പഴശ്ശിരാജ സ്കൂളിന് സ്കൂളിന് ഫർണിച്ചർ കൈമാറി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ.പി.സ്കൂളിലെ എൽ.എസ്.എസ്. വിജയി മുഹമ്മദ് ഹനാന് സ്വീകരണവും പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന ഫർണിച്ചർ കൈമാറലും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപിക ആയിഷ ,പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ അഷറഫ് മച്ചഞ്ചേരി, പി.ടി.എ. പ്രസിഡൻ്റ് അബ്ദുൾ സലാം, കെ.എം ഷിനോജ്, കെ.ആർ.സദാനന്ദൻ, പ്രോഗ്രാം…

Read More

    വെള്ളിയാഴ്ച്ച ബത്തേരിയിൽ കടകൾ തുറക്കില്ല

    ബത്തേരി: ഈമാസം 24ന് ബത്തേരി നഗരത്തിൽ കടകൾ തുറ ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. രാ വിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് കടകൾ അട ച്ചിടുക. ചുങ്കത്തെ വ്യാപാരികളെ കുടിയൊഴിപ്പിക്കാ നുള്ള നീക്കത്തിനെതിരെയാണ് സമരം. കടമുറികൾ പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കമുള്ളവയെന്ന് വരുത്തിയാണ് വ്യാപാരികളെ കുടിയിറക്കാൻ നീക്ക മെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

    Read More

    കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന്പരിക്ക്.

    കാട്ടിക്കുളം: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്കാട്ടിക്കുളം പനവല്ലി ആദണ്ടയിലെ ലക്ഷ്‌മണ(54)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് ലക്ഷ്‌മണൻ പറയുന്നു. പരിക്കേറ്റ് ബോധരഹിതനായ ലക്ഷ്മണൻ രാവിലെ വരെ റോഡരികിൽ കിടക്കുകയും ബോധം വന്നപ്പോൾ വീട്ടിലേക്ക് എത്തുകയും വിവരം പറയുകയുമായിരുന്നു. മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ വീട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചത്

    Read More

      ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

      കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും ഫെഡറൽ ബാങ്കാണ് ടൈറ്റിൽ സ്പോൺസർ. ആരോഗ്യകരമായ ഒരു ജീവിതശൈലി സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനും കായിക മേഖലയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഫെഡറൽ ബാങ്കിൻ്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് ഈ തുടർച്ചയായ പങ്കാളിത്തം. മാരത്തൺ പ്രേമികൾ കാത്തിരിക്കുന്ന നാലാം പതിപ്പ് ഫെബ്രുവരി 8-ന് കൊച്ചിയിൽ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്.രാജ്യാന്തര മാരത്തണുകളിലേക്കുള്ള…

      Read More

      ഒയിസ്ക കർഷക ദിനാചാരണം സംഘടിപ്പിച്ചു

      കൽപ്പറ്റ: ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. ലവ്‌ലി അഗസ്റ്റിൻ കർഷക ദിന സന്ദേശം നൽകി. അഡ്വ. എസ് എ നസീർ സി കെ സിറാജുദ്ധീൻ, ഉമ്മർ എം ലിലിയ തോമസ് എൽദോ ഫിലിപ്പ്, ഡോക്ടർ അനിത…

      Read More

        ഓണവിപണി കീഴടക്കാൻ കുടുംബശ്രീ

        ഓണവിപണിയിൽ നാസകീടനാശിനി രഹിത പൂക്കളും പച്ചക്കറികളും എത്തിക്കാൻ കുടുംബശ്രീ ജില്ലാമിഷന്റെ ഓണക്കനി, നിറപൊലിമ പൂകൃഷി പദ്ധതികളുടെയും ജീവനം 2.0 പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ജൂലൈ 12ന് രാവിലെ 10ന് ചേലോട് എച്ച്ഐഎംയുപി സ്കൂളിൽ നിർവഹിക്കും. ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് കീടനാശിനി തളിക്കാത്ത പൂക്കൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിറപൊലിമ പൂകൃഷി ആരംഭിക്കുന്നത്. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപൂക്കളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.   ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനായി…

        Read More

          സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു

          കണിയാമ്പറ്റ : കൂടോത്തുമ്മൽ പടിഞ്ഞാറേവീട് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഫെസിലിറ്റേറ്റർ കെ ശാന്തി സ്വാഗതം ആശംസിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്ന ആപ്തവാക്യം യുവ തലമുറ ഏറ്റെടുക്കണമെന്നും, തെറ്റായ ലഹരികളോട് നോ പറയണമെന്നും ആഹ്വാനം ചെയ്തു. ഊരുമൂപ്പൻ പി.രാമൻ, പി.വി. സുനിത മുതലായവർ ആശംസകൾ…

          Read More

          ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ

          പുല്‍പ്പള്ളി: സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സംഘടിപ്പിക്കുമെന്ന് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫല്‍ഡ്ഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും കബനിഗിരി നിര്‍മ്മല ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുള്ള പുരുഷവനിതാ ടീമുകളിലായി നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. എല്ലാ ദിവസവും രാവിലെ 6.15നും വൈകുന്നേരം 4. 15നുമായാണ് മത്സര സമയം ക്രമീകരിച്ചിട്ടുള്ളത്….

          Read More

            കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.

            കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പിക്കപ്പ് ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു….

            Read More

            ജല പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു.

             പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  പുല്‍പ്പള്ളി ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജല ഗുണനിലവാര പരിശോധന  ലാബിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം എം എല്‍ എ  ഐ സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജലനിധി പ്രോജക്ടുകള്‍ക്ക് കീഴില്‍ കേരളത്തില്‍ രണ്ട് വാട്ടര്‍ ടെസ്റ്റിംഗ് ലാബുകള്‍ മാത്രമാണ് ഇന്ന് നിലവിലുള്ളത്. അതു രണ്ടും പ്രവര്‍ത്തിക്കുന്നത് വയനാട് ജില്ലയിലാണ് ഒന്ന്…

            Read More