അഞ്ചുവയസ്സുകാരി മകളടക്കം നാലുപേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിക്ക് വധശിക്ഷ

    വിരാജ്പേട്ട: അഞ്ചുവയസ്സുകാരിയായ മകളടക്കം സ്വന്തം കുടുംബത്തിലെ നാലുപേരെ നിഷ്ഠൂരമായി വെട്ടിക്കൊന്ന കേസിൽ വയനാട് സ്വദേശിയായ യുവാവിന് കർണാടക കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്.   കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ വെച്ച് ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ വർഷം മാർച്ച് 27-നായിരുന്നു നാടിനെ…

    Read More

    വത്സല ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുവത്സല ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

    തിരുനെല്ലി: അന്തരിച്ച എഴുത്തുകാരി പി വത്സലക്ക് കോഴിക്കോട് ടൗൺ ഹാളിൽ എത്തി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ പി എൻ ഹരീന്ദ്രൻ. ഗിരീഷ്. തിരുനെല്ലി ഗ്രാമപഞ്ചായത്ത്. ടി സന്തോഷ് കുമാർ തിരുനെല്ലി ദേവസ്വം. തുടങ്ങിയവർ പങ്കെടുത്തു

    Read More

    കുരുന്നു ലീഡർമാർ അധികാരമേറ്റു

      വെള്ളമുണ്ട: സ്കൂൾ വിദ്യാർഥികളിൽ പൊതു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ പാർലമെന്റ് ഇലക്ഷനിൽ വിജയികളായ ലീഡേഴ്‌സ് പ്രൗഢമായ ചടങ്ങിൽ അധികാരമേറ്റു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി തിരെഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് ബാഡ്ജ് ചാർത്തി പുതിയ സ്റ്റുഡന്റസ് പാർലിമെന്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജുനൈദ് ബുഖാരി, എം. സി മജീദ് മുസ്ലിയാർ, ഉസ്മാൻ മുസ്ലിയാർ,റസാഖ്‌ മുസ്‌ലിയാർ,പുതിയ സാരഥികളായ മുഹമ്മദ്‌…

    Read More

      ഒപ്പം പദ്ധതി: ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട് ബേർഡ് ഫെസ്റ്റിവൽ സന്ദർശിച്ചു

      കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ വായനശാലയുടെയും സഹകരണത്തോടെ ചെമ്പട്ടിയിലെ വിദ്യാർത്ഥികൾ വയനാട്  ബേർഡ് ഫെസ്റ്റിഫൽ സന്ദർശിച്ചു. കുട്ടികൾ വിവിധ പക്ഷികളുടെ ചിത്രങ്ങൾ കാണുകയും, വരയ്ക്കുകയും, ചിത്രങ്ങൾ സ്വന്തം മുഖങ്ങളിൽ  വരയ്ക്കുകയും ചെയ്തു. ഒപ്പം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി  കുട്ടികൾ പക്ഷിനിരീക്ഷണം നടത്തുകയും നിരീക്ഷകരുമായി സംവദിക്കുകയും ചെയ്യാറുണ്ട്.   വെറ്ററിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, ടീച്ച് ഫോർ നേച്ചർ ഫെല്ലോ സുശ്രുതൻ, മിനി…

      Read More

        30 ദിവസത്തിനിടെ സ്വര്‍ണം താഴ്ന്നിറങ്ങിയത് ₹11,800 വരെ; പഴയ പൊന്ന് വിറ്റഴിക്കാന്‍ ഉപയോക്താക്കളുടെ പാച്ചില്‍*

        സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയായി. പവന്‍ വിലയാകട്ടെ 1,320 രൂപയാണ് ഇന്ന് ഇടിഞ്ഞത്.   ഇന്നത്തെ പവന്‍ വില 1,02,760 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില 135 രൂപ ഗ്രാമില്‍ കുറഞ്ഞ് 10,560 രൂപയായി. വെള്ളിവില 235 രൂപയാണ്.   ഈ മാസം സ്വര്‍ണവിലയിലുണ്ടായ കുറവ് 11,800 രൂപയാണ്. ജൂണ്‍ ഒന്നിന് പവന്‍വില 1,14,560 രൂപയായിരുന്നു. പിന്നീട് പടിപടിയായി വില താഴേക്ക്…

        Read More

          മുണ്ടക്കൈ ദുരന്തം: വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര നിലപാട് നിർണായകം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും

          കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചിരുന്ന സാഹചര്യത്തിൽ, ഇന്നത്തെ നടപടികൾ നിർണായകമാണ്.   ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്രം മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു. ഈ കാലാവധി…

          Read More

          സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

          കല്‍പ്പറ്റ: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍…

          Read More

          മിതം’ ഊർജ സംരക്ഷണ വലയവുമായി കരിങ്കുറ്റി എൻ.എസ്.എസ്

          കമ്പളക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പ് (വി.എച്ച്.എസ്‌.ഇ വിഭാഗം) എൻ.എസ്.എസ് യൂണിറ്റുകളുടെ കീഴിൽ നടത്തിവരുന്ന ‘ഊർജ സംരക്ഷണ സാക്ഷരത യജ്ഞം ‘ പരിപാടിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ബസ് സ്റ്റാൻഡിൽ ഊർജ സംരക്ഷണ വലയവും റാലിയും സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.വി സജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എം ലിജി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എസ്.ഇ.ബി സബ് എൻജിനീയർ പി.ആർ ധനേഷ്കുമാർ, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ ഹഫ്‌സത്…

          Read More

          കർഷകരുടെ ജന വിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ പ്രയാണം തുടങ്ങി

          മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കും, ഇ.എസ്.എ. പരിധിയിൽ ജങ്ങളുടെ ആശങ്കകൾ അകറ്റുക, കാലവർഷക്കെടുതി, ക്രോപ്പ് ഇൻഷൂറൻസ്, കടാശ്വാസ കമ്മീഷൻ, വയനാട് പാക്കേജ് ഉൾപ്പെടെയുള്ള സർക്കാരുകളുടെ അഴിമതികൾ ജനമധ്യത്തിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രയാണം ആരംഭിച്ചു. രണ്ട് ദിനങ്ങളിലായാണ് വാഹനജാഥ നടക്കുന്നത്. പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനം പയ്യപളളിയിൽ വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ബെന്നിക്ക്…

          Read More

          മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

          മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

          Read More