മാരിക (the path of wisdom) സ്കൂൾ വാർഷികം സ്വാഗത സംഘം രൂപീകരിച്ചു.

പിലാക്കാവ്:സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും ഗോത്ര ഫെസ്റ്റും നേഴ്സറി സ്കൂൾ കലോത്സവവും ഫെബ്രുവരി 17ന് സ്കൂളിൽ വച്ച് നടക്കും ബഹുമാനപ്പെട്ട പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും ഫൈസൽ പഞ്ചാരകൊല്ലി ചെയർമാനായും നൗഷാദ് ടി കെ ജനറൽ കൺവീനറായും സനു വി ജോൺ,നിത്യ ഫ്രാൻസിസ്…

Read More

പാരിസൺസ് എസ്റ്റേറ്റ് തൊഴിലാളികളുടെ പണിമുടക്ക് ; പ്രമുഖ യൂണിയനുകളുടെ സമര നാടക: എസ്ഡിറ്റിയു

മാനന്തവാടി: പാരിസൺസ് എസ്റ്റേറ്റിൽ ഇന്ന് തൊഴിലാളികളെ കൊണ്ട് പണിമുടക്ക് നടത്തുന്നത് പ്രമുഖ യൂണിയനുകളുടെ സമര നാടകം മാത്രമാണെന്നും തൊഴിലാളികൾ ഇത് തിരിച്ചറിയണമെന്നും എസ്ഡിറ്റിയു വയനാട് ജില്ലാ കമ്മിറ്റി. കാലങ്ങളായി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ യഥാസമയം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താതെ ത്രിതല പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് പണിമുടക്ക് നാടകം കളിച്ച് തൊഴിലാളികളെ വഞ്ചിക്കുന്ന യൂണിയനുകൾ യഥാർത്ഥത്തിൽ തൊഴിലാളി വിരുദ്ധരാണ്. ഇതിനെതിരെ പ്രബുദ്ധരായ തൊഴിലാളി സുഹൃത്തുക്കൾ പ്രതികരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ…

Read More

പൊതു ഗതാ ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം : കളക്ടർ ഡി ആ‌ർ മേഘശ്രി

പൊതു ഗതാ ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആ‌ർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോ ഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട് ജില്ലയിലെ ഭൂരിപക്ഷം ആളുകളും പൊതു ഗതാത ഗത്തെ ആശ്രയിക്കുന്നവരാണ്. കെ എസ് ആർടിസി സർവ്വീസുകൊണ്ട് മാത്രമോ, സ്വകാര്യബസ്സ് സർവ്വീസുകൊണ്ടോ മാത്രമോ ജനങ്ങളുടെ ഗതാ ഗതാവശ്യങ്ങൾ നിവർത്തിക്കാനാകില്ല. അതിനാൽ പരസ്പരധാരണയോടെയുള്ള പ്രവർത്തനങ്ങൾ ബസ് ജീവനക്കാരുടെ ഭാ ഗത്ത് നിന്നുണ്ടാവണമെന്ന് കളക്ടർ പറഞ്ഞു. പുതിയ റൂട്ട് അനുവദിക്കുക…

Read More

മദ്രസ പൊതുപരീക്ഷ ദിവസത്തുള്ള KPSTA യുടെ LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണം-എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടി താലൂകിൽ ഫെബ് 8 ന് കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.അന്നേ ദിവസം മദ്രസ പൊതുപരീക്ഷ നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് അവസരം ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ആയതിനാൽ തന്നെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കെപിഎസ്ടിഎ അധികൃതർ അവരുടെ ആശങ്ക മനസ്സിലാക്കണമെന്നും മോഡൽ പരീക്ഷയുടെ സമയമോ അതല്ലങ്കിൽ ദിവസമോ മാറ്റണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ്…

Read More

ഗ്രാമാദരപത്രവും സാരിയും സമ്മാനിച്ച് ജില്ലയിലെ മുഴുവൻ സി.ഡി.എസിനെയും ജുനൈദ് കൈപ്പാണി അനുമോദിച്ചു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷ്യെറ്റീവും എഡിഫൈസ് ഇന്ത്യയും ചേർന്ന് ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺസിനേയും ആദരിച്ചു.കൽപ്പറ്റ ഹരിതഗിരി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദര പത്രവും മൊമെന്റോയും സാരിയും സി. ഡി. എസ് ചെയർപേഴ്സൺമാർക്ക് സമ്മാനിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. കെ ബാലസുബ്രമണിയൻ അധ്യക്ഷത വഹിച്ചു. എഡിഫൈസ് ഇന്ത്യ മാനേജിങ് ഡയറക്ടറും വേൾഡ്…

Read More

കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു: ഐ സി ബാലകൃഷ്ണൻ എംഎൽഎ

ബത്തേരി : കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കരിങ്കൊടി പ്രതിഷേധത്തിനിടെ വാഹനത്തിൽ നിന്നിറക്കിയ തന്നെ പ്രതിഷേധക്കാർ തള്ളി. ഇത് കണ്ടാണ് ഗൺമാൻ ഇവരെ തടയാൻ എത്തിയത്. കരിങ്കൊടി കെട്ടാനുപയോഗിച്ച വടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചപ്പോൾ ഗൺമാൻ തടഞ്ഞു. തുടർന്നാണ് ഗൺമാനെ പ്രതിഷേധക്കാർ ആക്രമിച്ചത്. മർദ്ദനത്തോടൊപ്പം അസഭ്യവർഷവും നടത്തി. ഗൺമാനെ തടഞ്ഞ് വെച്ച് മർദ്ദിച്ചെന്നും എംഎൽഎ ആരോപിച്ചു. കരിങ്കൊടി പ്രതിഷേധം സ്വാഭാവികമാണെന്നും എന്നാൽ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ…

Read More

ജനപ്രതിനിധികളെ വഴിയിൽ തടയുന്ന സി.പി.എം. നടപടി കാടത്തം : എൻ ഡി അപ്പച്ചൻ

കൽപ്പറ്റ: കള്ളക്കേസെടുത്തും ഭരണത്തിന്‍റെ പിൻബലത്തിലുള്ള അഹങ്കാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ തകർക്കാൻ ശ്രമിക്കുന്ന സി.പി.എം അവരെ വഴിയിൽ തടഞ്ഞ് ശാരീരികമായി നേരിടാൻ ശ്രമിക്കുന്നത് തികഞ്ഞ കടത്തമാണെന്ന് ജില്ലാ കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ കുറ്റപെടുത്തി. പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം അപലപനീയമാണ്. എം.എൽ.എ. ക്കെതിരെ എടുത്തിട്ടുള്ള കേസ് യാതൊരുവിധ അടിസ്ഥാനവും ഇല്ലാത്തതാണെന്ന് കോടതി വിധിയോടെ ബോധ്യമായതാണ്. എന്നിട്ടും ആക്രമണ രീതി സ്വീകരിച്ച് എം.എൽ.എ.യെ തകർക്കാൻ സി.പി.എം. ശ്രമിക്കുകയാണ്. കേസിൽ കുറ്റപത്രം…

Read More

ഡിവൈഎഫ്‌ഐ ജില്ലാ കൺവൻഷൻ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം

കൽപ്പറ്റ: മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റേത്‌ മനുഷ്യത്വരഹിത ബജറ്റാണ്‌. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട്‌ നടത്തി വാർത്തകളിൽനിറയുകയും പിന്നീട്‌ അവഗണിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരനിലപാട്‌ ബജറ്റിലും ആവർത്തിച്ചു. പുനരധിവാസത്തിന്‌ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും നയാപൈസ അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുന്നതിലനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു….

Read More

ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്ക്കൂളിന് കെ.എച്ച്.എൻ.എ ഫോർ കേരളയുടെ പുരസ്കാരം.

ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്ക്കൂളിന് കെ.എച്ച്.എൻ.എ ഫോർ കേരളയുടെ പുരസ്കാരം. കെ എച്ച് എൻ എ – നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലായ് സേവനം ചെയ്യതു വരുന്ന മലയാളികളുടെ അസോസിയേഷനായ കെ എൻ എച്ച് എ യുടെ രജത ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗ്രാമീണ മേഖലയിലെ മികവുറ്റ വിദ്യാലയം എന്ന പരിഗണനയിലാണ് പ്രസ്തുത അംഗീകാരം ലഭിച്ചത്. രജത ജൂബിലിയുടെ ഭാഗമായി ഡോ.എം ലീലാവതിയ്ക്ക് ആർഷ ദർശന പുരസ്ക്കാരവും, പ്രതിഭാ പുരസ്ക്കാരo…

Read More

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ് ഡി പി ഐ. അഭിനന്ദിച്ചു

മൂപ്പൈനാട് : മൂപ്പെനാട് നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസാഡൻറ് ജാഫർ വി ഉപഹാരം നൽകി, ഉസ്മാൻ സിച്ച് ജാഫർ എം അസീസ് വരിക്കോടൻ കുഞ്ഞിമുഹമദ് പി കെ ഉമ്മർ പാറോൽ എന്നിവർ സംബന്ധിച്ചു.

Read More