റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

    സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും. ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മുൻഗണനാ പട്ടികയിലേക്ക് മാറ്റിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി ഉയർന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തു മാത്രം ഏഴ് ലക്ഷം കാർഡുകൾ വിതരണം ചെയ്‌തു എന്ന വലിയ നേട്ടമാണ്…

    Read More

    കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി

    കൽപ്പറ്റ: ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി. സുപ്രസിദ്ധ ജ്യോതിഷി അരീകുളങ്ങര ശ്രീ സുരേഷ് പണിക്കരും പൂക്കോട് ശ്രീ കരുണാകരൻ പണിക്കരും കെട്ടങ്ങൽ സുനിൽ പണിക്കരും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ പൂർണമായ സാന്നിധ്യത്തിൽ ആണ് താംബൂല പ്രശനം നടത്തിയത്.വയനാട്ടിലെ എല്ലാ സമുദായ വിശ്വാസികളുടെയും ക്ഷേമ ഐശ്വര്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവതമാരാണ് ഇവിടെ കുടികൊള്ളുന്നതെന്നും…

    Read More

      സീബ്രാ ക്രോസിങ്ങുകളിൽ കുതിച്ചു പായേണ്ട; കാൽനടക്കാരെ പേടിപ്പിച്ചാൽ ലൈസൻസ് പോകും

      കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.   സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം…

      Read More

      വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ട് ഐഎൻടിയുസി തഹസിൽദാറെ ഉപരോധിച്ചു

      വൈത്തിരി :കുന്നത്തിടവക വില്ലേജിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ടു വൈത്തിരി മണ്ഡലം ഐഎൻടിയുസി കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് തഹസിൽദാറെ ഉപരോധിച്ചു. 6 മാസത്തോളമായി വില്ലേജ് ഓഫിസിൽ ഓഫിസർ ഇല്ലാതായിട്ട്. ചുണ്ടേൽ വില്ലേജ് ഓഫിസർക്ക് കുന്നത്തിടവകയിലെ ചുമതല കൂടി ഇടയ്ക്ക് നൽകിയിരുന്നു. ഓഫിസർ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ, ചികിത്സാ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. എഡിഎമ്മുമായി സംസാരിക്കുകയും തിങ്കളാഴ്ച വില്ലേജ് ഓഫിസറെ നിയമിക്കുമെന്ന രേമാമൂലമുള്ള ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയായിരുന്നുവെന്ന് സമരക്കാർ അറിയിച്ചു. ഐഎൻടിയുസി വയനാട് ജില്ലാ വൈസ്…

      Read More

        ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

        ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ (ഐആര്‍ഐഎ) ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍…

        Read More

          ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു

          ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശത്തും കല്‍പ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാന്‍ സംസ്ഥാന…

          Read More

          പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

          വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

          Read More

          സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണ പ്രവർത്തികൾ മുന്നോട്ട് :മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു; മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

          മാടക്കര : സുൽത്താൻ ബത്തേരി – താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാടക്കരയുടെയും കോളിയാടിയുടെയും ഇടയിലുള്ള മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ മാടക്കരയിൽ നിന്നും വലിയവട്ടം, തവനി അമ്പലം കഴിഞ്ഞു കോളിയാടിയിലേക്കുള്ള റോഡിൽ പ്രവേശിക്കുക. ചെറിയ വാഹനങ്ങൾ മാടക്കര യിൽ നിന്നും പാലാകുനി വഴി ട്രാൻഫോർമർ ജംഗ്ഷനിൽ നിന്നും വലത്തോട്ട് പോകുക. ഇതു പോലെ തിരിച്ചും കോളിയാടി…

          Read More

          പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

          കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവന്യൂമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കാതെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്ത സര്‍ക്കാരാണ് ഒന്നാംപ്രതി. ജില്ലാഭരണകൂടമാണ് ഇതിലെ രണ്ടാം പ്രതി. സംയുക്ത നിയമസഭാ സമിതി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും അരുത്താതുമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരായ…

          Read More

          പാലിയേറ്റിവ് രോഗികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു

          പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വോളണ്ടിയർമാർക്ക് കിറ്റ് നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് സപ്പോർ ട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡോക്ടർ ഷൗഖീൻ എം, സി. മെമ്പർഅനീഷ്, സി ഇ ഹാരിസ്, ജോസ്…

          Read More