കോൺഗ്രസ് വികസന പദയാത്ര നടത്തി

    എടവക : കോൺഗ്രസ് എടവക പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളെ വിളംബരം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്മ്മാരായ വിനോദ് തോട്ടത്തിൽ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഡി.സി.സി. സെക്രട്ടറി കമ്മന മോഹനൻ പതാക കൈമാറി.ഡി.സി.സി സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് മാരായ ജിൻസൺ തൂപ്പുങ്കര, എ എം നിഷാന്ത്., തുടങ്ങിയവർ പങ്കെടുത്തു.പദയാത്രയുടെ സമാപന സമ്മേളനം എഐസിസി മെമ്പർ എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

    Leave a Reply

    Your email address will not be published. Required fields are marked *