തോട്ടത്തിൽ നിന്നും രാജവെമ്പാലയേ പിടികൂടി

    വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയേ കണ്ടത് വനം വകുപ്പിനേ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ,ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയേ വനത്തിൽ സ്വതന്ത്രമാക്കി.

    Read More

    വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

    കൽപ്പറ്റ: ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽവെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ…

    Read More

    കുടുംബശ്രീ ‘രംഗശ്രീ’ സംഗമം സമാപിച്ചു.

    ബത്തേരി: വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് സംഘടിപ്പിച്ചരംഗശ്രീ കലാഗ്രൂപ്പ് രൂപീകരണ പരിപാടിയുടെ സമാപന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.

    Read More

    ദുരന്തഭൂമിയിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു

    ചൂരല്‍മല: പാറക്കെട്ടുകള്‍ക്കടിയിലും പതഞ്ഞ ചളിയിലും പുഴയിലെ ചുഴികളിലും മറഞ്ഞിരിക്കുന്ന 119 പേരെ പാതിയിലിട്ട് സര്‍ക്കാര്‍ ദുരന്തഭൂമിയിലെ തിരച്ചലവസാനിപ്പിക്കുന്നു. തിരച്ചില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം വിളമ്പിയിരുന്ന കമ്യൂണിറ്റി കിച്ചന്‍ അടച്ചു. കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കിവിളിച്ചുകഴിഞ്ഞു. പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ രണ്ട് ജെ.സി.ബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇനി ദുരന്തഭൂമിയില്‍ ബാക്കി. ജനരോഷം ഭയന്ന് ഔദ്യോഗികമായി തിരച്ചില്‍ നിര്‍ത്തിയതായി പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളുള്‍പ്പെടുന്ന ദുരന്തഭൂമിയില്‍ നിന്ന് പൂര്‍ണമായി മടങ്ങാനൊരുങ്ങുകയാണ്…

    Read More

    പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റുകൾവിതരണംചെയ്തു

    പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയര്‍മാര്ക്ക് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മിറ്റി ചെയർമാർ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോക്ടർ ഷൗഖീൻ എം സി. മെമ്പർ അനീഷ്. സി ഇ ഹാരിസ്, ജോസ്…

    Read More

      പോസ്കോ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും.

      തൊണ്ടര്‍നാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈമാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാള്‍ നിലവില്‍ മറ്റൊരു പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു.

      Read More

        മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം: എസ്ഡിപിഐ

        മാനന്തവാടി: മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അന്വേഷണം നേരിട്ടവരെയും കൂട്ടിയിണക്കി ലീഗ് നടത്തുന്ന ഈ നാടകത്തിന് രാഷ്ട്രീയത്തോടോ ജനങ്ങളോടോ യാതൊരു ഉത്തരവാദിത്വവുമില്ല. രാജ്യത്തെ ദളിത് ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണം പോരാട്ടങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ ജനകീയ ഇടപെടലുകൾ നടത്താതെയും…

        Read More

        വന്യജീവി ആക്രമണങ്ങൾക്കെതിരെ മന്ത്രിക്ക് നിവേദനവുമായി കെ.സി.വൈ.എം തരിയോട് മേഖല

        തരിയോട് : കെ.സി.വൈ.എം തരിയോട് മേഖല വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് എല്ലാ ഇടവകകളിൽ നിന്നും ഇടവകാസമൂഹത്തിന്റെ ഒപ്പ് ശേഖരണം നടത്തുകയും, വന്യജീവി ആക്രമണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, ആക്രമണത്താൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ഒ.ആർ കേളു സാറിന് നിവേദനം സമർപ്പിച്ചു. കെ.സി.വൈ.എം തരിയോട് മേഖല പ്രസിഡൻ്റ് അയന പൂവത്തുകുന്നേൽ, സെക്രട്ടറി റിൻസൺ കാരയ്ക്കൽ, ജോയിൻറ് സെക്രട്ടറി ജസ്ലിൻ അമ്പാട്ടുപടവിൽ, രൂപത സിൻഡിക്കേറ്റ് അഭിനന്ദ് കൊച്ചുമലയിൽ, സഞ്ജു…

        Read More

        ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന യോഗം ചേര്‍ന്നു

        കൽപ്പറ്റ : ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ സന്നദ്ധസംഘടന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റര്‍ഏജന്‍സി ഗ്രൂപ്പിന്റെ പുന:സംഘടന യോഗം ചേര്‍ന്നു. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ കണ്‍വീനര്‍, എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കാനുമായിരുന്നു യോഗം ചേര്‍ന്നത്. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ദുരന്തനിവാരണ, വികസന…

        Read More

        എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി

        പനമരം:ജി എച്ച് എസ് എസ് പനമരം സ്കൂളിലെ നല്ലപാഠം ക്ലബിലെ തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്കായി വടുവൻചാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി. രണ്ടാം വർഷ വൊളണ്ടിയർമാരായ കെ ടി മുഹമ്മദ്‌ ഫയാസ് ,കെ .വി അഭിജിത്ത് , അജിൻ കെ, ഇ .എസ് അനശ്വർദേവ്, എൻ. വി അതുൽ , എസ്. എസ് കിഷൻ എന്നിവരടങ്ങിയ ടീമാണ് പരിശീലനം നയിച്ചത്. പ്രോഗ്രാം ഓഫീസർ സുഭാഷ്…

        Read More