90 ഗ്രാമോളം മെത്തംഫിറ്റാമിനുമായി മൂന്ന് പേർ പിടിയിൽ

    മാനന്തവാടി: പതിനാറാം നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അലിയുൾ താഹിർ (29), സൈഫുദ്ദീൻ വി.പി (35), കണ്ണൂർ സ്വദേശി സഫനിദ് എം (32) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.  

    Read More

      അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി

      കൽപറ്റ: കെൻയു – റിയു കരാത്തേ ഡോ ഇന്ത്യയുടെയും, ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ യും നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം കൽപറ്റ കെൻ യു – റിയു കരാത്തേ അക്കാഡമിയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. കെൻ -റിയു കരാത്തേ ഏഷ്യൻ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ആർ. മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ…

      Read More

        യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് എൽ.ഡി.എഫ്

        കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.   വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ എത്തിച്ചതാണ് കിറ്റുകളെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ വീട്ടിലെ ആവശ്യത്തിനും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രവർത്തകർക്ക് ഭക്ഷണം പാകം ചെയ്യാനുമാണ് സാധനങ്ങൾ കൊണ്ടുവന്നതെന്ന് സ്ഥാനാർത്ഥിയുടെ ഭർത്താവ് വിശദീകരിച്ചു.

        Read More

          ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

          ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്. വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് രോഗി മരിച്ചതായാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.   അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനകളാണ് വില്ലനായതെന്നും ഹോണ്‍ മുഴക്കിയിട്ടും വാഹനത്തിന് കടന്നുപോകാന്‍…

          Read More

          റേഡിയോ വിതരണം ചെയ്തു

          മാനന്തവാടി: ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ കാരക്കുനിയുടെ 304 ആമത്തെ റേഡിയോ വിതരണം പാണ്ടിക്കടവ് പഴശ്ശിരാജ എയുപി സ്‌കൂളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.വി.എസ് മൂസ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഴശ്ശിരാജ സ്‌കൂളിലെ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു മാതൃകയാണെന്നും അവരുടെ ശ്രദ്ധയും ചിട്ടയും ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിനു പുതിയൊരു ഉണര്‍വ് നല്‍കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഓള്‍ കേരള വിഡോ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി ആശംസകള്‍ അര്‍പ്പിച്ചു….

          Read More

            ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന്(ഡി എം വിംസ്) കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി

            മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി. ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ, ഡോ. എ.പി. കാമത്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, കെ.എസ്….

            Read More

            ഭിന്നശേഷി കലോത്സവം നടത്തി

            വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘ഒപ്പം’ ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോൽസവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട അനുഭവമായി. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്ജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസ്സി, ക്ഷേമകാര്യ…

            Read More

            പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ

            അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം…

            Read More

              ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്

              കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴാണ് സിനിമയെ വെല്ലും കഥ.   കഴിഞ്ഞ മാസം 25 നാണ് സംഭവം. മലപ്പുറത്തു നിന്നു ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ…

              Read More

              കാപ്പി ദിനത്തിൽ താരമായി തൃക്കൈപ്പറ്റ കർഷക കൂട്ടായ്മയുടെ കാപ്പി ബിസ്ക്കറ്റ്

              കൽപ്പറ്റ: അന്തരാഷ്ട്ര കാപ്പി ദിനത്തിൽ താരമായി കാപ്പി ബിസ്ക്കറ്റ്. കാപ്പി ദിനാചരണത്തിൽ ആദ്യമായാണ് തൃക്കൈപ്പറ്റയിലെ കർഷക സംരംഭമായ ബാസ അഗ്രോ ഫുഡ് സാണ് കാപ്പി ബിസ്ക്കറ്റ് കാപ്പി ദിനാഘോഷത്തിൽ കാപ്പിക്കൊപ്പം നൽകിയത്.   കാപ്പിയുടെ രുചിയുടെ കൃത്യമായ ചേരുവകളാൽ നിർമ്മിച്ച ബിസ്ക്കറ്റിൽ കൃതിമ നിറങ്ങളോ, മൈദയോ ചേർത്തിട്ടില്ലെന്ന് ബാസയുടെ പ്രയോക്താക്കളായ എം.ബാബുരാജും മോഹന ചന്ദ്രൻ ഉണ്ണിത്താനും എ.ബി.വിനോദനും പറഞ്ഞു.   കാപ്പിയുടെ പറുദീസയായ വയനാട്ടിൽ മൂല്യ വർദ്ധിത ഉൽപ്പന്ന ശ്രേണിയിൽ കാപ്പി ബിസ്ക്കറ്റ് ഒന്നാമതായി ഉണ്ട് എന്നുള്ളത്…

              Read More