താലൂക്ക്തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

    സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കല്‍ ലക്ഷ്യമിട്ട് വൈത്തിരി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോര്‍മന്‍സ് റാമ്പ് പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്.   സുല്‍ത്താന്‍ ബത്തേരിയില്‍ ഹോട്ടല്‍ സാഫ്രോണില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ…

    Read More

      ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

      മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് സി ഡി ഒ പുഷ്പലത,സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രായമായ അംഗങ്ങളെ ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

      Read More

      ബൈരക്കുപ്പ പാലത്തിന്റെ പേരിൽ സമരാഭാസം: സി.പി.ഐ എം

      പുൽപ്പള്ളി: ബൈരക്കുപ്പ പാലത്തിന്റെ പേരിൽ കോൺഗ്രസ്സ് നടത്തുന്നത് സമരാഭാസമാണന്ന് സി.പി.എം. പുൽപ്പള്ളി ഏരിയാ കമ്മിറ്റി.തറക്കല്ലിട്ട് 30 വർഷം പൂർത്തീകരിക്കാൻ പോകുന്ന ഘട്ടത്തിലാണ് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. ഇത് ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമത്തിൻന്റെ ഭാഗമാണ്. കേന്ദ്രവും കേരളവും കർണ്ണാടകവും കോൺഗ്രസ്സ് ഭരിക്കുകയും രാഹുൽ ഗാന്ധി ദേശീയ നേതാവായും പാർലിമെൻ്റ് അംഗമായും ഇരുന്നപ്പോൾ പാലം നിർമ്മിക്കുന്നതിൽ നിശ്ശബദ്ധത പാലിച്ചത് എന്തിനെന്ന് കോൺഗ്രസ്സ് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഇപ്പോൾ കർണ്ണാടകം ഭരിക്കുന്നത് കോൺഗ്രസ്സാണ്. പാലം നിർമ്മിക്കേണ്ട…

      Read More

      അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ അനുമോദിച്ചു

      വെള്ളമുണ്ട:ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ, ഹംന ഫാതിമ എന്നീ പ്രതിഭകളെ അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ഇബ്റാഹിം ഫൈസി, ദാവൂദ് അഷ്റഫി,സദർ മുഅല്ലിം ഉസ്മാൻ മുസ്ലിയാർ, എം.സി മജീദ് മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതലത്തിൽ…

      Read More

        മാനന്തവാടി ബിഷപ്പിനെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

        മാനന്തവാടി : മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ അരമനയിലെത്തി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ, പി.ആർ.ഒ ഫാ. ജോസ് കൊച്ചറക്കൽ, സാലു എബ്രഹാം, എ.കെ.സി.സി. പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, യൂത്ത് ഡയറക്ടർ ഫാ. സാന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

        Read More

        നിയമത്തിനും ചട്ടത്തിനും വിധേയമായി പരാതി പരിഹരിക്കും: മന്ത്രി എം.ബി രാജേഷ്

        _ പൊതുജനങ്ങളുടെ പരാതികൾ പരമാവധി പരിഹരിക്കുക ലക്ഷ്യം_ ബത്തേരി : പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് – പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സർക്കാരിൻ്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ നടത്തിയ 16 അദാലത്തുകളിലായി…

        Read More

        കല്‍പ്പറ്റയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

        കല്‍പ്പറ്റ: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷെരീഫ ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, രാജാറാണി, ടി. മണി എന്നിവര്‍ പ്രസംഗിച്ചു. വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജര്‍ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറില്‍ ദിവസവും രണ്ട് മുതല്‍ നാലു വരെ സബ്‌സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം…

        Read More

          കാര്‍ഷിക വികസന ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

          കല്‍പ്പറ്റ:- കല്‍പ്പറ്റ കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ് ആര്‍ എഫ് ), ഹരിതസേന സംയുക്തമായി ധര്‍ണ്ണ സമരം നടത്തി. കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുളള തുക കൂടി വായ്പയിലേക്ക് അടച്ച് തീര്‍ത്ത ശേഷവും ആധാരങ്ങള്‍ മറ്റു രേഖകള്‍ നല്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്. ഉടനടി രേഖകള്‍ നല്കാത്ത മുഴുവന്‍ വായ്പക്കാര്‍ക്കും അവരുടെ രേഖകള്‍ തിരിച്ച് നല്കണമെന്ന് സമരം ആവശ്യപ്പെട്ടു. റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. കെ.സുരേന്ദ്രന്‍ മാസ്റ്റര്‍ (ഹരിത സേന)…

          Read More

            സമസ്ത പൊതു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

            സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടക്കുന്ന മദ്റസകളിലെ പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ജനുവരി 23,24 തിയ്യതികളിലും ഇന്ത്യയില്‍ 24,25 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 11,090 മദ്‌റസകളില്‍ നിന്നായി 2,77,642 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ കലണ്ടര്‍ പ്രകാരം പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.   സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ പൊതുപരീക്ഷ വിദേശങ്ങളില്‍ ഏപ്രില്‍ 3,4…

            Read More

            വയനാട് പുനരധിവാസം; എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി

            മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമ…

            Read More