ഉരുള്‍പൊട്ടല്‍ ; ഉപദേശകസമിതി പഠനം പൂർത്തിയാക്കി.

കൽപ്പറ്റ : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച ഉപദേശകസമിതി മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധന പൂർത്തിയാക്കി മടങ്ങി. സർക്കാർ നിയോഗിച്ച ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സമർപ്പിച്ച റിപ്പോർട്ടിൻമേല്‍ കൂടുതല്‍ പരിശോധനകള്‍ക്കായാണ് ഉപദേശക സമിതി എത്തിയത്. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ടി മുരളീധരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം 23 മുതല്‍ 25വരെയാണ് ദുരന്തമേഖലയില്‍ പരിശോധന നടത്തിയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് സമഗ്രമാക്കുന്നതിനുവേണ്ട പഠനങ്ങളും വിവരശേഖരണവുമായിരുന്നു പ്രധാനം. നാഷണല്‍ സെന്റർ…

Read More

വയനാട്‌ ദുരന്തം; ദുരന്തമേഖലയിലെത്തി പിഡിഎൻഎ സംഘം, സമഗ്രവും, ശാസ്ത്രീയവുമായ പഠനം നടത്തും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്ഥിരം പുനരധിവാസത്തിന്റെ സാമ്ബത്തിക ചെലവുകള്‍ കണക്കാക്കുന്നതിനും പുനർനിർമാണത്തിനുള്ള നിർദേശങ്ങള്‍ നല്‍കുന്നതിനുമായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) സംഘം വയനാട്ടിലെത്തി പ്രവർത്തനം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംഘം കലക്ടറേറ്റില്‍ യോഗം ചേർന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. നാശനഷ്ടം കണക്കാക്കുമ്ബോള്‍ പഴയ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാതെ യഥാർഥ നഷ്ടം വിലയിരുത്തണമെന്ന് മന്ത്രി എ…

Read More

വയനാട് ടൂറിസം പുനരുജ്ജീവനം; സെപ്തംബറിൽ മാസ് ക്യാമ്പയിൻ

കോഴിക്കോട്: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തെ തുടർന്ന് ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ടൂറിസം മന്ത്രി പി.എ .മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ ചേർന്നു. ടൂറിസം സംരംഭകർ, ടൂറിസം സംഘടനകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്തംബർ മാസത്തിൽ മാസ് ക്യാമ്പയിൻ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ…

Read More

കുവൈറ്റ് വയനാട് അസോസിയേഷൻ (കെ ഡബ്ലിയൂ എ) ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ ‘ഗോ സ്കോർ’ ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പ്രോഗ്രം നടത്തി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ഉപരിപഠനത്തിനായി തെരഞ്ഞെടുക്കേണ്ട കോഴ്‌സുകളും അവയുടെ ജോലി സാധ്യതകളും, പഠനം നടത്തേണ്ടുന്ന ഇൻസ്റ്റിട്യൂട്ടുകളും, അതിനാവശ്യമായ എൻട്രൻസ് എക്സാമുകളും, അവയുടെ സമയവും അടങ്ങുന്നവിശദ വിവരങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ഓരോ വിദ്യാർത്ഥികൾക്കും അവരുടെ ഹയർ എജുക്കേഷൻ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും…

Read More

മേപ്പാടി സ്‌കൂള്‍ ഇന്ന് തുറക്കും: പ്രവേശനോല്‍സവം സെപ്റ്റംബര്‍ 2 ന്

മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് (ഓഗസ്റ്റ് 27) മുതല്‍ അധ്യയനം ആരംഭിക്കും. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്‌.എസ്.എസ് മേപ്പാടി എന്നിവയാണ് 27 ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. ജി.വി.എച്ച്‌ എസ് വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പഠനം ജി.എച്ച്‌. എസ് എസ് മേപ്പാടിയിലും മുണ്ടക്കൈ ജി.എല്‍.പി എസിലെ കുട്ടികളുടെ പഠനം മേപ്പാടി എ.പി. ജെ ഹാളിലും ആരംഭിക്കുന്ന സെപ്റ്റംബർ 2 ന് പ്രവേശനോല്‍സവം നടത്തും. ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍…

Read More

വി.എസ്. അഭിഷയ്ക്ക് ഡോക്ടറേറ്റ്

കൽപറ്റ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വി.എസ്. അഭിഷയ്ക്ക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. അമ്പലവയൽ വാക്കൂറ്റിൽ ശിവദാസിന്റെയും ഗിരിജയുടെയും മകളാണ്. ഭർത്താവ്: എം.വി. ദിനൂപ് (ടാക്സ് പ്രാക്ടീഷണർ, കൽപറ്റ)

Read More

കാപ്പ: പ്രവേശന വിലക്ക് ലംഘിച്ചയാള്‍ അറസ്റ്റില്‍.

ബത്തേരി : കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിലേക്ക് പ്രവേശന വിലക്കുള്ള പ്രതി വിലക്ക് ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലീസ്. നെന്മേനി, കോളിയാടി, പാറക്കുഴി വീട്ടില്‍ സനു സാബു(24)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബത്തേരി ചുള്ളിയോട് റോഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഡി.ഐ.ജിയൂടെ ഉത്തരവ് പ്രകാരം 12.04.2024 തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി നാടു കടത്തിയ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്ക് ബത്തേരി, അമ്പലവയല്‍ സ്റ്റേഷനുകളിലായി കേസുകളുണ്ട്. ഇയാളെ…

Read More

തിരുനെല്ലി കാട്ടിൽ മുളംതൈകൾ നട്ടു.

തിരുനെല്ലി: പഴശ്ശഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് HDFC ബേങ്ക് കൽപ്പറ്റ ബ്രാഞ്ചുമായി സഹകരിച്ച് തിരുനെല്ലിയിൽ സെന്ന നിർമ്മാർജ്ജനം ചെയ്ത പ്രദേശത്ത് മുളം തൈകൾ നട്ടു. കാടിൻ്റെ ഘടനയെത്തന്നെ മാറ്റി മറിക്കുന്ന രീതിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സെന്നയുടെ വളർച്ചയെ തടഞ്ഞ് വനത്തിൻ്റെ സ്വാഭാവികത തിരിച്ച് പിടിക്കുന്നതിനാവശ്യമായ നടപടികൾ ആവുംവിധം നടപ്പിലാക്കുമെന്ന് ഗ്രീൻലവേഴ്സ് അഡ്വൈസർ നീതുവിൻസെൻറ് അറിയിച്ചു. HDFC സീനിയർ മാനേജർ ഓപ്പറേഷൻ അനിൽ പൗലോസ് , ജിൻസി മോൾ വിഷ്ണു കെ, രാഹുൽ രാജീവൻ ജോബിൻ ജോസ് ,അനുരാഗ് വി.എം തുടങ്ങിയവർ…

Read More

മുണ്ടക്കൈ ചൂരൽമല പുനരധിവാസ സഹായം പണമായ് നൽകണം: എസ്.ഡി.പി.ഐ

മേപ്പാടി :- മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലകപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ സാമ്പത്തീക സഹായം നൽകുകയാണ് വേണ്ടതെന്നും ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം സഹായധനമായി അനുവദിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. പുത്തുമല ദുരന്തത്തിലകപ്പെട്ടവരിൽ പലർക്കും ഇന്നും പുരധിവാസം സാധ്യമായിട്ടില്ല. സർക്കാർ നിർണ്ണയിക്കുന്നിടത്തേക്ക് മാറിത്താമസിക്കാൻ നിർബന്ധിക്കുകയല്ല ബാധിക്കപ്പെട്ടവരുടെ താൽപ്പര്യത്തിന് മുൻഗണന നൽകുകയാണ് ചെയ്യേണ്ടത്. പുനരധിവാസത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചിട്ടുണ്ട് എന്നിരിക്കേ പദ്ധതി നടത്തിപ്പിലെ കാലതാമസവും ഉദ്യോഗസ്ഥ-ഇടനിലക്കാരുടെ ഇടപെടലുകൾ ഒഴിവാക്കുന്നതിനും സഹായധനം ഇരകളെ…

Read More

‘ഒരുദിന വരുമാനം ദുരന്ത ബാധിതർക്ക്’ക്യാമ്പയിൻ നടത്തി.

തരുവണ: ഒരു ദിവസത്തെ എൻ്റെ വരുമാനം ചൂരൽമലയിൽ ദുരിതമനുഭവിക്കുന്നർക്ക് എന്ന തലവാചകത്തിൽ തരുവണ യൂണിറ്റ് ഓട്ടോ-ടാക്സി-സി.ഐ.ടി.യു യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായ സ്വരൂപണ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. മണി, കുഞ്ഞമ്മദ് മുണ്ടാടത്തിൽ, ജംഷീർ കെ. കെ, അഷ്‌റഫ്‌ എം. കെ, അബ്ദുള്ള എം. കെ, ഹാരിസ് സി.എച്ച്‌, ഹാഷിം വി തുടങ്ങിയവർ സംബന്ധിച്ചു.

Read More