉസ്താദ്, മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മണ്ണുമറഞ്ഞ നമ്മുടെ സഹോദരങ്ങൾ_ എന്നിവർക്ക് വേണ്ടി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.
തരുവണ ലീഗ് ഓഫീസിൽചേർന്ന യോഗത്തിൽ മോയി കട്ടയാട് അദ്ധ്യക്ഷം വഹിച്ചു. ജിൻഷാദ് വാരാമ്പറ്റസ്വാഗതം പറഞ്ഞു.IUML പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി. ആരാമം മുഹമ്മദ്, മമ്മൂട്ടി മദനി, നാസർ സാവാൻ, ഇബ്രാഹീം CH ആശംസകൾ അർപ്പിച്ചു ഉസ്മാൻ CH നന്ദി പറഞ്ഞു. മുസ്ലിം ലീഗ് , യൂത്ത് ലീഗ് നേതാക്കൾ പങ്കെടുത്തു.
യോഗം _കള്ളാടി ദുരന്തത്തിൽ സന്നദ്ധപ്രവർത്തനത്തിൽ പങ്കെടുത്ത വെള്ളമുണ്ടയിലെ White Guard നെ പ്രശംസിച്ചു._ ദുരന്ത സമയത്ത് നടത്തിയ നിസ്വാർത്ഥ സേവനത്തെ യോഗം അഭിനന്ദിച്ചു.
യോഗത്തിൽ _ഭാഷാ സമരത്തിൽ അന്ന് മാനന്തവാടിയിൽ യൂത്ത് ലീഗിനെ നയിച്ച PA ആലി സാഹിബിന് സ്നേഹോപഹാരം സമർപ്പിച്ചു.
യോഗത്തിൽ , ഷാജി പുളിഞ്ഞാൽ,, AK നാസർ, നാസർ പുലിക്കാട്, ഹാരിസ് ആറുവാൾ, സമദ് വെള്ളമുണ്ട, യൂസുഫ് വെള്ളമുണ്ട, റഹ്മാൻ അൽഫ, അബ്‌ദുള്ള വൈകിലേരി തുടങ്ങിയവർ പങ്കെടുത്തു.
