ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: വയോധികൻ മരിച്ചു

    ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More

      തിടുക്കം ജനവിധി അട്ടിമറിക്കാന്‍, ജനാധിപത്യത്തോടുള്ള വെല്ലുവിളി; എസ്ഐആറിന് എതിരെ മുഖ്യമന്ത്രി

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.   ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടര്‍ പട്ടികയുടെ…

      Read More

        മാറുന്ന ലോകത്ത് അറബി ഭാഷ പഠനത്തിൻ്റെ പ്രസക്തിയേറുന്നു: അർച്ചന ഐ.എ.എസ്

        മുട്ടിൽ:ആഗോളതലത്തിൽ അറബി ഭാഷയ്ക്കുള്ള സ്വാധീനവും തൊഴിൽസാധ്യതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഭാഷാ പഠനത്തിന് പ്രസക്തിയേറുന്നതായി വയനാട് ജില്ല അസി.കലക്ടർ ശ്രീമതി അർച്ചന ഐ.എ.എസ് അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന അറബി ഭാഷ ഏറ്റവും വലിയ സാമ്പത്തിക-സാംസ്കാരിക വിനിമയ ഉപാധികളിലൊന്നായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.വകുപ്പ് മേധാവി ഡോ.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു.കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി കൺവീനർ അഡ്വ.കെ…

        Read More

        തലമുറ സംഗമം നടത്തി

        മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ ആഭിമുഖ്യത്തിൽ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് തുണയാകാൻ യുവതലമുറ എന്ന ശീർഷകത്തിൽ പഴമയും പുതുമയും തലമുറ സംഗമം നടത്തി. മാനന്തവാടി നഗരസഭ വൈസ്ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ ലേഖരാജിവൻ, സിനി ബാബു, തങ്കമണി സി.ഡി.എസ്സ് വൈസ് ചെയർപേഴ്സൺ ഗീതശശി,റിസോഴ്സ് പേഴ്സൺമാരായ സിസിലി ടീച്ചർ, സഫിയ മൊയ്തീൻ, സഫ്വാനശുഹാദ്, അക്കൗണ്ടൻ്റ് സുനീറ, ജമാൽ, ജിഷ എന്നിവർ സംസാരിച്ചു.

        Read More

          പൊഴുതന മേഖലയിൽ ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയ പുലി കൂട്ടിൽ

          പൊഴുതന മേഖലയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ആഴ്ചകളായി നാട്ടുകാരെ ഭീതിയയിൽ ആഴ്ത്തിയ പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് .കല്പറ്റ സെക്ഷൻ സേട്ടുകുന്നു ഭാഗത്ത്‌ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത് . കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവസമേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന പുലിയാണ് ഇന്ന് പുലർച്ചെ കൂട്ടിൽ അകപ്പെട്ടത്. പുലിയെ ഉടൻ സ്ഥലത്തു നിന്ന് മാറ്റും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്

          Read More

            പനമരം ബീവറേജിൽ വീണ്ടും മോഷണം

            പനമരം : പനമരം ബീവറേജിൽവീണ്ടും മോഷണം പുറകുവശത്തെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.വിദേശ മദ്യം നഷ്ടപ്പെട്ടതായി സംശയം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പനമരം പോലീസ് അന്വേഷണം തുടങ്ങി.

            Read More

            എൻ.എസ്.വി പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു.

            കൽപ്പറ്റ : സമൂഹത്തിൽ പുരുഷ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്കാൽപൽ വാസക്ടമി-എൻ.എസ്.വി) പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി ദിനീഷ് നിർവ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ….

            Read More

            സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

            തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 19, 20 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.   ഇടിമിന്നല്‍ അപകടകാരികളാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ…

            Read More

              ആകാശംതൊട്ട നിഥിൻ ഷായെ അഭിനന്ദിച്ച് ഒ ആർ കേളു 

              മാനന്തവാടി: ആകാശം തൊട്ട നിഥിൻ ഷായെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു വീട്ടിലെത്തി അനുമോദിച്ചു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച നിഥിൻ ഷായുടെ അമ്പുകുത്തിയിലെ വീട്ടിൽ ഞായർ രാവിലെ 9.30 ഓടെയാണ് ഒ ആർ കേളു എത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവിട്ടു. നിഥിൻ ഷാ നാടിന് അഭിമാനമാണെന്ന് ഒ ആർ കേളു പറഞ്ഞു. നിഥിൻ ഷായുടെ പിതാവ് നിസാറിനോടും മാതാവ് ഖമർ ബാൻ വിശേഷങ്ങൾ പങ്കുവെച്ചു .നിഥിൻ ഷായെ പൊന്നാടയണിച്ച് ആദരിച്ച ശേഷമാണ് മടങ്ങിയത്. കെ എം…

              Read More

                കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

                അമ്പലവയൽ: ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

                Read More