ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വടക്കനാട് പണയമ്പം പുളിയാടി വേലായുധന്‍-ജാനകി ദമ്പതികളുെട മകന്‍ രതീഷാണ്(42)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുല്‍പ്പള്ളി റോഡിലെ മൂന്നാംമൈലിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഭാര്യ: ആതിര. രണ്ട് മക്കളുണ്ട്.

Read More

കൽപ്പറ്റ മേഖലയിലെ തുടർച്ചയായ വന്യജീവി ആക്രമണങ്ങൾക്ക്; ശാശ്വത പരിഹാരം കാണണം: എസ് ഡി പി ഐ

കൽപ്പറ്റ: കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പുൽപ്പാറ പെരുന്തട്ട ഭാഗങ്ങളിലെ തുടർച്ചയായവന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ ആവശ്യപ്പെട്ടു. നേരം ഇരുട്ടായാൽ പുൽപാറ ,പെരുന്തട്ട എന്നീ പ്രദേ ശങ്ങളിലെ വിവിധയിടങ്ങളിൽ ആഴ്ച്ചകളായി വന്യ മൃഗങ്ങളുടെ വിളയാട്ടമാണ്. നിരവധി വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊന്നു തിന്നുന്നത് പതിവായി കൊണ്ടിരിക്കുകയാണ് . പ്രദേശവാസികൾക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് ആയതുകൊണ്ട് വനo വകുപ്പ്…

Read More

സ്നേഹവീട് നിർമ്മിച്ച് കല്ലോടി ഉദയാവായനശാല

കല്ലോടി: വിധവയായ വീട്ടമ്മക്ക് പ്ലാസ്റ്റിക് മറച്ച കൂരയിൽ നിന്നും മനോഹരമായ ഒരു വീടെന്ന സ്വപ്നം സഫലമാക്കിയിരിക്കുന്നു കല്ലോടി ഉദയാ വായനശാലാ പ്രവർത്തകർ.ഗുണഭോക്തൃവിഹിതമായ 3 ലക്ഷം ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്‌. ഒട്ടേറെ സുമനസ്സുകൾ നൽകിയ സംഭാവനകൾക്കൊപ്പം വായനശാലാ പ്രവർത്തകരും തങ്ങളാലാവുന്ന വിഹിതം നൽകി.ഒപ്പം കായികാധ്വാനവും. 2024 ജനവരിയിൽ വായനശാല രക്ഷാധികാരി കൂടിയായ റവ.ഫാ.സജി കോട്ടായിൽ തറക്കല്ലിട്ട നിർമ്മാണം ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കി. ഈ മാസം 19 ശനിയാഴ്ച വിശിഷ്ട വ്യക്തികളുടേയും ഗ്രന്ഥശാലാ…

Read More

പി.ടി. ഗോപാലകുറുപ്പ് യു.ഡി.എഫ്. ജില്ലാ കൺവീനർ

കൽപറ്റ: വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനറായി പി.ടി. ഗോപാലക്കുറുപ്പിനെ സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ നിയമിച്ചു. പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ്, കെ.പി.സി.സി. മെമ്പർ, ഏറെ വർഷങ്ങളോളം മിൽമ ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. തന്‍റെ ഭരണകാലത്ത് ക്ഷീര കർഷകരെ മുഴുവൻ ഏകോപിപ്പിച്ച് കേരളത്തിൽ മിൽമയെ വളർത്തിയെടുക്കുന്നതിന് ഏറെ പങ്കു വഹിച്ച ഭരണാധികാരിയായിരുന്നു.

Read More

മാനസികാരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഫോസ ‘ വയനാട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ലോക മാനസിക ദിനാചരണത്തിൻ്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഡോ. യൂസഫലി പരിപാടി ഉദ്ഘാടനം ചെയ്തു. ഇൻഡ്യൻ സൈക്യാട്രി സൊസൈറ്റി കേരളാ സെക്രട്ടറിയും പ്രശസ്ത മന:ശാസ്ത്ര വിദഗ്ദനുമായ ഡോ. അനീസ് അലീ മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ ചാപ്റ്റർ പ്രസിഡൻ്റ് എം. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സി.പി….

Read More

അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം: ‘സമാപന്‍ സമാരോഹ്’ നടത്തി

മാനന്തവാടി: അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസെം ഹാളില്‍ വെച്ച് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് നിര്‍വഹിച്ചു. വയനാട് ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസര്‍ ശ്രീജിത്ത് കെ എസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍…

Read More

ലോക അനാട്ടമി ദിനാചാരണം; ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

മേപ്പാടി: ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 16 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ,…

Read More

മുണ്ടക്കൈ ദുരന്തം: സംസ്‌കാരം നടത്തിയതിന്റെ യഥാര്‍ഥ ചെലവ് 19,67,740 രൂപ: റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത് 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ് കണക്ക് നിയമസഭയെ അറിയിച്ചത്. 231 മൃതദേഹങ്ങള്‍, 222 ശരീരഭാഗങ്ങള്‍ എന്നിവ ദുരന്തബാധിത പ്രദേശത്തുനിന്നും മലപ്പുറം ജില്ലയിലെ നിലമ്ബൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തി. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും നേരില്‍ പരിശോധിച്ച്‌ ബന്ധുക്കള്‍ തിരിച്ചറിയുകയും ഇവ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ആറു മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎൻഎ…

Read More

ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്.

മാനന്തവാടി: ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു. തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.

Read More

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടി

കൽപ്പറ്റ : ജില്ലയിലെ വികസനം,ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലയുടെ വികസനം, വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, മത്സര പരീക്ഷ തയ്യാറെടുപ്പുക്കള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ക്രിയാത്മകമായ ചര്‍ച്ചയാണ് വിദ്യാര്‍ഥികളും ജില്ലാ കളക്ടറും തമ്മില്‍ നടത്തിയത്….

Read More