മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

    മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി. ഒരു കിലോ മുതല്‍ 27 കിലോ വരെ തൂക്കമുള്ള മീനുകള്‍ വരെയാണ്‌ ഡാമില്‍ നിന്നു പിടിച്ച്‌ ഇവിടെ വില്‍പനയ്‌ക്കായി എത്തിക്കുന്നത്‌. നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു ഡാമിലെ മീന്‍പിടിത്തവും വിപണനവും നടത്തുന്നത്‌. നൂറിലേറെ പേരാണ്‌ മീന്‍പിടിക്കാനായി സംഘത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെങ്കിലും സ്‌ഥിരമായി ഡാമില്‍ മീന്‍ പിടിക്കാനിറങ്ങുന്നതു മുപ്പതിലേറെ പേരാണ്‌….

    Read More

      ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു

      കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങളിൽ പ്രതിശേധിച്ച് കൊണ്ട് ഫിബ്രവരി 12 ന് നടക്കുന്ന പൊതുപ്പണിമുടക്ക് വിജയിപ്പിക്കാൻ – നിർമ്മാണ മേഖലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] മാനന്തവാടി ഏരിയ കൺവൻക്ഷൻ ആവശ്യപ്പെട്ടു. കൺവൻ ക്ഷൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് P.J ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് ‘ടി.കെ പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ, പത്മിനി, PCവൽസല എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി അബ്ദുൾ ആസിഫ് സ്വാഗതവും…

      Read More

        കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം.

        കള്ളാടി : വയനാട് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. പ്രദേശത്തുണ്ടായിരുന്ന ടാങ്കർ ലോറി, ടൂറിസ്റ്റ് ബസ് എന്നിവയ്ക്ക് പുറമെ ഒരു കടയും പൂർണ്ണമായും മണ്ണിനടിയിലായി. മണ്ണിനടിയിൽപ്പെട്ട ടാങ്കർ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് തൊട്ടപ്പുറത്തുണ്ടായിരുന്ന. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ സ്ഥിരീകരിച്ചു. എന്നാൽ, പ്രദേശത്തെ ഒരു കട പൂർണ്ണമായും മണ്ണിനടിയിലായതും അവിടെയുണ്ടായിരുന്ന യന്ത്രസാമഗ്രികൾ നശിച്ചതും ആശങ്ക വർധിപ്പിക്കുന്നു. മണ്ണ് നീക്കം…

        Read More

        തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി.

        മാനന്തവാടി :.തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ് മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ…

        Read More

          കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 15-ാമത് വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി 3 ന് ചൊവ്വാഴ്ച മുട്ടിൽ കോപ്പർ കിച്ചൺ കോൺഫറൻസ് ഹാളിൽ നടക്കും

          കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ.എ. രൂപീകൃതമായിട്ട് 30 വർഷം പിന്നിടുകയാണ്. 90-കളിൽ വീഡിയോ ചാനലുകളുടെ വിതരണത്തിനായി രൂപം കൊണ്ട കേബിൾ ടി വി സേവന രംഗം ഇപ്പോൾ ആധുനിക വിവര വിനിമയ രംഗത്ത് നിർണ്ണായക പങ്കുവഹിക്കുന്നു. കേബിൾ ടി വി സേവന ദാതാക്കളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധം തുടർച്ചയായ പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ 1996-ലാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സി.ഒ. എ എന്ന സംഘടന രൂപം കൊണ്ടത്.   ചാനലുകളുടെ എണ്ണത്തിലും…

          Read More

          ബദൽപാത: എൽഡിഎഫ് കൺവൻഷൻ ഇന്ന്

          കൽപ്പറ്റ : ബദൽ പാതകൾക്കായി  എൽഡിഎഫ്‌ നേതൃത്വത്തിൽ ഇന്ന് (വെള്ളി) കൽപ്പറ്റയിൽ ബഹുജന കൺവൻ നടത്തും. പകൽ രണ്ടിന്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. ബദൽ റോഡുകൾ, തുരങ്കപാത, വയനാട്‌ റെയിൽവേ, എയർസ്‌ട്രിപ്പ്‌ എന്നിവ യാഥാർഥ്യമാക്കുന്നതിന്‌ ഇടപെടലുകൾ നടത്താനുള്ള തീരുമാനങ്ങളെടുക്കും.

          Read More

            അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

            കൽപറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്‌” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു. നോവൽ, കഥ, കവിത, ലേഖന വിഭാഗങ്ങളിൽ മികവു പുലർത്തിയ കൃതികൾക്കാണ് പുരസ്കാരം നൽകിയത്. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം.കെ.ഹരികുമാർ പുരസ്കാര വിതരണം നിർവഹിച്ചു. ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ വേണു വി.ദേശം, ഡോ.എ.രാജഗോപാൽ…

            Read More

              ന്യൂനമർദം തീവ്രമാകും; ഇന്നും ഇടിയോടുകൂടി മഴയെത്തും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

               സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളിൽ വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി…

              Read More

                ആദിവാസി ഭൂസമരം അനിശ്ചിതത്വത്തിൽ; പ്രതീക്ഷ മങ്ങി രണ്ടാംഘട്ട ഭൂസമരക്കാർ

                കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾ കൃഷിക്കും താമസത്തിനുമായി ഭൂമി ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട ഭൂസമരം പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്താതെ അനിശ്ചിതമായി നീളുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ (എ.കെ.എസ്) നേതൃത്വത്തിലും, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുമായി 2012-ൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരമാണ് തീരുമാനമാകാതെ തുടരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കാത്തതാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ നൽകുന്നതിനുള്ള പ്രധാന തടസ്സമെന്ന് എ.കെ.എസ്. നേതാക്കൾ പറയുന്നു….

                Read More

                കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

                കണിയാമ്പറ്റ: കൊയ്ത്തുത്സവം 2024- 25 ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംശാദ് മരക്കാർ നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിൽ കൃഷി ചെയ്ത നെല്ല് കൊയ്തു കൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചത്. യന്ത്ര സഹായമില്ലാതെ പരമ്പരാഗത രീതി മാത്രം പിന്തുടർന്ന് കൊണ്ട് ചെയ്ത നെൽ കൃഷി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നിലമൊരുക്കലിൽ തുടങ്ങി കൊയ്ത്തുവരെ തീർത്തത്…

                Read More